ഉഗ്ര സ്വരൂപി; കീര്‍ത്തി ചക്രയിലെ മോഹന്‍ലാല്‍ മേജര്‍ മഹാദേവനായതിങ്ങനെ; മേജര്‍ രവി

സൈന്യത്തെയും രാജ്യം കാക്കുന്ന പട്ടാളക്കാരെയും കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മയിലേക്ക് വരുന്നത് കീര്‍ത്തി ചക്ര എന്ന ചിത്രമായിരിക്കും. മേജര്‍ രവി ആദ്യം സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ഫിലിമായ കീര്‍ത്തി ചക്ര മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞു പോയ കഥാപാത്രമാണ്. കീര്‍ത്തി ചക്രയില്‍ മോഹന്‍ ലാല്‍ ചെയ്യുന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.

മേജര്‍ മഹാദേവനായി മോഹന്‍ലാല്‍ തിളങ്ങിയപ്പോള്‍ മലയാളികള്‍ ആ കഥാപാത്രത്തിനൊപ്പം സഞ്ചരിച്ചവരാണ്. ഇപ്പോഴിതാ ആ കഥാപാത്രത്തെക്കുറിച്ചും കഥാപാത്രത്തിന് മഹാദേവന്‍ എന്ന പേര് ഇടാന്‍ കാരണം എന്താണെന്ന് പറയുകയായിരുന്നു മേജര്‍ രവി. കൗമുദി മൂവീസിന്റെ യൂട്യൂബ് ചാനലിലാണ് മേജര്‍ രവി ഇത് പറയുന്നത്.

major ravi

മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രം എല്ലാവരുടെയും പ്രിയപ്പെട്ട കഥാപാത്രമാണ്. മേജര്‍ മാഹാദേവന്‍ എന്ന കഥാപാത്രം എപ്പോള്‍ തിരിച്ചുവരുമെന്ന് ചോദിക്കുന്നവര്‍ നിരവധിയാണ്. രണ്ട് മൂന്ന് കഥകളുണ്ടെങ്കിലും പക്ഷെ വേറെ എന്തെങ്കിലും ചയ്തിട്ട് അത് ചെയ്യാമെന്നാണ്. ലാല്‍ സാറും അത് തന്നെയാണ് പറയുന്നത്. വേറെ ഒരു സംഭവം ചെയ്തിട്ട് നമുക്ക് അടുത്തത് ചെയ്യാമെന്നാണ്. വേറൊരു സാധനമെന്താണെന്ന് ഞങ്ങള്‍ രണ്ട് പേര്‍ക്കും അറിയില്ല.

താന്‍ ഒരു ശിവഭക്തനാണ്. അതുകൊണ്ടാണ് അങ്ങനെ ഒരു പേര് ഉരുത്തിരിഞ്ഞത് എന്നും മേജര്‍ രവി പറയുന്നു. ഹിന്ദു മിത്തോളജിയില്‍ ശിവന്‍ എന്ന് പറയുന്നത് ഉഗ്രസ്വരൂപന്‍ ആണ്. ശിവന്റെ പര്യായമുള്ള ഒരു പേര് ഈ കഥാപാത്രത്തിന് നല്‍കണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ പല പേരുകള്‍ മനസില്‍ കൂടി പോയി, അങ്ങനെ എഴുത്തുകാരന്‍ രഞ്ജിത്തും അസിസ്റ്റന്റ് ഷിജുവും താനും കൂടി ചര്‍ച്ച ചെയ്ത് അവസാനം വന്ന പേരുകളില്‍ മഹാദേവന്‍ എന്ന പേരായിരുന്നു സ്‌ട്രൈക്ക് ചെയ്തത് എന്ന് മേജര്‍ രവി പറയുന്നു.

മേജര്‍ മഹാദേവന്‍ എന്ന പേരില്‍ ഒരു പ്രാസം ഒക്കുന്ന പോലെ ഉണ്ടായിരുന്നെന്നും മേജര്‍ രവി പറയുന്നു. അന്ന് ഈ പേര് അത്ര ശ്രദ്ധിക്കപ്പെടുമെന്ന് വിചാരിച്ചില്ല, പക്ഷെ പിന്നീട് അത് ഒരു ചരിത്രമായി മാറുകയായിരുന്നുവെന്നും മേജര്‍ രവി പറയുന്നു. കീര്‍ത്തി ചക്രയില്‍ തുടങ്ങി, കുരുക്ഷേത്രയില്‍ അത് കേണല്‍ മഹാദേവനായി, കാണ്ഡഹാറില്‍ വീണ്ടും മേജര്‍ മഹാദേവന്‍ തന്നെയായിരുന്നു.

1971 എന്ന ചിത്രത്തിലും മേജര്‍ മാഹാദേവന്‍ എന്ന കഥാപാത്രം വന്നു. ഇനി എന്താണ് മഹേദവന്‍ സീരീസ് എന്ന് ചോദിച്ച് കഴിഞ്ഞാല്‍ നിലവില്‍ ഉത്തരമില്ല. ഈ മഹാദേവന്‍ കീര്‍ത്തി ചക്രയിലാണെങ്കിലും ഉഗ്രരൂപി ആവുന്ന സമയത്ത് അങ്ങനെ ആവുന്ന കാരക്ടറും മരിച്ച് കിടക്കുന്ന ഭാര്യയെയും മകളെയും എടുത്തുകൊണ്ട് പൊട്ടിക്കരയുന്ന മഹാദേവനെയും നമ്മള്‍ കീര്‍ത്തിചക്രയില്‍ കണ്ടു.

major ravi

മലയാളി പ്രേക്ഷകര്‍ക്ക് അത്രയും പ്രിയപ്പെട്ട മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെ വെച്ച് വീണ്ടും സിനിമയുണ്ടാകും എന്ന പ്രതീക്ഷ കൂടി മേജര്‍ രവി നല്‍കുന്നുണ്ട്. മേഘം എന്ന സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച മേജര്‍ രവി ചെയ്ത കഥാപാത്രങ്ങളിലധികവും സൈന്യവുമായി ബന്ധപ്പെട്ടോ നേവിയുമായി ബന്ധപ്പെട്ടോ ഉള്ള കഥാപാത്രങ്ങളാണ്.

ഒരു പക്ഷെ യഥാര്‍ത്ഥ ജീവിതത്തിലും മേജര്‍ ആയിരുന്നതു കൊണ്ട് തന്നെ അത്തരം കഥാപാത്രങ്ങളെ ഏറെ തന്മയത്വത്തോടെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് മേജര്‍ രവി. അനാര്‍ക്കലിയിലെയും കീര്‍ത്തി ചക്രയിലെയും ആക്ഷന്‍ ഹീറോ ബിജുവിലെയും കാരക്ടറുകള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

More from Filmibeat

Read more about: major ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X