ലാലേട്ടനില്ലാതെ മേജര്‍ രവിയുടെ സിനിമ, നായകനായി നിവിന്‍ പോളി! കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍...

മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുകെട്ടില്‍ നിരവധി സിനിമകള്‍ പിറന്നിരുന്നു. എന്നാല്‍ അതില്‍ പലതും പരാജയമായിരുന്നു. കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിച്ച 1971, ബിയോണ്ട് ബോര്‍ഡേഴ്‌സ് പൂര്‍ണമായും പൊളിഞ്ഞ സിനിമയാണെന്ന് പറയാം. ശേഷം മേജര്‍ രവി സംവിധാനം ചെയ്യുന്ന സിനിമയില്‍ നിവിന്‍ പോളി നായകനാവുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു.

യുദ്ധവും സൈന്യവുമില്ലാതെ പതിവ് ശൈലികളില്‍ നിന്നും മാറി ഒരു പ്രണയ ചിത്രവുമായിട്ടാണ് മേജര്‍ രവിയുടെ സിനിമ വരുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥ കഥ തന്നെയാണ് സിനിമയാവുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിട്ട് കാലം കുറച്ചായെങ്കിലും സംഗതി ട്രോളന്മാര്‍ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്. ദിവസങ്ങളായി സിനിമയെയും നിവിന്‍ പോളിയെയും കുറിച്ചും സിനിമയില്‍ മോഹന്‍ലാല്‍ ഇല്ലാത്തതിനെ കുറിച്ചും ട്രോളുകള്‍ പ്രചരിക്കുകയാണ്.

 മേജര്‍ രവിയുടെ സിനിമ

മേജര്‍ രവിയുടെ സിനിമ

മോഹന്‍ലാലിനെ നായകനാക്കി യുദ്ധവും മറ്റും സൈന്യത്തിനെ ഉള്‍പ്പെടുത്തിയുള്ള സിനിമകളായിരുന്നു മേജര്‍ രവി സംവിധാനം ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷമിറങ്ങിയ സിനിമ പരാജയമായിരുന്നെങ്കിലും വ്യത്യസ്തമായൊരു സിനിമ എടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സംവിധായകന്‍.

 നിവിന്‍ പോളി നായകന്‍

നിവിന്‍ പോളി നായകന്‍

നിവിന്‍ പോളിയെ നായകനാക്കി ഒരു പ്രണയചിത്രമാണ് മേജര്‍ രവി ചെയ്യാന്‍ പോവുന്നത്. പ്രണയത്തിന് വേണ്ടി എന്തിനും താന്‍ തയ്യാറാണെന്നും അതാണ് ഒരു റൊമാന്റിക് ചിത്രമെടുക്കാന്‍ കാരണമെന്നും മേജര്‍ രവി ആദ്യം വ്യക്തമാക്കിയിരുന്നു.

 സിനിമയുടെ വിശേഷങ്ങള്‍

സിനിമയുടെ വിശേഷങ്ങള്‍

നിവിന്‍ പോളി മാത്രമല്ല വലിയ താരനിര സിനിമയില്‍ ഉണ്ടാവും. ജോമോന്‍ ടി ജോണ്‍ ആണ് ഛായഗ്രാഹകന്‍. ഗോപി സുന്ദറായിരിക്കും സിനിമയ്ക്ക്് സംഗീതമൊരുക്കുന്നത്. ബാക്കി സിനിമയെ കുറിച്ചുള്ള കാര്യങ്ങളൊന്നും പുറത്ത് വന്നിട്ടില്ലായിരുന്നു.

വിടാതെ ട്രോളന്മാര്‍

വിടാതെ ട്രോളന്മാര്‍

കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ സജീവമായിരിക്കുകയാണ്. സിനിമയില്‍ മോഹന്‍ലാല്‍ നായകനാവാത്തതും, നിവിന്‍ പോളി നായകനാവുമ്പോള്‍ സഹതാരമായി അജു വര്‍ഗീസ് ഉണ്ടായിരിക്കുമെന്നും തുടങ്ങി മേജര്‍ രവിയുടെ പുതിയ സിനിമയെ ട്രോളി കൊന്നിരിക്കുകയാണ്.

തോക്കും ബോംബും ഒന്നും വേണ്ട..

തോക്കും ബോംബും ഒന്നും വേണ്ട..


ലാലേട്ടന്‍ ഇല്ലാത്ത എന്റെ പുതിയ പടം.. ആ പാവം ഇതെങ്ങനെ സഹിക്കും. താന്‍ സിനിമ അനൗണ്‍സ് ചെയ്തപ്പോ ആകെ കൂടി ആ പാവം തളര്‍ന്ന് പോയിട്ടുണ്ടാവുമെന്നാണ് മൈനര്‍ രവി കരുതിയത്. എന്നാല്‍ ശരിക്കും ലാലേട്ടന്‍ ആന്റണിയ്‌ക്കൊപ്പം കൂടി പഴയ തോക്കും ബോംബ് കഥയും ഇല്ലാത്ത പുതിയ സിനിമയ്ക്ക് കഥ അന്വേഷിക്കുകയാണ്.

 എല്ലാം അറിയാം..

എല്ലാം അറിയാം..

നിവിനോട് കഥ പറയാന്‍ മേജര്‍ രവി വരേണ്ട ആവശ്യമില്ല. കാരണം സിനിമയിലുണ്ടാവുന്നത് കത്ത്, ബഡ്ഡി, യുദ്ധം ആയിരിക്കുമെന്ന് നിവിനും അറിയാം.

ഫാന്‍സിന് ആശ്വാസം

ഫാന്‍സിന് ആശ്വാസം

മേജര്‍ രവിയുടെ സിനിമയില്‍ നിവിന്‍ പോളി നായകനാക്കിയപ്പോള്‍ ലാലേട്ടന്‍ ഫാന്‍സിന് ആശ്വസമായിട്ടുണ്ടാവും.

 പട്ടാളക്കാരനാണെന്ന് തോന്നണ്ടെ...

പട്ടാളക്കാരനാണെന്ന് തോന്നണ്ടെ...

നിവിനെ നായകനാക്കി പുതിയ സിനിമ എടുക്കാന്‍ തീരുമാനിച്ച കാര്യം മോഹന്‍ലാലിനോട് പറയാന്‍ എത്തിയ മേജര്‍ രവി എല്ലാ പിന്തുണയും ആവശ്യപ്പെടുന്നു. ഭാഗ്യം ഇനി എന്നെ ഒഴിവാക്കുമല്ലോ എന്നാശ്വസിക്കുകയാണ് മോഹന്‍ലാല്‍. മേജര്‍ രവിയെ മാത്രം പറഞ്ഞിട്ടും കാര്യമില്ല, കാണുന്നവര്‍ക്ക് തോന്നണ്ടെ ഇതൊരു പട്ടാളകാരനാണെന്ന്.

 സൂപ്പര്‍ ഹിറ്റാവുമോ?

സൂപ്പര്‍ ഹിറ്റാവുമോ?

സിനിയ്ക്ക് പേരും, പോസ്റ്ററും വരെ ട്രോളന്മാര്‍ ഇറക്കി കഴിഞ്ഞിരിക്കുകയാണ്. മാത്രമല്ല രവിയണ്ണന്റെ കരിയര്‍ ബെസ്റ്റ് അടാര്‍ ഐറ്റം ... ഹേറ്റേഴ്‌സ് സ്റ്റെപ് ബാക്ക് !! എന്നുമാണ് പറയുന്നത്.

മൈനര്‍ രവി

മൈനര്‍ രവി

മേജര്‍ രവിയുടെ സിനിമയിലെ നായകന്‍ താനാണെന്ന് അറിയുന്ന നിവിന്‍ പോളി. അത് പറയാനെത്തിയ മൈനര്‍ രവിയും..

ബഡ്ഡിയാവാന്‍ അജു വര്‍ഗീസ്

ബഡ്ഡിയാവാന്‍ അജു വര്‍ഗീസ്

മേജര്‍ രവിയുടെ പല സിനിമയിലും നായകന്റെ ബഡ്ഡി മരിക്കുന്നതാണ് പതിവ്. സാധാരണ നിവിന്‍ പോളിയുടെ സിനിമയില്‍ നായകന്റെ സഹതാരമായി അഭിനയിക്കുന്നത് അജു വര്‍ഗീസാണ്. അപ്പോള്‍ ഈ സിനിമയിലും അജു ആയിരിക്കും. കരുണ കാട്ടണേ .. നാല് പിള്ളേരുടെ അപ്പനാണേ! എന്ന് അജുവിന്റെ രോധനം.

 ആധുനികം

ആധുനികം


ഒരു നായകന്‍, ഒരു ബഡ്ഡി. പൊരിഞ്ഞ യുദ്ധം നടക്കുന്നു. യുദ്ധത്തില്‍ ബഡ്ഡി മരിക്കുന്നു. നായകന്‍ രക്ഷപ്പെടുന്നു. ഒരു മേജര്‍ രവി സിനിമ എന്നും പറയുമ്പോള്‍ സാറ് ആധുനികമേ പ്രസിദ്ധീകരിക്കൂ എന്ന് പറഞ്ഞത് കൊണ്ട് എഴുതിയത് ആണ്.

 ചിരിക്കല്ലേ,.. ചിരിക്കല്ലേ..

ചിരിക്കല്ലേ,.. ചിരിക്കല്ലേ..


മേജര്‍ രവിയുടെ ചിത്രത്തില്‍ നിവിന്‍ പോളി നായകനാണെന്ന് അറിഞ്ഞ് ചിരിക്കാന്‍ തുടങ്ങി ലാലേട്ടനോട് ആന്റണി പെരുമ്പാവൂര്‍ പറയുന്നതിങ്ങനെയാണ്. അയ്യോ... ചിരിക്കല്ലേ.. ലാലേട്ടാ പിന്നെ ചിരി നിര്‍ത്താന്‍ പറ്റൂല.

 ഞെട്ടിയ ഫാന്‍സ്

ഞെട്ടിയ ഫാന്‍സ്

നിവിന്‍ പോളി നായകനാണെന്ന് അറിഞ്ഞ് ഏട്ടന്റെ ഫാന്‍സ് കൈയടിക്കുന്നത് കണ്ട് നിവിന്റെ ഫാന്‍സുകാരുടെ ബോധം പോയി.

ഞാനാണോ നായകന്‍?

ഞാനാണോ നായകന്‍?


ലാലേട്ടന്റെ അടുത്ത് പുതിയ സിനിമയെ കുറിച്ച് സംസാരിക്കാനെത്തിയ മേജര്‍ രവി. ലാലേട്ടാ നല്ലൊരു കഥയുണ്ട്. ആഹാ ഞാനാണോ നായകന്‍. അല്ല നിവിന്‍ പോളിയാണെന്നാണ് രവിയുടെ ഉത്തരം.

 രക്ഷപ്പെട്ട മോഹന്‍ലാല്‍

രക്ഷപ്പെട്ട മോഹന്‍ലാല്‍


മേജര്‍ രവിയുടെ സിനിമയില്‍ യുദ്ധത്തിനിടെ അറിയാതെ മൈന്‍ ചവിട്ടി പോയ മോഹന്‍ലാല്‍, നൈസായി നിവിന്‍ പോളിയെ ഏല്‍പ്പിച്ച് രക്ഷപ്പെടുന്നു.

ചാകാന്‍ തയ്യാറായിക്കോ..

ചാകാന്‍ തയ്യാറായിക്കോ..


നിവിന്‍ പോളി നായകനാവുമ്പോള്‍ ബഡ്ഡി മരിക്കും. അപ്പോ ആ ബഡ്ഡി അജു വര്‍ഗീസായത് കൊണ്ട് മരിക്കാന്‍ പോവുന്നത് അജു വായിരിക്കും. ചാകാന്‍ തയ്യാറായിക്കോ സഹനടന്‍ താനായിരിക്കും.

എന്തൊരു ആശ്വാസം

എന്തൊരു ആശ്വാസം


കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് സെറ്റില്‍ നിവിന്‍ പോളിയെ കാണാന്‍ മേജര്‍ രവി വരുന്നു. അദ്ദേഹം എങ്ങനെയാണ് നല്ല പോലെ സിനിമ എടുക്കുമല്ലോല്ലെ എന്ന് ലാലേട്ടനോട് നിവിന്‍ ചോദിക്കുന്നു. പിന്നെ സൂപ്പര്‍ സംവിധായകനല്ലേ.. എല്ലാം ഒരു ഭാഗ്യമായി കരുതിയാ മതി. ഒരാളെ ഒരു അപകടത്തിലേക്ക് തള്ളിവിട്ടപ്പോ എന്തൊരു ആശ്വാസം.

 ചാത്തന്മാര്‍ പണി തുടങ്ങി

ചാത്തന്മാര്‍ പണി തുടങ്ങി


ഇന്നലെ കേട്ടത് മേജര്‍ രവിയുടെ ചിത്രത്തില്‍ നിവിന്‍ പോളി അഭിനയിക്കുന്നു എന്നാണ്. എന്നാല്‍ ഇന്ന് കേട്ടത്, മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചെന്നാണ്. ചാത്തന്മാരൂടെ പണിയാണോ?

തീര്‍ന്നടാ തീര്‍ന്ന്

തീര്‍ന്നടാ തീര്‍ന്ന്


പടത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞ നിവിനെ മേജര്‍ രവി പട്ടാളത്തിലേക്ക് ക്ഷണിക്കുന്നു. അടുത്ത ലെഫ്റ്റനന്റ് കേണല്‍ താങ്കളാണ്. സന്തോഷത്തോടെ നിവിന്റെ ഫാന്‍സ്. എന്നാല്‍ ലാലേട്ടന്‍ നീ തീര്‍ന്നടാ തീര്‍ന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X