For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്മയാണ് ഈ കിടക്കുന്നത്', പ്രണവ് അന്ന് തേങ്ങിക്കരഞ്ഞു, അനുഭവം പറഞ്ഞ് മേജര്‍ രവി

  |

  ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് നായകനടനായി മാറിയ താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍. നായകനായുളള ആദ്യ ചിത്രം തന്നെ പ്രണവിന്‌റെതായി 50 കോടി ക്ലബില്‍ ഇടംപിടിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം ആദിയിലൂടെ മികച്ച തുടക്കമാണ് പ്രണവിന് മോളിവുഡില്‍ ലഭിച്ചത്. നായകനടനായുളള താരപുത്രന്‌റെ വരവും ആരാധകര്‍ ആഘോഷിച്ചു. ആദിക്ക് ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമ മാത്രമാണ് പ്രണവിന്‌റെതായി പുറത്തിറങ്ങിയത്.

  സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നടി മൗനി റായ്, ഫോട്ടോസ് കാണാം

  മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം, ഹൃദയം തുടങ്ങിയ സിനിമകളെല്ലാം പ്രണവ് മോഹന്‍ലാലിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രങ്ങളാണ്. ഒന്നാമന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ബാലതാരമായാണ് പ്രണവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത സിനിമയില്‍ ലാലേട്ടന്‌റെ ചെറുപ്പകാലം പ്രണവ് അവതരിപ്പിച്ചു.

  ഒന്നാമന് പിന്നാലെ മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനിയിലും താരപുത്രന്‍ എത്തി. പുനര്‍ജനിയിലെ പ്രകടനത്തിലൂടെയാണ് മികച്ച ബാലതാരത്തിനുളള സംസ്ഥാന പുരസ്‌കാരം പ്രണവ് മോഹന്‍ലാലിന് ലഭിച്ചത്. പ്രണവിന് പുറമെ ഊര്‍മിള ഉണ്ണി, ജഗന്നാഥന്‍, അനില ശ്രീകുമാര്‍, മാസ്റ്റര്‍ വിഷ്ണു, മേജര്‍ രവി, രോഹിത്ത് ധനഞ്ജയന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ മറ്റുപ്രധാന വേഷങ്ങളിലെത്തിയത്.

  അതേസമയം പുനര്‍ജനി സമയത്ത് പ്രണവിനെ കരയിപ്പിച്ച അനുഭവം പങ്കുവെക്കുകയാണ് മേജര്‍ രവി. കാന്‍ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസുതുറന്നത്. പ്രിയേട്ടന്‌റെ അസിസ്റ്റന്റായി ജോലി ചെയ്തു, ഒരു നിമിത്തം പോലെയായിരുന്നു അപ്പുവിനെ എന്റെ ആദ്യ സിനിമ പുനര്‍ജനിയില്‍ അഭിനയിപ്പിക്കുന്നത് എന്ന് മേജര്‍ രവി പറയുന്നു. കഥാകൃത്ത് രാജേഷ് അയ്മനക്കരയുടെ നിര്‍ദ്ദേശമായിരുന്നു അത്.

  വലിയ കളക്ഷന്‍ നേടിയ ജയറാം ചിത്രം, എന്നാല്‍ അവസാനം സംഭവിച്ചത്, അനുഭവം പങ്കുവെച്ച് നിര്‍മ്മാതാവ്‌

  'അന്ന് കുട്ടിയായിരുന്ന അപ്പുവിനോട് ഞാനാണ് കഥ പറഞ്ഞുകൊടുത്തത്. കൂടെ സുചിയും ഉണ്ടായിരുന്നു. ഗ്രാമീണ പശ്ചാത്തത്തില്‍ നടക്കുന്ന കഥ ഷൂട്ട് ചെയ്തത് പട്ടാമ്പിയിലാണ്. ഞാനും എന്റെ കുടുംബവും അപ്പുവിനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നു. എന്റെ വീട്ടിലാണ് പ്രണവ് താമസിച്ചത്. പടത്തില്‍ അപ്പുവിന്‌റെ ഒരു നിര്‍ണായക രംഗമുണ്ട്. അമ്മ മരിച്ചുകഴിഞ്ഞ് ചിതയ്ക്കരികില്‍ വരുന്ന രംഗമാണ്'.

  മാലിക്കിലെ ആ രംഗം ആദ്യ കാഴ്ചയില്‍ പെട്ടെന്ന് മനസിലാകില്ല, മനസുതുറന്ന് ദിനേശ് പ്രഭാകര്‍

  Recommended Video

  മേജര്‍ രവി പറയുന്നു | filmibeat Malayalam

  'അവനെ ആ ഇമോഷനിലേക്ക് എത്തിക്കാന്‍ വേണ്ടി ഞാന്‍ ഇങ്ങനെ പറഞ്ഞു. നീ സുചിയെ കാണാനാണ് വരുന്നത്. അമ്മയാണ് ഈ കിടക്കുന്നത്. ഇത് പറഞ്ഞു തീര്‍ന്നതും അവന്‍ തേങ്ങിക്കരയാന്‍ തുടങ്ങി. ഒരു തുളളി ഗ്ലിസറിനിടാതെ പ്രണവ് കരഞ്ഞു. എന്റെയുളളിലെ സംവിധായകന്‌റെ സ്വാര്‍ത്ഥതയായിരുന്നു അവനോട് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. അതുകൊണ്ട് ആ രംഗം മെച്ചമായി. മികച്ച ബാലതാരത്തിനുളള അവാര്‍ഡും അപ്പുവിന് കിട്ടി', മേജര്‍ രവി അഭിമുഖത്തില്‍ പറഞ്ഞു.

  Read more about: major ravi pranav mohanlal
  English summary
  major ravi opens up how he handled pranav mohanlal's acting during punarjani movie time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X