എനിക്ക് ചിരിയാണ് വരുന്നത്, കാരണം... കുപ്പി ട്രോളിന് മറുപടിയുമായി മേജർ രവി

തന്റെ പേരിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോർട്ടിനെ കുറിച്ച് മേജർ രവി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ മദ്യം സ്റ്റോക്കുള്ള ഒരേയൊരു പട്ടാളക്കാരനാണ് മേജർ രവിയാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് ഇപ്പോഴിത ഇതിന് മറുപടിയുമായി മേജർ രവി രംഗത്ത് എത്തിയിരിക്കുകയാണ്. ചിരിക്കാൻ പോലും കഴിയാത്ത ഈ സമയത്ത് ഇത്തരം ട്രോളുകൾ കാണുമ്പോൾ ചിരിക്കാൻ കഴിയുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

major ravi

ചില സുഹൃത്തുക്കളാണ് മദ്യത്തെക്കുറിച്ച് ഒരാൾ ഇൻബോക്സിൽ ചോദിച്ചപ്പോൾ ഞാൻ ചീത്ത പറഞ്ഞ രീതിയിൽ ഉള്ള ഒരു സ്ക്രീൻഷോട്ട് അയച്ചു തന്നത്. 'സാറ് ഇങ്ങനെ പറയില്ലല്ലോ, പിന്നെ എന്താണ് സംഭവിച്ചത്' എന്ന് ചോദിച്ചു. ഞാൻ അങ്ങനെ പറയില്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ അപ്പോൾ ഊഹിച്ചോളൂ, എന്ന് മറുപടിയായി പറഞ്ഞു. അത് എന്റെ പേരിൽ ആരോ ഉണ്ടാക്കിയ വ്യാജസ്ക്രീൻ ഷോട്ട് ആയിരുന്നു.'

'ഞാൻ അങ്ങനെ ആരെയും മോശം പറയുന്ന ആളല്ല. കേരളത്തിൽ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു മേജർ ഞാൻ ആണ് എന്നൊക്കെയാണ് ട്രോൾ. സത്യത്തിൽ ഞാൻ മദ്യപിക്കാത്ത ഒരാളാണ്. എന്റെ ക്വാട്ട പോലും ഞാൻ വാങ്ങാറില്ല. അതുകൊണ്ടു തന്നെ ഈ ട്രോൾ കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്. ഇക്കാലത്ത് ചിരിക്കാൻ ഒരു കാര്യം കിട്ടുന്നത് നല്ലതല്ലേ. ആരോ ഒരു ട്രോള്‍ ഉണ്ടാക്കി അതിന്റെ ഉത്തരവും അയാൾ തന്നെ ഉണ്ടാക്കി. വ്യക്തിപരമായി ഇതൊന്നും എന്നെ ബാധിക്കുന്നില്ല. ഇത് ഹിറ്റാണ് എന്നാണ് സുഹൃത്തുക്കൾ വിളിച്ചു പറയുന്നത്, മേജർ രവിയുടെ ഭാഷ കൊള്ളാമല്ലോ എന്ന് പറഞ്ഞു, അത് കേട്ട് ഞാൻ കുറെ ചിരിച്ചു.'

Recommended Video

Mammootty-Sulfath Love Story | FilmiBea Malayalam

'കേരളത്തിൽ ഏറ്റവുമധികം അനുസരണയോടെ ആളുകൾ നിൽക്കുന്നത് ബെവറേജസിന്റെ മുന്നിലാണ്. അവർ ഒരിക്കലും ലൈൻ തെറ്റിക്കാറില്ല. മദ്യത്തിന്റെ കാര്യത്തിലുള്ള ഒത്തൊരുമ ഭയങ്കരമാണ്. ഈ ഒത്തൊരുമ കോവിഡിനോട് പൊരുതാൻ കാണിച്ചെങ്കിൽ കേരളം പോലെ നമ്പർ വൺ സംസ്ഥാനം വേറെ ഉണ്ടാകില്ല. ഇത്തരക്കാരോട് എനിക്ക് വിദ്വേഷം ഒന്നുമില്ല. മദ്യത്തിന് വേണ്ടി കാണിക്കുന്ന ഈ ഒത്തൊരുമ കോവിഡിനോട് പൊരുതാൻ കൂടി കാണിക്കണം എന്നാണു എനിക്ക് ഇവരോട് പറയാനുള്ളത്.'- മേജർ രവി പറഞ്ഞു.

Read more about: cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X