'വാട്ട് നോൺ സെൻസ്?'; ഞാൻ പോകുന്നില്ല; അമിത് ജി അന്ന് പറഞ്ഞത്; കാണ്ഡഹാർ സിനിമയ്ക്ക് സംഭവിച്ചത്; മേജർ രവി

ഇന്ത്യൻ സിനിമയുടെ അഭിമാനമായ അമിതാഭ് ബച്ചൻ 83ാം വയസിലും കരിയറിൽ സജീവമാണ്. ഈ പ്രായത്തിലും സിനിമയോട് താരം കാണിക്കുന്ന ആത്മാർത്ഥതയെക്കുറിച്ച് ഏവരും എടുത്ത് പറയാറുണ്ട്. മലയാളത്തിൽ ഒരു സിനിമയിൽ മാത്രമേ അമിതാഭ് ബച്ചൻ അഭിനയിച്ചിട്ടുള്ളൂ. 2010 ൽ പുറത്തിറങ്ങിയ കാണ്ഡഹാർ എന്ന സിനിമയിലൂടെയാണ് ബച്ചൻ മോളിവുഡിൽ സാന്നിധ്യം അറിയിച്ചത്. മേജർ രവി-മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന സിനിമയിൽ അമിതാഭ് ബച്ചനും എത്തിയപ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു.

എന്നാൽ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണ് മേജർ രവിയിപ്പോൾ. കൗമുദി മൂവൂലിനോടാണ് പ്രതികരണം. തുടക്കത്തിൽ എഴുതിയത് പോലെയല്ല അമിതാഭ് ബച്ചന്റെ ക്യാരക്‌ടറിനെ സിനിമയിൽ കാണിച്ചതെന്ന് മേജർ രവി പറയുന്നു. അച്ഛൻ എയർപോർട്ടിൽ നിൽക്കുന്നു എന്നായിരുന്നു കഥയിൽ. പിന്നീട് പലരും വന്ന് കഥ കൈ വിട്ട് പോയി. അമിത് ജിയുടെ ക്യാരക്ടറിന്റെ മകനാണ് മരിച്ചത്.

Major Ravi, Amitabh Bachchan

അദ്ദേഹം എയർപോർട്ടിലുണ്ട്. അവിടെ ഭയങ്കര ബഹളമാണ്. ഭാരത് മാതാ കി ജയ് എന്നൊക്കെ പറഞ്ഞ്. വയസായ ഇദ്ദേഹത്തെ ആളുകൾ തള്ളി മാറ്റുന്നു. മോഹൻലാലിന്റെ ക്യാരക്ടർ ബോഡിയുമായി വരുമ്പോൾ അദ്ദേഹത്തെ കണ്ട് ലോക്നാഥ് ജി എന്ന് പറഞ്ഞ് വരുന്നു. അപ്പോഴാണ് മരിച്ചയാളുടെ അച്ഛനാണ് അദ്ദേഹമെന്ന് ആളുകൾ മനസിലാക്കുന്നത്.

ജനങ്ങളുടെ വികാരത്തിൽ അമിത് ജിയെ വലിയ രീതിയിൽ സ്വീകരിക്കുന്നതായിരുന്നു സീൻ. തള്ളി മാറ്റിയ ആൾക്കൂട്ടം തനിയെ മാറിക്കൊണ്ട് മോഹൻലാലിനെ വിളിച്ച് കൊണ്ട് വരുന്നു. പക്ഷെ കഥ കുറച്ച് മാറിപ്പോയി. കഥ ചർച്ച ചെയ്യാൻ വരുന്ന പലരും കൺഫ്യൂസ് ചെയ്യും അതാണ് സിനിമയെ ബാധിച്ചതെന്നും മേജർ രവി വ്യക്തമാക്കി. അമിതാഭ് ബച്ചൻ ഷൂട്ടിം​ഗിനോട് കാണിച്ച ആത്മാർത്ഥതയെക്കുറിച്ചും മേജർ രവി സംസാരിച്ചു.

Major Ravi, Amitabh Bachchan

ഊട്ടിയിലെ തണുപ്പിലും രാവിലെ ഏഴ് മണിക്ക് അദ്ദേഹം കൃത്യമായി ഷൂട്ടിം​ഗിനെത്തി. ഏഴ് മണിയുടെ ഷൂട്ടിന് 6. 55 ന് അദ്ദേഹം സെറ്റിലെത്തി. ഏഴ് മണിക്ക് ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നു. ഇത് കണ്ട് പഠിക്കേണ്ട കാര്യങ്ങളാണ്. ഷോട്ട് എടുത്ത് കഴിഞ്ഞാൽ ഓക്കെയാണോ എന്ന് ചോദിക്കും. പിന്നെ മോണിറ്റർ ഒന്നും നോക്കില്ല. ചില ഷോട്ട് കഴിഞ്ഞാൽ വൺ മോർ ഐ കാൻ ഇംപ്രൂവ് എന്ന് പറയും. എന്നിട്ട് ഏതാണോ വേണ്ടത് അതെടുത്തോ എന്ന് പറയും. അദ്ദേഹത്തിന് തെറ്റ് പറ്റിയിട്ട് നമുക്ക് രണ്ടാമതൊരു ഷോട്ട് എടുക്കേണ്ടി വന്നിട്ടില്ല. ഡയലോദ​ഗ് മുഴുവൻ പഠിച്ചിട്ട് വരികയാണ്.

ഒന്നര ദിവസത്തിനുള്ളിൽ അദ്ദേഹത്തിന്റെ മുഴുവൻ ഷൂട്ടിം​ഗും തീർത്തു. അദ്ദേഹത്തിന് കറക്ട് സമയത്ത് ഭക്ഷണം നൽകാൻ ഉച്ചയ്ക്ക് ഒരു മണിക്ക് പൊതുവെ ഞാൻ ബ്രേക്ക് പറയും. അന്ന് അിത് ജീ, ഒറ്റ ഷോട്ടേ ഉള്ളൂ, വേണമെങ്കിൽ നമുക്ക് തീർത്തിട്ട് ബ്രേക്ക് ചെയ്യാമെന്ന് ഞാൻ പറഞ്ഞു. വാട്ട് നോൺ സെൻസ്, ഞാൻ പോകുന്നില്ല, നിങ്ങൾക്ക് മൂന്ന് ദിവസമാണ് ഞാൻ തന്നത്. ഒന്നര ദിവസത്തിനുള്ളിൽ തീർത്താലും ഞാൻ പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഊട്ടിയിൽ നിന്ന് അദ്ദേഹം പോയില്ല. അന്ന് ഉച്ചയ്ക്ക് ശേഷം എല്ലാവർക്കൊപ്പവും ഫോട്ടോയെടുത്തു. ആഘോഷമായിരുന്നെന്നും മേജർ രവി ഓർത്തു.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X