»   » മേജര്‍ രവി സിംപിളാണ്, തന്നെ ട്രോളുന്നവരെ വെടിവെച്ച് കൊല്ലുമോ? ആരാധകരുടെ ചോദ്യത്തിന് കിടിലന്‍ മറുപടി

മേജര്‍ രവി സിംപിളാണ്, തന്നെ ട്രോളുന്നവരെ വെടിവെച്ച് കൊല്ലുമോ? ആരാധകരുടെ ചോദ്യത്തിന് കിടിലന്‍ മറുപടി

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത പട്ടാള സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നവയാണ്. ചിലത് സൂപ്പര്‍ ഹിറ്റും മറ്റ് ചിലത് പ്രതീക്ഷിച്ച പോലെ വിജയം നേടാതെ പോവുകയും ചെയ്തിരുന്നു. അടുത്തതായി മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സിനിമ സംവിധാനം ചെയ്യുന്നുണ്ടോ എന്നത് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.

മമ്മൂട്ടിയും ബിജു മേനോനുമുണ്ട്, ഏപ്രില്‍ ആറിന് അഞ്ച് സിനിമകള്‍, എല്ലാത്തിനും വലിയൊരു പ്രത്യേകതയും..!

ഇപ്പോള്‍ ഫേസ്ബുക്കിലൂടെ മേജര്‍ രവി ഓപ്പണായി ആരാധകരോട് സംസാരിച്ചിരിക്കുകയാണ്. തന്റെ അടുത്ത സിനിമ പട്ടാളക്കഥ അല്ലെന്നും, ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍ അല്ലെന്നുമുള്ള കാര്യവും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. മാത്രമല്ല തന്നെ ട്രോളുന്നവരോട് പെരുമാറുന്നത് എങ്ങനെയാണെന്നുളളതും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ട്രോളന്മാര്‍ക്ക് നന്ദി

നിരവധി സിനിമകള്‍ സംവിധാനം ചെയ്ത് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന വ്യക്തിയാണെങ്കിലും മേജര്‍ രവി സിംപിളാണ്. അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ആരാധകരുമായി ഏറെ നേരം സംസാരിച്ചിരുന്നു. മേജര്‍ രവി പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ കമന്റുകളിട്ടാണ് ആശയ വിനിമയം ആരംഭിച്ചത്. അടുത്ത സിനിമയെ കുറിച്ചും മറ്റ് കാര്യങ്ങളും ചോദിക്കുന്ന എല്ലാ ആരാധകര്‍ക്കും അദ്ദേഹം മറുപടി കൊടുത്തിരുന്നു. അതിനിടെ തന്റെ അടുത്ത സിനിമ പട്ടാളകഥ അല്ലെന്നും ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് മോഹന്‍ലാല്‍ അല്ലെന്നുമുള്ള കാര്യവും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വെടിവെച്ച് കൊല്ലുമോ?

സംവാദത്തിനിടെ ഒരു ആരാധകന്‍ രസകരമായ ഒരു ചോദ്യം ചേദിച്ചിരുന്നു. സാറിനെ ട്രോളിയാല്‍ എങ്ങനെ പ്രതികരിക്കും, അവരെ വെടിവെച്ച് കൊല്ലുമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. പാവങ്ങള്‍ അല്ലേ അവര്‍. വെറുതേ ഇരുന്ന് ട്രോള്‍ ചെയ്യുന്നതല്ലേ.. സാരമില്ലെന്നായിരുന്നു മേജര്‍ രവി മറുപടി കൊടുത്തത്. പല താരങ്ങളും ആരാധകരുമായി ആശയവിനിമയം നടത്താറുണ്ടെങ്കിലും ഇത്രയധികം ഓപ്പണായി കാര്യങ്ങള്‍ പറയുകയും ട്രോളന്മാരെ സ്‌പ്പോര്‍ട്ട് ചെയ്യുന്നവര്‍ ഉണ്ടെന്ന് തോന്നുന്നില്ല. കാരണം അടുത്ത കാലത്തായി മേജര്‍ രവി ട്രോളന്മാരുടെ പ്രധാന ഇരയായിരുന്നു.

മേജര്‍ രവിയുടെ സിനിമ

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ആര്‍മിയില്‍ ചേര്‍ന്ന ആളാണ് രവിന്ദ്രന്‍ എന്ന മേജര്‍ രവി എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട് തുടങ്ങിയത്. വര്‍ഷങ്ങളോളം ആര്‍മിയില്‍ സേവനമനുഷ്ടിച്ച അദ്ദേഹം സിനിമയിലേക്ക് എത്തുകയായിരുന്നു. തന്റെ സൈനിക ജീവിതത്തില്‍ നേരിട്ടുണ്ടായ അനുഭവങ്ങളെല്ലാം കോര്‍ത്തിണക്കിയായിരുന്നു മേജര്‍ രവി സിനിമ സംവിധാനം ചെയ്തത്. 2003 ല്‍ പുനര്‍ജനി എന്ന സിനിമയായിരുന്നു മേജര്‍ രവിയുടെ സംവിധാനത്തിലെത്തിയ ആദ്യത്തെ സിനിമ. ചിത്രത്തിലൂടെയാണ് താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി സിനിമയിലഭിനയിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രണവിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം കിട്ടിയതും പുനര്‍ജനിയിലൂടെയായിരുന്നു.

കീര്‍ത്തി ചക്ര

2006 ലായിരുന്നു മോഹന്‍ലാലിനെ നായകനാക്കി കീര്‍ത്തി ചക്ര മേജര്‍ രവി സംവിധാനം ചെയ്തത്. സിനിമയ്ക്ക് വേണ്ടി കഥയൊരുക്കിയതും മേജര്‍ രവി തന്നെയായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം തമിഴ് നടന്‍ ജീവയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ജമ്മുകാശ്മീരിലെ തീവ്രവാദികളുമായി ഇന്ത്യന്‍ സൈനികര്‍ യുദ്ധം നടത്തുന്നതും അവരുടെ ആക്രമണത്തില്‍ പലരും കൊല്ലപ്പെടുന്നതും മറ്റുമായിരുന്നു സിനിമയുടെ ഇതിവൃത്തം. സിനിമ അരന്‍ എന്ന പേരില്‍ തമിഴിലേക്ക് മൊഴി മാറ്റി എത്തുകയും ചെയ്തിരുന്നു. സിനിമ വളരെയധികം ശ്രദ്ധിക്കപ്പെടുകയും സൂപ്പര്‍ ഹിറ്റിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇതോടെ പട്ടാള സിനിമകളുമായി മേജര്‍ രവി രംഗത്തെത്തി.

പട്ടാള സിനിമകള്‍...

കീര്‍ത്തി ചക്രയ്ക്ക് പിന്നാലെ മേജര്‍ രവിയുടെ സംവിധാനത്തില്‍ നിരവധി പട്ടാള ചിത്രങ്ങള്‍ വന്നിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ കൊലപാതകത്തെ ആസ്പദമാക്കി നിര്‍മ്മിച്ച മിഷന്‍ 90 ഡെയ്‌സ് എന്ന സിനിമയില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. പിന്നാലെ മോഹന്‍ലാലിന്റെ കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധാ, പൃഥ്വിരാജിന്റെ പിക്കറ്റ് 43, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് തുടങ്ങിയ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ആണ് മേജര്‍ രവിയുടെ സംവിധാനത്തിലെത്തിയ അവസാന സിനിമ.

നിവിന്‍ പോളിയുടെ സിനമ

മേജര്‍ രവി സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ നായകന്‍ നിവിന്‍ പോളിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതൊരു റൊമാന്റിക് മൂവിയാണെന്നായിരുന്നു സൂചന. പ്രണയത്തിന് വേണ്ടി എന്തിനും താന്‍ തയ്യാറാണെന്നും അതാണ് ഒരു റൊമാന്റിക് സിനിമയെടുക്കാന്‍ കാരണമെന്നും മേജര്‍ രവി ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. ജോമോന്‍ ടി ജോണ്‍ ആണ് ഛായഗ്രാഹകന്‍. ഗോപി സുന്ദറായിരിക്കും സിനിമയ്ക്ക്് സംഗീതമൊരുക്കുന്നത്. നിവിന്‍ പോളി അല്ലാതെ മറ്റ് ആരൊക്കെയാണ് സിനിമയില്‍ ഉള്ളതെന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. നിവിന്‍ പോളി മേജര്‍ രവി ചിത്രത്തെ കുറിച്ചായിരുന്നു ഏറ്റവുമധികം ട്രോളുകള്‍ വന്നിരുന്നത്.

മൂന്ന് മാസം കഴിയുമ്പോള്‍ എടുത്ത് പറയാന്‍ പാകത്തിനുള്ളത് 6 സിനിമകള്‍! ബാക്കിയുള്ളവയുടെ അവസ്ഥ എന്താണ്?

English summary
Major Ravi saying about his next movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X