വെണ്ണ പോലൊരു കൊച്ച്, നല്ല കുട്ടിയായിരുന്നു; അവതാരകയായ നയൻസിന് മേക്കപ്പ് ചെയ്ത അനില

മലയാളിയായ നയൻതാര സിനിമാ ലോകത്ത് നേടിയെടുത്ത നേട്ടങ്ങൾ ചെറുതല്ല. 2000 ങ്ങളിൽ സിനിമാ ലോകത്തേക്ക് കടന്ന് വന്ന നടിമാരിൽ ഇന്നും സിനിമാ ലോകത്ത് തുടരുന്നവർ വിരളമാണ്. അതിൽ സൂപ്പർ താര പദവി കിട്ടിയവർ അതിലേറെ ചുരുക്കം.

മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെയാണ് നയൻതാര അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. ആദ്യ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടു. രാപ്പകൽ, നാടടുരാജാവ്, വിസ്മയത്തുമ്പത്ത് തുടങ്ങി മലയാളത്തിൽ ഒരുപിടി സിനിമകളിൽ അഭിനയിച്ച നടി തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കടന്നു.

ഇതോടെയാണ് നയൻതാര എന്ന പേര് സിനിമാ ലോകത്ത് ചർച്ചയാവുന്നത്. തമിഴ്, തെലുങ്ക് സിനിമകളിൽ അതീവ ​ഗ്ലാമറസായാണ് നടി അക്കാലത്ത് അഭിനയിച്ചത്. തെന്നിന്ത്യൻ സിനിമകളിലെ ഗ്ലാമർ ഐക്കണായി നയൻ‌താര അന്ന് അറിയപ്പെട്ടു. അന്ന് നിരവധി വിവാ​ദങ്ങളിലും നടി പെട്ടു. എന്നാൽ ഇതൊന്നും കരിയറിനെ ബാധിക്കാതിരിക്കാൻ നയൻസ് ശ്രദ്ധിച്ചു.

Nayanthara

2013 ന് ശേഷം രാജാ റാണി മായ, നാനും റൗഡി താൻ, തനി ഒരുവൻ, ഇരുമുഖൻ തുടങ്ങി തുടരെ ഹിറ്റുകളുമായി നയൻസ് തരം​ഗം തീർത്തു. ഇതോടെയാണ് ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്ക് നടി ഉയരുന്നത്. ഇപ്പോഴിതാ നയൻതാരയുടെ തുടക്ക കാലത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് അനില ജോസഫ്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.

'നയൻതാരയെ ആദ്യമായി മേക്കപ്പ് ചെയ്തത് ഞാനോർക്കുന്നു. സൂര്യ ടിവിയിൽ ആങ്കറായിരിക്കുന്ന സമയത്താണ്. നയൻതാര വന്നു. നയൻതാരയുമായി കൂടുതൽ അടുത്തു. കാരണം ഞങ്ങൾ ക്രിസ്ത്യനാണ്, തിരുവല്ലക്കാരിയും. എന്റെ അമ്മയുടെ വീടും തിരുവല്ലയിലാണ്. അപ്പോൾ ഞങ്ങൾ ഭയങ്കര അടുപ്പമായി'

'അമ്മയും ഉണ്ടായിരുന്നു. പിന്നെ നയൻതാര എന്ത് സംശയത്തിനും വിളിക്കുമായിരുന്നു. വാക്സിം​ഗ് ആണോ ഷേവിം​ഗാണോ ത്രെഡിംഡ് ആണോ നല്ലതെന്ന് ചോദിച്ച്. വിസ്മയത്തുമ്പത്തിന്റെ സമയത്താണെന്ന് തോന്നുന്നു'

Nayanthara

'വളരെ നല്ല കുട്ടിയായിരുന്നു നയൻതാര. സിംപിളും ഭയങ്കര സുന്ദരിയും. നാച്വറൽ ബ്യൂട്ടിയെന്ന് പറയാം. വെണ്ണ പോലെ ഒരു കൊച്ച്,' അനില ജോസഫ് പറഞ്ഞു. ചാനൽ അവതാരകയായാണ് നയൻതാര കരിയർ തുടങ്ങുന്നത്. പിന്നീട് താരറാണിയായുള്ള നയൻസിന്റെ വളർച്ച അതിവേ​ഗമായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു നയൻതാരയുടെ വിവാഹം.

ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും മഹാബലിപുരത്ത് വെച്ച് വിവാഹത്തിൽ തമിഴ്നാട്ടിലെ പ്രമുഖരുൾപ്പെടെ പങ്കെടുത്തിരുന്നു. വിവാഹത്തിന് ശേഷം വാടക ഗർഭധാരണത്തിലൂടെ നയൻതാര ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്. ഉലകം, ഉയിർ എന്നാണ് തന്റെ ആൺകുഞ്ഞുങ്ങൾക്ക് താര ദമ്പതികൾ പേര് നൽകിയിരിക്കുന്നത്.

കരിയറും കുടുംബ ജീവിതവും ഒന്നിച്ച് കൊണ്ട് പോവുകയാണ് നയൻതാരയിപ്പോൾ. അഭിനയത്തിന് പുറമെ ഭർത്താവിനൊപ്പം സിനിമാ പ്രൊഡക്ഷനിലും നയൻസ് സാന്നിധ്യമറിയിക്കുന്നു. കണക്ട് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തിൽ ​ഗോൾഡ് എന്ന സിനിമയിലും നടി അഭിനയിച്ചു.

ഈ സിനിമ പൂർണ പരാജയമായിരുന്നു. നയൻസിന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യവും സിനിമയിലുണ്ടായിരുന്നില്ല. നിലവിലെ വിജയ പരാജയങ്ങൾ വിലയിരുത്തുമ്പോൾ ഒരു ഹിറ്റ് സിനിമ വരേണ്ടത് നയൻസിനെ സംബന്ധിച്ച് അനിവാര്യമായിരിക്കുകയാണ്. തുടരെ സിനിമകൾ പരാജയപ്പെടുന്നത് നടിയുടെ കരിയർ ​ഗ്രാഫിനെ ബാധിക്കാനിടയുണ്ട്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X