മോഹൻലാലിനെ വളരെ മോശമായിട്ടാണ് ശ്രീനിയേട്ടൻ കാണിച്ചത്! ഇക്കാര്യം താൻ മാത്രമേ പറഞ്ഞിട്ടുള്ളുവെന്ന് മേജർ രവി
ഒത്തിരി സിനിമകളില്‍ മോഹന്‍ലാലും ശ്രീനിവാസനും കൂട്ടുകാരായി അഭിനയിച്ചിട്ടുണ്ട്. അക്കര അക്കരെ, നാടോടിക്കാറ്റ്, തുടങ്ങിയ സിനിമകളൊക്കെ അതിന് ഉദ്ദാഹരണമാണ്. എന്നാല്‍ ഇടക്കാലത്ത് ഇരുവരും തമ്മില്‍ കുറേ കാലം പിണക്കമുണ്ടായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. മോഹന്‍ലാലിനെ കളിയാക്കി ശ്രീനിവാസന്‍ സിനിമ നിര്‍മ്മിച്ചതും വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു.
ആ സിനിമ കണ്ടതിന് ശേഷം താന്‍ പ്രതികരിച്ചതിനെ പറ്റി പറയുകയാണ് നടനും സംവിധായകനുമായ മേജര്‍ രവി. പലരും ഇക്കാര്യം പറഞ്ഞ് ശ്രീനിയേട്ടനെ ഇളക്കാന്‍ നോക്കിയെങ്കിലും അദ്ദേഹം വളരെ തമാശയായിട്ടാണ് സമീപിച്ചതെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ മേജര്‍ രവി പറയുന്നു.

ശ്രീനിയേട്ടനുമായിട്ട് മേഘം എന്ന സിനിമയുടെ സമയത്താണ് ബന്ധം തുടങ്ങുന്നത്. ഒരു ദിവസം അദ്ദേഹം എന്റെ ഫ്‌ളാറ്റിന് മുകളിലേക്ക് താമസം മാറ്റി. ചേച്ചി നാട്ടില്‍ പഠിപ്പിക്കുന്നത് കൊണ്ട് അദ്ദേഹം ഒറ്റയ്ക്കായിരുന്നു. പിന്നീട് അവരെല്ലാവരും താമസം അങ്ങോട്ടാക്കി. വിനീത് കോളേജില്‍ പഠിക്കുകയാണ്.
അന്ന് അവന്‍ ടിവിയില്‍ നോക്കി പാടുമായിരുന്നു. ധ്യാന്‍ അന്ന് ചെറുതാണ്. വിനീത് നല്ലോണം പാടുമെന്ന് പ്രിയേട്ടനോട് പറഞ്ഞിരുന്നു. അദ്ദേഹം ചിലത് കേള്‍ക്കുമെങ്കിലും കാര്യമായ വികാരങ്ങളോന്നും കാണിക്കില്ല. എന്നാല്‍ ആവശ്യമുള്ളപ്പോള്‍ അതെടുക്കും. അങ്ങനെയാണ് കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ ആദ്യമായി വിനീത് പാടുന്നത്.

ശ്രീനിയേട്ടന്റെ കൂടെ സഹായത്തിന് നിന്നിരുന്ന ആളായിരുന്നു സജിന്‍. അദ്ദേഹത്തിന് ഒരു പടം സംവിധാനം ചെയ്യണം. അങ്ങനെ അവര്‍ ചെയ്ത ചിത്രമാണ് പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ എന്നത്. ആ സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടനെ വളരെ മോശമായി കാണിച്ചു.
ശ്രീനിയേട്ടാ അത്രയങ്ങ് പോവേണ്ടെന്ന് ആ സംവിധായകനും പറയാമായിരുന്നു. കാരണം കാലാപാനി തൊട്ട് ലാലേട്ടന്‍ അത്രയും സപ്പോര്‍ട്ട് ചെയ്തിട്ടുള്ള ആളായിരുന്നു ആ സംവിധായകന്‍. എനിക്കൊരു സിനിമ ചെയ്യണം. അത് മറ്റൊരാളുടെ നെഞ്ചത്ത് കയറിയിട്ടാണെങ്കിലും കുഴപ്പമില്ലെന്ന് കരുതുന്ന ആറ്റിറ്റിയൂഡാണ് അവിടെ കണ്ടത്.
ഈ പടം ഞാന്‍ കണ്ടു. അതിന്റെ തൊട്ടടുത്ത ദിവസം ചാനലുകാര്‍ ചോദിച്ചപ്പോള്‍ ഞാന്‍ വളരെ രൂക്ഷമായിട്ട് തന്നെ സംസാരിച്ചു. 'ശ്രീനിയേട്ടാ നിങ്ങളിങ്ങനെ ഭ്രാന്തമായിട്ട് ചെയ്യാന്‍ പാടില്ലായിരുന്നു. ഇതില്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്നും', ഞാന്‍ പറഞ്ഞു. ഇതിന്റെ ബാക്കിയായി അപ്പുറത്ത് വേറൊരു കോമഡിയാണ് നടന്നത്.
മേജര്‍ രവി അപ്പുറത്തിരുന്ന് നിങ്ങളെ പുച്ഛിക്കുന്നുവെന്ന് ആരോ പറഞ്ഞു. രവി അങ്ങനെ പറഞ്ഞോ എന്ന് ചോദിച്ചു. പിന്നാലെ അദ്ദേഹം പറഞ്ഞു അതുകൊണ്ടല്ലേ അയാള്‍ മേജറും ഞാന്‍ മൈനറുമായതെന്ന്. മൂപ്പരത് തമാശയായി എടുത്തു. ഇങ്ങനെ ലാലിനെ കുറിച്ച് പറഞ്ഞുവെന്ന് പറഞ്ഞ് ഒരാളും പ്രതികരിച്ച് കണ്ടില്ല. എന്നാല്‍ മോഹന്‍ലാലിനെയോ മമ്മൂട്ടിയെയോ തുടങ്ങി ആരെ കുറിച്ച് പറഞ്ഞാലും അവരറിയാതെ ഞാന്‍ അവരെ പിന്തുണയ്ക്കാറുണ്ട്.


Click it and Unblock the Notifications











