twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു വർഷത്തിന് ശേഷം നിവിൻ പോളി നിരസിച്ചു, ദിലീപിനെ കാണാനില്ല, ആ സിനിമയെ കുറിച്ച് മേജർ രവി

    |

    ഒരുപിടി മികച്ച പട്ടാള ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് മേജർ രവി. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി മികച്ച ചിത്രങ്ങളാണ് മേജർ രവി ഒരുക്കിയിട്ടുള്ളത്. 2006 ൽ മോഹൻലാലിനെ പ്രധാന കഥപാത്രമാക്കി ഒരുക്കിയ ചിത്രമായ കീർത്തിചക്ര വൻ വിജയമായിരുന്നു. 2003 ൽ പ്രണവ് മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ പുനർജനിയാണ് മേജർ രവി എഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് 6 വർഷത്തിന് ശേഷമാണ് കീർത്തിചക്ര എന്ന പട്ടാള ചിത്രവുമായി മേജർ രവി എത്തിയത്. പിന്നീട് മിഷൻ 90 ഡെയ്സ്, കുരുക്ഷേത്ര,കണ്ഡഹാർ,പിക്കറ്റ് 43, 1971: ബിയോണ്ട് ബോർഡേഴ്സ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.

    സംവിധാനം മാത്രമല്ല അഭിനയത്തിലും എഴുത്തിലും മേജർ രവി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് ആണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. മിലിട്ടറി ചിത്രങ്ങളിൽ നിന്ന് ഒന്ന് മാറി ചിന്തിക്കുകയാണ് മേജർ രവി. തന്റെ പ്രണയ ചിത്രത്തെ കുറിച്ച് താരം പറയുകയാണ്. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് മേജർ രവി ഇക്കാര്യം വെളിപ്പെടുത്തിയത്.

    നിവിൻ പോളി ചെയ്യേണ്ട   ചിത്രം

    പ്രണയ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിട്ട് നാളുകളായി. നിവിൻ പോളിആയിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഒന്നര വര്‍ഷത്തിന് ശേഷം നിവിന്‍ ആ ചിത്രത്തില്‍ നിന്ന് മാറി. പിന്നീട് ദിലീപിനെ ഈ ചിത്രത്തിലേയ്ക്ക് സമീപിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ദിലീപിനെ കുറിച്ചും ഒരു വിവരവുമില്ല.ഹീറോയിസം ഹൈലൈറ്റ് ചെയ്യുന്ന തരത്തിലുള്ള ക്ലൈമാക്‌സല്ല സിനിമയുടേത്. ബെന്നിയും ഞാനും കൂടിയാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. പഞ്ചാബില്‍ നടക്കുന്നൊരു പ്രണയകഥയാണ്. എന്നാൽ ഇതിൽ ഒരു ഇന്ത്യ പാകിസ്താൻ ബന്ധമുണ്ട്.- മേജർ രവി പറഞ്ഞു

    ഏറെ  പ്രതീക്ഷയുള്ള  ചിത്രം

    ഞാൻ ഈ ചിത്രത്തിന്റെ നിർമ്മാതാവിനോട് പറഞ്ഞു.
    ഈ കഥയിൽ തനിക്ക് ഏറെ ആത്മവിശവാസമുണ്ട്. ഇത് ആരെ വെച്ച് ചെയ്താലും ഓകെയാണ്. അതുകൊണ്ട് നിങ്ങൾധൈര്യമായി മുന്നോട്ട് വരാൻ പറഞ്ഞു.
    ചിത്രത്തിന് വേണ്ടി ആവശ്യമുള്ള പ്രതിഫലവും നൽകാൻ തയ്യാറാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ചർച്ച നടക്കുമ്പോഴാണ് മറ്റൊരു സംഗതി എന്റെ മനസ്സിൽ വന്നത്. ഒരു മിലിട്ടറി പശ്ചാത്തലത്തിലുള്ള കഥ തന്നെയാണ്.. കാശ്മീരിൽ രാവിലെ കല്ലെടുത്ത് എറിയാൻ നിരവധി കുട്ടികളെ കിട്ടും ആ പശ്ചാത്തലത്തിൽ ഒരു പട്ടാള കഥയായിരുന്നു തന്റെ മനസ്സിൽ വന്നത്. ഈ ചിതരത്തെ കുറിച്ച് പൃഥ്വിരാജുമായി ചർച്ച നടക്കുകയാണ്.

     പൃഥ്വിരാജുമായുള്ള  കോമ്പിനേഷൻ

    രാജുവുമായുള്ള കോമ്പിനേഷൻ വളരെ മികച്ചതായിരുന്നു. രാജുവിനെ പിക്കറ്റ് 43 ല്‍ നിര്‍ത്തിയാല്‍ ശരിയാവില്ല. 22 ദിവസത്തെ ദിവസത്തെ ചിത്രീകരണമായിരുന്നു പിക്കറ്റ് 43 ൽ. 10 ദിവസം മഞ്ഞിലും 10 മഞ്ഞില്ലാത്ത സ്ഥലത്തുമായിരുന്നു ചിത്രീകരണം നടന്നത്. ഇത്തരത്തിലുള്ള പട്ടാള കഥയുണ്ടാകാനുള്ള കാരണവും മേജർ രവി അഭിമുഖത്തിൽ പറഞ്ഞു. സാറിന് ഇതുപോലെയൊരു പാകിസ്താൻ സുഹൃത്തുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

    കഥയുണ്ടായത്

    വെള്ളിയാഴ്ചകളിൽ ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നും ആളുകൾ കാണാൻ വരും. വലിയ ആൾക്കൂട്ടമാണ്. അന്ന് ബോഡറിന്റെ അപ്പുറത്തും ഇപ്പുറത്തുമായി നിന്ന് കൈ കാണിക്കുന്ന ഒരു പാകിസ്താനി പട്ടാളക്കാരനെ തനിക്ക് അറിയാം. അതിൽ നിന്നാണ് ഇങ്ങനെയുള്ള ആശയം വന്നത്. മദ്യം അങ്ങോട്ട് കൊടുത്ത് സിഗിററ്റ് ഇങ്ങോട്ട് വാങ്ങിക്കും. നോർമൽ സമയത്ത് ശത്രുയൊന്നും ഉണ്ടാകില്ല. എന്നാൽ യുദ്ധം തുടങ്ങുന്നത് ഡൽഹിയിൽ നിന്നും ഓർഡർ വരണം ഇസ്ളാമാബാദിൽ നിന്നും ഓർഡർ വരണം കറാച്ചിയിൽ നിന്നും ഓഡർ വരണം. പിന്നെ ശത്രുത ആയി. കളർ മാറി. ഇതാണ് യുദ്ധം എന്ന പറയുന്നത്. അതല്ലെങ്കിൽ നോർമൽ- മേജർ രവി പറയുന്നു

    English summary
    Major Ravi Opens Up An Upcoming Movie Initially Casted Nivin Pauly And Later Dileep
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X