ജ്യോതിക വളരെ ആത്മവിശ്വാസത്തിലായിരുന്നു; പിറകെ കൂടിയ ചെറുക്കൻമാർ; മൂന്ന് ദിവസം ഷൂട്ട് മുടങ്ങിയെന്നും മേജർ രവി

രണ്ടാം വരവിൽ മികച്ച സിനിമകൾ മാത്രം തെരഞ്ഞെടുത്ത് കരിയറിൽ മുന്നേറുകയാണ് നടി ജ്യോതിക. അടുത്തിടെ പുറത്തിറങ്ങിയ കാതൽ ദ കോർ എന്ന സിനിമയിൽ ജ്യോതിക ചെയ്ത വേഷത്തിന് മികച്ച സ്വീകാര്യത ലഭിച്ചു. ഏറെക്കാലത്തിന് ശേഷം ജ്യോതിക അഭിനയിച്ച മലയാള സിനിമയുമാണ് കാതൽ. രണ്ടാം വരവിൽ ചുരുക്കം സിനിമകളിലേ ജ്യോതിക അഭിനയിച്ചിട്ടുള്ളൂ. വിവാഹത്തിന് മുമ്പ് തെന്നിന്ത്യൻ സിനിമകളിലെ താര റാണിയായിരുന്നു ജ്യോതിക.

അഭിനയിച്ച കൊമേഴ്ഷ്യൽ സിനിമകളിൽ മിക്കതിലും ജ്യോതികയുടെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടായിരുന്നു. ജ്യോതിക കേന്ദ്ര കഥാപാത്രം ചെയ്ത സിനിമയാണ് രാക്കിളിപ്പാട്ട്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ സിനിമയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സിനിമയിൽ ഒരു വേഷം ചെയ്ത മേജർ രവി. കൗമുദി മൂവീസിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. 'സിനിമയിൽ ജ്യോതിക മോട്ടോർ ബൈക്ക് ഓടിക്കുന്ന സംഭവമുണ്ട്. പ്രിയേട്ടൻ, നീ അവളെ മോട്ടോർ ബൈക്ക് പഠിപ്പിക്കണമെന്ന് പറഞ്ഞു'

Major Ravi

'ഏതെങ്കിലും ​ഗ്രൗണ്ടിൽ ഓടിച്ചാൽ ഫീൽ കി‌ട്ടില്ല, റോഡിലൂടെ കൊണ്ട് പോയ്ക്കോട്ടെ എന്ന് ഞാൻ ചോദിച്ചു. തനിക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ പൊയ്ക്കോ, പക്ഷെ ജ്യോതികയെ ആൾക്കാർ‌ക്ക് അറിയാം, ആളുകൾ തിരിച്ചറിഞ്ഞാൽ പ്രശ്നമാകുമെന്ന് പ്രിയേട്ടൻ പറഞ്ഞു'

'അങ്ങനെ ജ്യോതിക ബൈക്ക് പഠിച്ച ശേഷം റോഡിലേക്കിറങ്ങി. ഹെൽമറ്റ് വെച്ചിട്ടുണ്ട്. ജ്യോതിക ബൈക്ക് ഓടിക്കുന്നു, ഞാൻ പിറകിലിരിക്കുന്നു. കറങ്ങിയടിച്ച് നന്ദനം സി​ഗ്നലിൽ എത്തി. വളരെ കോൺഫിഡൻസിലായിരുന്നു ജ്യോതിക. സി​ഗ്നലിൽ നിൽക്കുമ്പോൾ ഏതോ ഒരുത്തൻ ചൂഴ്ന്ന് നോക്കുന്നുണ്ട്. ഐഡന്റിറ്റിഫൈ ചെയ്തോ എന്ന് സംശയം. എന്തെങ്കിലും പറഞ്ഞാൽ ജോ പെട്ടെന്ന് ബൈക്ക് എടുത്ത് വീണ് കഴിഞ്ഞാൽ എല്ലാം കൂടെ കുളമാകും എന്നായിരുന്നു എന്റെ ടെൻഷൻ‌'

Major Ravi

' ആരെങ്കിലും ഷൗട്ട് ചെയ്താൽ പാനിക്ക് ആകേണ്ട, സ്മൂത്തായി മുന്നോട്ട് പോകുക, ഒരാൾ തിരിച്ചറിഞ്ഞു എന്ന് തോന്നുന്നുണ്ടെന്ന് ജ്യോതികയോട് പറഞ്ഞു. അവൾ വളരെ ആത്മവിശ്വാസത്തിലായിരുന്നു. ബൈക്ക് എടുത്ത് ക്രോസ് ചെയ്തപ്പോഴേക്കും ചെറുക്കൻമാർ കൂടെ വരുന്നുണ്ട്. ബൈക്ക് നിർത്താൻ പറഞ്ഞു. ജ്യോതികയെ പിന്നിലിരുത്തി ഞാൻ ബൈക്ക് എ‌ടുത്തു. ആവശ്യമില്ലാത്തിടത്ത് വരരുത് എന്ന് ഞാൻ ആ ചെറുപ്പക്കാരോട് പറഞ്ഞു. ജ്യോതികയല്ലെ ഇതെന്ന് അവർ ചോദിച്ചു.അവർക്ക് സംശയമായിരുന്നു,' മേജർ രവി ഓർത്തു.

ചെന്നെെ ന​ഗരത്തിലൂടെ ബൈക്ക് ഓടിച്ചെങ്കിലും ഷൂട്ടിം​ഗിനിടെ ജ്യോതികയ്ക്ക് ബൈക്കിൽ നിന്ന് വീണ് പരിക്ക് പറ്റിയെന്നും മേജർ രവി പറയുന്നു. ബൈക്കിൽ നിന്ന് വീണ് വയറിന് ചെറിയ പരിക്ക് പറ്റി. മൂന്ന് ദിവസം ഷൂട്ടിം​​ഗ് നിന്ന് പോയി. പ്രിയേട്ടൻ പറഞ്ഞത് ജ്യോതികയെ ബൈക്ക് പഠിപ്പിക്കാനാണ്. ഞാൻ ബൈക്ക് പഠിപ്പിച്ചു. പക്ഷെ ഷൂട്ടിൽ ജോ പോകുന്ന സമയത്ത് ബൈക്കിന്റെ പിറകിൽ ഇരിക്കുന്ന വ്യക്തി തിരിഞ്ഞിരിക്കണം.

രണ്ട് പേരും ഒരേ സൈഡിലേക്ക് നോക്കുകയാണെങ്കിൽ ബാലൻസ് കറക്ട് ആണ്. മറ്റേയാൾ അങ്ങോട്ട് തിരിഞ്ഞിരുന്നാൽ നിയന്ത്രണം പോകും. അങ്ങനെയാണ് ആ കുട്ടി മലർന്നടിച്ച് വീണത്. നീയെന്ത് പഠിപ്പിക്കലാടാ പഠിപ്പിച്ചതെന്ന് പ്രിയേട്ടൻ ചോദിച്ചു. പ്രിയേട്ടൻ ഇങ്ങനെയാണ് ഇരുത്താൻ പോകുന്നതെന്ന് എന്നോട് പറഞ്ഞില്ലെന്ന് താൻ മറുപടി നൽകിയെന്നും മേജർ രവി വ്യക്തമാക്കി.

Read more about: major ravi jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X