വല്ല ഡ്യൂപ്പിനേയും വെച്ചൂടെ?, ലാല്‍ജോസിനോട് ദേഷ്യപ്പെട്ട മമ്മൂട്ടി; മേജര്‍ രവിയുടെ വാക്കുകള്‍

പട്ടാള കഥകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് മേജര്‍ രവി. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പട്ടാള വേഷങ്ങളാണ് മേജര്‍ രവികൂടുതലും ചെയ്തിട്ടുള്ളത്. പ്രിയദര്‍ശന്‍ ചിത്രമായ മേഘത്തിലൂടെ സിനിമ രംഗത്തേക്ക് എത്തിയ മേജര്‍ രവി പുനര്‍ജനി എന്ന ചിത്രം ചെയ്‌തെങ്കിലും ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ഫിലിം കീര്‍ത്തി ചക്രയാണ്.

മേജര്‍ രവിയുടെ പട്ടാള വേഷങ്ങളാണ് കൂടുതലും ശ്രദ്ധേയമായിട്ടുള്ളത്. മേഘത്തിലും പട്ടാളം സിനിമയിലും പട്ടാളക്കാരനായിട്ട് തന്നെയാണ് മേജര്‍ രവി എത്തുന്നത്. സംവിധാകന്‍ ലാല്‍ ജോസിന്റെ അടുത്ത സുഹൃത്ത് കൂടിയായ മേജര്‍ രവി പട്ടാളം സിനിമ ചെയ്യുന്ന സമയത്ത് സെറ്റിലുണ്ടായ അനുഭവം തുറന്നുപറഞ്ഞത് വീണ്ടും ശ്രദ്ധ നേടുകയാണ്. ഷൂട്ടിംഗ് സമയത്ത് നടന്‍ മമ്മൂട്ടിയും ലാല്‍ ജോസും തമ്മലുണ്ടായ തര്‍ക്കത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നു പറഞ്ഞത്.

Major Ravi

മുന്‍ പട്ടാളക്കാരന്‍ എന്ന നിലയില്‍ പട്ടാളം സിനിമയില്‍ ഒരു റോളിനും സിനിമയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ക്കുമാണ് ലാല്‍ ജോസ് മേജര്‍ രവിയെ വിളിച്ചത്. തുടര്‍ന്നുണ്ടായ സംഭവത്തെക്കുറിച്ച് മേജര്‍ രവി തന്നെ കൗമുദി മൂവീസിലൂടെ തുറന്നുപറയുന്നുണ്ട്.

'പട്ടാളത്തിന്റെ സമയത്ത് ലാല്‍ ജോസ് എന്നെ വിളിച്ചു. ഒരു റോള്‍ ഉണ്ടെന്ന് പറഞ്ഞു. പിന്നെ മമ്മൂക്കയുടെ കഥാപാത്രത്തെക്കുറിച്ചും യൂനിഫോമിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ആ സിനിമയില്‍ വരുന്നത്. അങ്ങനെ ആ സിനിമയില്‍ മമ്മൂക്കയും ഒക്കെ ഉള്ള സമയത്ത് ഷൂട്ട് ചെയ്യുന്ന രംഗമാണ്. അതില്‍ എന്നെ തലകീഴായി തൂക്കുന്ന ഒരു സീന്‍ ഉണ്ട്.

കാട്ടിലൂടെ ഇന്ദ്രജിത്തും ഞാനും അടങ്ങുന്ന ഗ്യാംങ് നടക്കുമ്പോള്‍ ആണ് ഇത് സംഭവിക്കുന്നതെന്നും മേജര്‍ രവി പറയുന്നു. ഇന്ദ്രജിത്തിന് ആ വില്ലേജില്‍ കയറാനും പ്രശ്‌നമുണ്ടാക്കാനുമുള്ള കാരണം എന്ന് പറയുന്നത് എന്നെ കൊല്ലുന്നതാണ്. പിന്നീട് റൂള്‍സും റെഗുലേഷന്‍സും ഒന്നും നോക്കാതെ വില്ലേജ് അടിച്ച് തകര്‍ക്കുന്ന സീന്‍ ആണത്. നടന്നിങ്ങനെ പോകുമ്പോള്‍ കയര്‍ കുടുങ്ങി പെട്ടെന്ന് തലകീഴായി മറിച്ച് കഴുത്തുവെട്ടി കൊല്ലുന്ന സീന്‍ ആണ്.

ഷൂട്ട് ചെയ്യുന്ന സമയത്ത് മമ്മൂട്ടി അവിടെ ഇരിപ്പുണ്ട്. അതിന്റെ റിഹേഴ്‌സല്‍ നോക്കുന്ന സമയത്ത് മമ്മൂട്ടി ലാല്‍ ജോസിനോട് വയലന്റ് ആയി എന്നാണ് മേജര്‍ രവി പറയുന്നത്. 'ഇതൊക്കെ വല്ല ഡ്യൂപ്പിനേയും വെച്ച് ചെയ്തൂടെ എന്നാണ് അദ്ദേഹം ചോദിച്ചത്. അങ്ങനെ ലാല്‍ ജോസും മമ്മൂക്കയും തമ്മില്‍ തര്‍ക്കമായി. അങ്ങനെ ചെയ്യുന്നതിന് നിങ്ങള്‍ക്കെന്താ പ്രശ്‌നം എന്നൊക്കെ ചോദിച്ചു ലാല്‍ ജോസ്.

Major Ravi

പോവുന്നത് എല്ലാം ശരി, പക്ഷെ പോകുന്ന പോക്ക് കണ്ടോ നട്ടെല്ലിന് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ എന്നാണ് മമ്മൂക്ക തിരിച്ച് ചോദിച്ചത്. ശരിയാണ് അത്രയും വഴക്കമില്ലാത്ത ഒരാള്‍ ചെയ്ത് കഴിഞ്ഞാല്‍ നട്ടെല്ലിന് പരിക്ക് പറ്റാം. മമ്മൂക്കയുടെ ആശങ്ക എനിക്ക് മനസിലാകും. പക്ഷെ അത് കഴിഞ്ഞ് ഷോട്ട് ഗംഭീരമായി തന്നെ തീര്‍ന്നു. പിന്നീട് ആ സിനിമയില്‍ എവിടെയൊക്കെ പട്ടാളത്തിന്റെ സ്വീക്വന്‍സ് ഉണ്ടോ അവിടെയൊക്കെ ഞാന്‍ കൂടെ സഹായിച്ചിരുന്നു,' മേജര്‍ രവി പറഞ്ഞു.

പട്ടാളം റിലീസ് ആകുന്ന സമയം വരെ ഞാന്‍ ലാല്‍ ജോസിന്റെ കൂടെ ഉണ്ടായിരുന്നു. ആ സമയം ആയപ്പോഴേക്കും ഞാന്‍ കീര്‍ത്തി ചക്ര എഴുതി തുടങ്ങിയിരുന്നു എന്നും മേജര്‍ രവി പറഞ്ഞു.

Read more about: major ravi mammootty lal jose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X