മിനി സ്കേർട്ട് ധരിച്ച ലക്ഷ്മി ചേച്ചി; വർഷങ്ങൾക്കിപ്പുറം നടി ഡിന്നറിന് ക്ഷണിച്ചപ്പോൾ; മേജർ രവി പറയുന്നു

ചുരുങ്ങിയ സിനിമകളിലൂടെ സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടാൻ മേജർ രവിക്ക് കഴിഞ്ഞിട്ടുണ്ട്. ആർമിയിൽ പ്രവർത്തിച്ച മേജർ രവി പട്ടാളക്കാരുടെ കഥ പറഞ്ഞ് ഒന്നിലേറെ സിനിമകൾ ചെയ്തു. ഇതിൽ ഭൂരിഭാ​ഗവും ശ്രദ്ധിക്കപ്പെട്ടു. മോഹൻലാൽ- മേജർ രവി കൂട്ടുകെട്ടിലിറങ്ങിയ മിക്ക സിനിമകളും ശ്രദ്ധിക്കപ്പെട്ടു. കീർത്തിചക്ര ഉൾ‌പ്പെടെയുള്ള സിനിമകൾ ഇതിന് ഉദാഹരണമാണ്. ഒരു ഘ‌ട്ടത്തിൽ സെൻസേഷനായി വന്നെങ്കിലും മേജർ രവി പിന്നീട് ചെയ്ത പല സിനിമകളും പരാജയപ്പെട്ടു. അഭിനയ രം​ഗത്തും മേജർ രവി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

നടി ലക്ഷ്മിയെക്കുറിച്ച് സംസാരിക്കുകയാണ് മേജർ രവിയിപ്പോൾ. കൗമുദി മൂവീസിലാണ് പ്രതികരണം. നടിയോടൊപ്പം മറക്കാനാകാത്ത അനുഭവം തനിക്കുണ്ടെന്ന് മേജർ രവി പറയുന്നു. ഒമ്പതിലോ പത്തിലോ പഠിക്കുന്ന സമയത്താണ് ആദ്യമായി ഷൂ‌ട്ടിം​ഗ് കാണുന്നത്. ച‌ട്ടക്കാരി എന്ന സിനിമയുടെ ഷൂട്ടിം​ഗ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നട‌ക്കുന്നു. ഞാനും എന്റെ സുഹൃത്തും പട്ടാമ്പി റെയിൽവേ ‌ട്രാക്കിലൂ‌ടെ നടന്ന് ഷൊർണൂരിലെത്തി.

Major Ravi

ബസ് കൂലിക്കൊന്നും പൈസയില്ല. അടുൂർ ഭാസി ചേട്ടനും പിറകിൽ മിനി സ്കേർട്ടും ഇട്ട് ലക്ഷ്മി ചേച്ചിയും. ചട്ടക്കാരി ടിഫിൻ ബോക്സുമായെത്തി അച്ഛന് കൊ‌ടുക്കുന്ന സീനാണ് എടുക്കുന്നത്. ഇത് കണ്ട് അന്ധാളിച്ച് നിന്ന് പോയെന്ന് മേജർ രവി പറയുന്നു. ഞാനും സുഹൃത്തും തിരിച്ച് പോകുമ്പോൾ റൊമാന്റിക് സംസാരമാണ്. എന്താടാ ​ഗ്ലാമർ എന്നൊക്കെ പരസ്പരം പറഞ്ഞു. കാലങ്ങൾ കുറേക്കഴിഞ്ഞു. ഞാൻ സിനിമയിലോട്ട് വന്നു.

ആദ്യമായിട്ട് പ്രിയേട്ടന്റെ രാക്കിളിപ്പാട്ട് എന്ന സിനിമയിൽ ആണായി എന്നെ മാത്രം വെച്ചു. സിനിമയിൽ എന്നെ കൊല്ലുന്നുണ്ട്. ലക്ഷ്മി ചേച്ചിയുമായി ഒരു സീനുണ്ട്. ക്യാമറ കുറേ ദൂരത്താണ്. ലക്ഷ്മി ചേച്ചി ബുക്കും മറ്റുമായി വരുന്നു. ഞാൻ പരിചയപ്പെടാൻ വേണ്ടി മാത്രം പോയി ആ പുസ്തകവും മറ്റും തട്ടി താഴത്തേക്കിടുന്നതും പെറുക്കിയെടുക്കുകയും ചെയ്യുന്ന സീനാണ്. ഞങ്ങൾ എന്ത് പറഞ്ഞാലും ക്യാമറയിൽ കേൾക്കില്ല. പെറുക്കി വെക്കുന്നതിനിടെ ഞാൻ, ലക്ഷ്മിമി ചേച്ചീ, എത്രയോ വർഷങ്ങൾക്ക് മുമ്പേ എനിക്ക് ചേച്ചിയെക്കുറിച്ച് ഭയങ്കര ഇൻ‌ഫാക്ച്വേഷനായിരുന്നു, ചേച്ചിയുടെ സൗന്ദര്യവും ​ഗ്ലാമറുമെന്നൊക്കെ പറഞ്ഞു.

Major Ravi, Lakshmi

പുസ്തകം പെറുക്കിക്കൊണ്ടിരിക്കവെ എന്നെ നോക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞ് പ്രിയേട്ടൻ, ബുക്ക് എ‌ടുത്ത് വെക്കാൻ സമയം വേണോ‌ടാ എന്ന് ചോദിച്ചു. രണ്ടാമതും ഷോ‌ട്ട് എടുത്തു. കട്ട് പറഞ്ഞപ്പോൾ ഇന്ന് നമുക്ക് ഡിന്നർ ഒരുമിച്ചാകാമെന്ന് ചേച്ചി പറഞ്ഞു. എന്റെ റൂമിലേക്ക് വായെന്ന് പറഞ്ഞു. അങ്ങനെ അന്ന് വൈകുന്നേരം ഡിന്നർ കഴിച്ചു. ഒരു മസാല ദോശയും കോഫിയുമാണ്.

ചേച്ചിക്കും അത് പോലെ തന്നെ ഇഡ്ഡലിയും മറ്റുമായിരുന്നു ഭക്ഷണം. എന്നോ കണ്ട ലക്ഷ്മി ചേച്ചിയു‌ടെ കൂ‌ടെ അഭിനയിച്ചത് തന്റെ ജീവിതത്തിലെ വലിയൊരു നിമിഷമായിരുന്നെന്നും മേജർ രവി വ്യക്തമാക്കി. വർഷങ്ങളോളം ആർമിയിൽ പ്രവർത്തിച്ചി‌ട്ടും ഉള്ളിലുള്ള സിനിമാ മോഹം സാക്ഷാത്കരിക്കാൻ തനിക്ക് സാധിച്ചെന്നും ആരാധിച്ചവർക്കൊപ്പം ഇടപഴകാൻ തനിക്ക് കഴിഞ്ഞെന്നും മേജർ രവി ചൂണ്ടിക്കാട്ടി. മോഹൻലാൽ ഉൾ‌പ്പെടെയുള്ള താരങ്ങളുമായി മേജർ രവിക്ക് അടുത്ത സൗഹൃദമുണ്ട്.

Read more about: major ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X