For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആറാംതമ്പുരാന്‍ പോലെയൊരു സിനിമയെന്ന് മേജര്‍ രവി, മിസൈലിട്ട് കൊല്ലുന്നതായിരുന്നു ഭേദം, കാണൂ!

  |

  പട്ടാളക്കാരനായതുകൊണ്ടാവാം മേജര്‍ രവിയുടെ ചിത്രങ്ങളുടെയെല്ലാം പശ്ചാത്തലം ഇതാണ്. അതിര്‍ത്തിയിലെ വെടിവെയ്പും, കുഞ്ഞുകുഞ്ഞു പരാധീനതകളുമായി മിലിട്ടറി ക്യാംപില്‍ കഴിയേണ്ടി വരുന്നവരുടെ നിസ്സഹായവാസ്ഥയെക്കുറിച്ചുമൊക്കെ അദ്ദേഹത്തിന്‍രെ സിനിമ പറഞ്ഞിട്ടുണ്ട്. പതിവിന് വിപരീതമായി ആക്ഷനും പ്രണയവുമൊക്കെയായി നാടന്‍ ശൈലിയിലുള്ള സിനിമയുമായി എത്താനുള്ള പരിപാടിയിലാണ് താനെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യുവതാരം നിവിന്‍ പോളിയെ നായകനാക്കിയൊരുക്കുന്ന സിനിമയുടെ പശ്ചാത്തലം മിലിട്ടറിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് ലൈവില്‍ മറ്റൊരു കാര്യത്തെക്കുറിച്ച് കൂടി അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

  പ്രിയദര്‍ശന്റെ പുതിയ ചിത്രമായ മരക്കാറില്‍ താനും സംവിധാന സഹായിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ വര്‍ക്ക് കഴിഞ്ഞാലുടന്‍ മോഹന്‍ലാലിനെ നായകനാക്കി താന്‍ സിനിമയൊരുക്കും. ആറാം തമ്പുരാന്‍ പോലെയുള്ള ചിത്രമാണ് മനസ്സിലുള്ളതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നാടന്‍ പശ്ചാത്തലത്തിലുള്ള മാസ് സിനിമയാണ് തന്റെ മനസ്സിലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. പറഞ്ഞ് തീര്‍ന്നില്ല അപ്പോഴേക്കും ട്രോളര്‍മാരും രംഗത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

  മോഹന്‍ലാല്‍ ആന്‍റണിയോട് പറയുന്നത്

  മോഹന്‍ലാല്‍ ആന്‍റണിയോട് പറയുന്നത്

  വീണ്ടും പട്ടാളക്കഥയായിരിക്കുമെന്ന പ്രതീക്ഷയില്‍ ആര്‍മ്മി യൂണിഫോമും പിസ്റ്റളുമൊക്കെ റെഡിയാക്കി വെക്കാനാണ് മോഹന്‍ലാല്‍ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിനോട് നിര്‍ദേശിക്കുന്നത്. പടം പരാജയപ്പെട്ടാലും രാജ്യത്തിന് വേണ്ടി വെടി വെക്കാന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരമല്ലേ, അതെന്തിന് കളയണമെന്നാണ് മോഹന്‍ലാലിന്റെ ചോദ്യം.

  ഷാജി കൈലാസിന്റെ ഭാവം

  ഷാജി കൈലാസിന്റെ ഭാവം

  മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നായ മോഹന്‍ലാല്‍, ഷാജി കൈലാസിന്റെ ഒത്തുചേരലിന്റെ ഫലമായാണ് ആറാം തമ്പുരാന്‍ പിറന്നത്. രഞ്ജിത്തായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ആക്ഷന്‍ സിനിമകളുടെ തോഴനായ ഷാജി കൈലാസിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായ ആറാം തമ്പുരാന്‍ പോലൊരു സിനിമയാണ് തന്റെ മനസ്സിലെന്ന് മേജര്‍ രവി പറഞ്ഞപ്പോള്‍ ആഞ്ജനേയ സ്വാമിയെ വിളിക്കുകയാണ് അദ്ദേഹം.

  തുടക്കത്തിലേ മരിച്ചുപോകും

  തുടക്കത്തിലേ മരിച്ചുപോകും

  സിനിമയുട ചര്‍ച്ച പുരോഗമിച്ച് വരികയാണ് അതിനിടയിലാണ് മോഹന്‍ലാല്‍ എത്തിയത്. തുടക്കത്തിലേ നായകന്‍ മരിച്ചുപോകുന്ന സിനിമയാണ്. അല്ലെങ്കിലും വെടിയുണ്ടയും മരണവുമൊന്നും ഇല്ലെങ്കില്‍ അത് മേജറിന്റെ പടമാവില്ലല്ലോ?

  കൈവെട്ടുമെന്ന് ഇരുവിഭാഗവും

  കൈവെട്ടുമെന്ന് ഇരുവിഭാഗവും

  മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ ആറാം തമ്പുരാനെ തൊട്ടാല്‍ കൈ വെട്ടുമെന്ന് മോഹന്‍ലാല്‍ ഫാന്‍സ് മാത്രമല്ല മമ്മൂട്ടി ഫാന്‍സും പറയുന്നു. ഇക്കാര്യത്തിന് വേണ്ടിയാണെങ്കിലും ഇരുവിഭാഗം ഫാന്‍സും ഒരുമിച്ചെത്തിയല്ലോ? അത് തന്നെ വലിയ കാര്യം.

  ശ്രീലങ്കയെ മുക്കാം

  ശ്രീലങ്കയെ മുക്കാം

  എല്ലായപ്പോഴും നമ്മള്‍ പാക്കിസ്ഥാനെ അല്ലേ മുക്കുന്നത്, ഇത്തവണ നമുക്ക് ശ്രീലങ്കയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. അയ്യോ അത് വേണ്ട ശ്രീലങ്ക പാവമാണെന്ന് മോഹന്‍ലാല്‍ പറയുന്നു. മേജര്‍ രവിയും മോഹന്‍ലാലും കൂടി കഥയെക്കുറിച്ച് ആലോചിക്കുകയാണ് ഇപ്പോള്‍.

  തിരക്കഥ പൂര്‍ത്തിയായാല്‍

  തിരക്കഥ പൂര്‍ത്തിയായാല്‍

  ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായാല്‍ മേജറിനെ കൊല്ലാനാണ് പരിപാടി. ഷാജി കൈലാസിനും രഞ്ജിത്തിനും വേണ്ടിയാണ് തങ്ങള്‍ ഈ സല്‍ക്കര്‍മ്മം ചെയ്യുന്നത്. സ്റ്റൈലിഷ് പടമെന്ന് പറഞ്ഞോ, എന്തിനാണ് ആറാം തമ്പുരാന്‍ പോലെയന്ന് പറഞ്ഞത്.

  ബോധം പോയി

  ബോധം പോയി

  മോഹന്‍ലാലും മേജര്‍ രവിയും നിരവധി സിനിമകള്‍ക്ക് വേണ്ടി ഒരുമിച്ചിട്ടുണ്ട്. കീര്‍ത്തിചക്ര മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു സിനിമയും വേണ്ടത്ര വിജയം നേടിയിരുന്നില്ല. ഫാന്‍സ് പ്രവര്‍ത്തകരുടെ തള്ളിനെ മാറ്റി നിര്‍ത്തി പരിശോധിച്ചാലെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാവുകയുള്ളൂ. ഇരുവരും വീണ്ടും ഒരുമിക്കുകയാണെന്ന് പറഞ്ഞതേയുള്ളൂ, ഇവിടെ ബോധം പോയി.

  നടന്നത് തന്നെ

  നടന്നത് തന്നെ

  ആറാം തമ്പുരാന്‍ പോലൊരു പടമെടുക്കുന്നതിന് പറഞ്ഞ മേജറിന് ചില്ലറ പൊല്ലാപ്പല്ല നേരിടേണ്ടി വന്നത്. ഇതിലും മികച്ച മറുപടിയും ട്രോളും അദ്ദേഹത്തിന് ലഭിക്കാനില്ല. ഇത് നോക്കൂ. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

  ആവേശം കൊടുമുടിയില്‍

  ആവേശം കൊടുമുടിയില്‍

  മോഹന്‍ലാലും മേജര്‍ രവിയും ഒരുമിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ആവേശമൊക്കെ വന്നിരുന്നു ഒരുകാലത്ത്. എന്നാല്‍ ഇടയ്ക്കിടയ്ക്ക് ഒരുമിച്ചപ്പോള്‍ ലഭിച്ച പ്രതികരണത്തോടെ അതൊക്കെ മാറുകയായിരുന്നു.

  തീവ്രവാദികളെ കൊല്ലുന്ന തമ്പുരാന്‍

  തീവ്രവാദികളെ കൊല്ലുന്ന തമ്പുരാന്‍

  പ്രശാന്ത സുന്ദരമായ കണിമംഗലം കോവിലകത്ത് തീവ്രവാദി ആക്രമം നടക്കുകയും നിരവധി ബഡ്ഡികള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. തീവ്രവാദികളെയെല്ലാം കൊന്ന് തമ്പുരാന്‍ കോവിലകത്തെയും ജനങ്ങളെയും രക്ഷിക്കുന്നു.

  ആ മനസ്സിനെ സ്മരിക്കുന്നു

  ആ മനസ്സിനെ സ്മരിക്കുന്നു

  സിനിമയില്ലാതെ ഇരിക്കുന്ന മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കാനയി മേജര്‍ രവി കാണിച്ച വിശാല മനസ്‌കതയുണ്ടല്ലോ, അതിനാണ് കൈയ്യടി ലഭിക്കേണ്ടത്. ശരിയല്ലേ?

  ഏട്ടനെങ്കിലും ഒരു മാറ്റം

  ഏട്ടനെങ്കിലും ഒരു മാറ്റം

  മോഹന്‍ലാലിനൊപ്പമുള്ള മേജര്‍ രവി ചിത്രത്തെക്കുറിച്ച് സംവിധായകന്‍ കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. രഞ്ജിത്തിന്‍രെ സിനിമയും പ്രിയദര്‍ശന്റെ മരക്കാറും കഴിഞ്ഞാല്‍ ഈ സിനിമയിലേക്ക് കടക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. അദ്ദേഹത്തിനോ മാറ്റമില്ല, ഏട്ടനെങ്കിലും ഒരു മാറ്റം?

  ആരാണ് പറഞ്ഞത്?

  ആരാണ് പറഞ്ഞത്?

  മലയാള സിനിമയെ ഒന്നടങ്കം വിഴുങ്ങാനെത്തുന്ന നീരാളി, ഒടിയന്‍, ലൂസിഫര്‍, രണ്ടാമൂഴം, രഞ്ജിത്ത് സിനിമ, സൂര്യയ്‌ക്കൊപ്പമുള്ള സിനിമ അങ്ങനെ ലിസ്റ്റ് നീളുകയാണ്. അതിനിടയിലാണ് ആറാം തമ്പുരാനെ വെല്ലുന്ന സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇത് കേട്ട മോഹന്‍ലാലിന്റെ പ്രതികരണം ഇങ്ങനെ.

  ബോംബോ മിസൈലോ?

  ബോംബോ മിസൈലോ?

  സിനിമകളില്‍ സ്ഥിരമായുപയോഗിക്കുന്ന മിസൈലോ ബോംബോ ഉപയോഗിച്ച് തന്നെ കൊന്നൂടേയെന്നാണ് മോഹന്‍ലാല്‍ ഫാന്‍സ് പ്രവര്‍ത്തകര്‍ ചോിക്കുന്നത്. ആറം തമ്പുരാന്‍ പോലയൊരു സിനിമയെന്ന് പറഞ്ഞപ്പോളേ ഇതാണവസ്ഥ, ആ സിനിമ ഇറങ്ങിയാലോ?

  English summary
  Major Ravi gets trolled again.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X