ജീവിതം സിനിമയാക്കിയാൽ ആര് നടനാകും, തന്നെ അത്ഭുതപ്പെടുത്തിയ യുവതാരങ്ങളുടെ പേര് പറഞ്ഞ് മേജർ രവി

മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി പട്ടാള ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് മേജർ രവി. മമ്മൂട്ടി, മേഹാൻലാൽ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളെ പ്രധാനകഥാപാത്രങ്ങളാക്ക മേജർ രവി ഒരുക്കിയ ചിത്രങ്ങൾ എല്ലാം തന്നെ മികച്ച വിജയമായിരുന്നു. 2003 ൽ പുറത്തിറങ്ങിയ പുനർജനിയാണ് മേജർ രവിയുടെ ആദ്യ സംവിധാനം സംരംഭം. പ്രണവ് മോഹൻലാലായിരുന്നു പ്രധാന വേഷത്തിലെത്തിയത്. പിന്നീട് ആറ് വർഷത്തിന് ശേഷം മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി കീർത്തിചക്ര എന്ന പട്ടാള ചിത്രം ഒരുക്കുകയായിരുന്നു. മിഷൻ 90 ഡെയ്സ്, കുരുക്ഷേത്ര,കണ്ഡഹാർ,പിക്കറ്റ് 43, 1971: ബിയോണ്ട് ബോർഡേഴ്സ് എന്നിങ്ങനെ മിലിട്ടറി കഥ പറയുന്ന ചിത്രങ്ങൾ മേജർ രവി സംവിധാനം ചെയ്തു.

major

ഇപ്പോഴിത തന്റെ ബയോപിക്കിലെ നായകനെ കുറിച്ച് പറയുകയാണ് മേജർ രവി. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മേജർ സാറിന്റെ ജീവിത കഥ പറയുന്ന ചിത്രം ഉണ്ടാവുകയാണെങ്കിൽ ആരെ നായകനായി കാസ്റ്റ് ചെയ്യുമെന്നുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു മറുപടി. കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ജോജു, ജയസൂര്യ ടെവിനോ എന്നിവരുടെ പേരുകളാണ് മേജർ രവി പറയുന്നത്.

മേജർ രവിയുടെ വാക്കുകൾ ഇങ്ങനെ.. രണ്ട് മൂന്ന് നടന്മാര് എന്റെ മനസിലുണ്ട്. കാരണം ഇവരെയൊക്ക ഞാൻ അറിയുന്നതാണ്. ഒന്ന് എന്നെ അത്ഭുതപ്പെടുത്തിയ ഒരു താരം കുഞ്ചാക്കോ ബോബനാണ്. ഭയങ്കര ഡെഡിക്കേഷനും ഒരു തരത്തിലും പ്രശ്നമില്ലാത്ത ആളാണ്. ഒരു തരത്തിലുമുള്ള ദുശീലങ്ങളും അദ്ദേഹത്തിന് ഇല്ല. അതുപോലെ ഞാൻ കണുന്നത് പൃഥ്വിരാജിനെയാണ്. ബാക്കിയുള്ളവരെ എനിക്ക് നേരിട്ട് അറിയില്ലെങ്കിൽ കൂടിയും, ടൊവിനോ, ജയസൂര്യ, ജോജു എന്നിവരെയാണ്. ഇവരുടെ ഡെഡിക്കഷൻ ലെവൽ നേരിട്ട് വർക്ക് ചെയ്താൽ മാത്രമേ അറിയാൻ കഴിയുള്ളു. ഇതിനകത്ത് ഡെഡിക്കേഷനുള്ള ആർട്ടിസ്റ്റാണ് വേണ്ടത് . രാജുവിനെയൊക്കെ എനിക്ക് നല്ല കോൺഫിഡൻസുണ്ടെന്നും മേജർ രവി പറഞ്ഞു.

പൃഥ്വിരാജിനോടൊപ്പം വർക്ക് ചെയ്തതിനെ കുറിച്ചുള്ള അനുഭവവും മേജർ രവി പങ്കുവെച്ചിരുന്നു. പിക്കറ്റ് 43 ൽ ആയിരുന്നു ഇരുവരും ഒന്നിച്ച് വർക്ക് ചെയ്തത്. രാജുവുമായുള്ള കോമ്പിനേഷൻ വളരെ മികച്ചതായിരുന്നു എന്നാണ് മേജർ രവി പറഞ്ഞത്. 22 ദിവസത്തെ ദിവസത്തെ ചിത്രീകരണമായിരുന്നു പിക്കറ്റ് 43 ൽ. 10 ദിവസം മഞ്ഞിലും 10 മഞ്ഞില്ലാത്ത സ്ഥലത്തുമായിരുന്നു ചിത്രീകരണം നടന്നത്. രാജുവിനെ പിക്കറ്റ് 43 ല്‍ നിര്‍ത്തിയാല്‍ ശരിയാവില്ലെന്നും പ്രിയപ്പെട്ട സംവിധായകൻ പറയുന്നു. തന്റെ ഏറ്റവും പുതിയ പ്രണയ ചിത്രത്തെ കുറിച്ച് മേജർ രവി അഭിമുഖത്തിൽ പറഞ്ഞിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X