'അന്ന് തുടങ്ങിയ സൗഹൃദം, ആശുപത്രിയിൽ അനുശ്രീ ഡോക്ടർക്ക് വരെ അത്ഭുതമായി; മഹിമയുടെ പെരുമാറ്റമിങ്ങനെ'

മേക്കപ്പ് രം​ഗത്ത് നിരവധി വർഷങ്ങളുടെ അനുഭവ സമ്പത്ത് പിങ്കി വിശാലിനുണ്ട്. ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നും വന്ന് മുഖ്യധാരയിൽ ഇടം നേടിയ കേരളത്തിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് പിങ്കി വിശാൽ. അനുശ്രീ ഉൾപ്പെടെയുള്ള നടിമാർക്ക് മിക്കപ്പോഴും മേക്കപ്പ് ചെയ്യുന്നത് പിങ്കി വിശാലാണ്. അനുശ്രീയുടെ അടുത്ത സുഹൃത്താണ് പിങ്കി വിശാൽ. കരിയറിലെ തുടക്ക കാലം മുതൽ അടുത്തറിയുന്നവരാണ് ഇവർ. അനുശ്രീയുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് പിങ്കി വിശാലിപ്പോൾ. താൻ ഇന്നത്ത് നിലയിലേക്ക് വന്നതിന്റെ ഏറ്റവും പ്രധാന കാരണം അനുശ്രീയാണെന്ന് പിങ്കി പറയുന്നു.

ഹാപ്പി ഫ്രെയിംസുമായുള്ള അഭിമുഖത്തിലാണ് പിങ്കി വിശാൽ മനസ് തുറന്നത്. മുമ്പ് ഒരുപാട് ആർട്ടിസ്റ്റുകൾക്ക് മേക്കപ്പ് ചെയ്തിട്ടുണ്ടെങ്കിലും എനിക്കൊരു സെലിബ്രിറ്റി സ്റ്റാറ്റസും എന്റേതായ ഒരു ഐഡിയയും ഉണ്ടാക്കി തന്നത് അനുശ്രീയാണ്. ഞാനും അനുവും തമ്മിൽ ആർട്ടിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ് എന്ന ബന്ധമല്ല. ഞങ്ങൾ പരസ്പരം കുടുംബങ്ങൾ തമ്മിൽ വലിയ അറ്റാച്ച്മെന്റുണ്ട്. എന്റെ സർജറി കഴിഞ്ഞ് പത്താമത്തെ ദിവസമാണ് ഡിസ്ചാർജ് ആകുന്നത്.

Make Up Artist Pinky Vishal  Anusree

അഡ്മിഷനായ സമയം തൊട്ട് കൂടെ നിന്ന് തിരിച്ച് വീട്ടിലാക്കിയാണ് തിരിച്ച് പോയത്. അത്രയും ദിവസം എന്റെ കൂടെ രാവും പകലും ഹോസ്പിറ്റലിൽ നിന്നു. എനിക്ക് കഞ്ഞി വാരിത്തന്നു. എന്റെ സുഹൃത്തുക്കൾ കാണാൻ വരുമ്പോൾ അനുശ്രീ അവർക്ക് ചായ മേടിക്കാൻ പോകും. വലിയ ഹോസ്പിറ്റലാണ്. ഡോക്ടർമാരും നഴ്സും കാണാൻ വരുന്നവരുമൊക്കെ അത്ഭുതത്തോടെ നോക്കി. ഇത്രയും പ്രശസ്തയായ നടി ചായ മേടിക്കാൻ പോയി.

അനുശ്രീക്ക് ആദ്യം മേക്കപ്പ് ചെയ്യുന്നത് ദെെവമേ കെെ തൊഴാം എന്ന സിനിമയ്ക്കാണ്. അനുവിന് എന്റെ ഹെയർ സ്റ്റെെലിം​ഗോ മേക്കപ്പോ അല്ല ഇഷ്ടമായത്. ഞാൻ അനുവിന് ഭയങ്കര കംഫർട്ടായി. അവിടെ നിന്നാണ് ഞങ്ങൾ തമ്മിലുള്ള അടുപ്പം. പിന്നെ ഓരോ വർക്ക് വരുമ്പോൾ അനുവെന്നെ വിളിക്കാൻ തുടങ്ങി. അനുശ്രീ തനിക്ക് സ്വന്തം സഹോദരിയെ പോലെയാണെന്നും പിങ്കി വിശാൽ വ്യക്തമാക്കി. എന്റെ അലമാരയിൽ പകുതി മുക്കാലും അനുവിന്റെ ഡ്രസ് തന്നെയാണ്. ഒരുപാട് ​ഗിഫ്റ്റുകൾ തരും. എന്റെ ജീവിതത്തെ അനു നന്നായി മനസിലാക്കിയിട്ടുണ്ട്.

Make Up Artist Pinky Vishal  Anusree

അമ്പലത്തിൽ പോയാൽ ഞാൻ പ്രാർത്ഥിക്കുന്നത് ഈ ബന്ധം ജീവിതകാലം മുഴുവൻ ഉണ്ടാകണമെന്നാണെന്നും പിങ്കി വിശാൽ വ്യക്തമാക്കി. നടി മഹിമ നമ്പ്യാരെക്കുറിച്ചും പിങ്കി വിശാൽ സംസാരിക്കുന്നുണ്ട്. വളരെ കമ്പനിയാണ് മഹിമ. പ്രൊഫഷണൽ ആർട്ടിസ്റ്റാണ്. ടെെമിം​ഗ് പക്കയാണ്. ഏഴ് മണി പറഞ്ഞാൽ 6.50 ന് വിത്ത് മേക്കപ്പോട് വരും. വളരെ കംഫർട്ടബിളായ ആർട്ടിസ്റ്റാണ്. ലൊക്കേഷനിൽ എല്ലാവരെയും ഒരേ പോലെ കാണുന്നയാളാണ് മഹിമയെന്നും പിങ്കി വിശാൽ പറഞ്ഞു.

നടി അനു സിത്താരയും വളരെ സൗഹൃദത്തോടെ പെരുമാറുന്നയാളാണ്. മിക്കപ്പോഴും വിളിച്ച് സംസാരിക്കാറുണ്ടെന്നും പിങ്കി വിശാൽ പറയുന്നു. സുരഭി ലക്ഷ്മി തമാശക്കാരിയാണ്. സാനിയ അയ്യപ്പൻ വർക്ക് ചെയ്യാൻ കംഫർട്ടബിളാണ്. വളരെ നല്ല സ്കിൻ ആണ്. മേക്കപ്പ് വേ​ഗം കഴിയുമെന്നും പിങ്കി വിശാൽ പറഞ്ഞു. ട്രാൻസ് വുമണായത് കൊണ്ട് തനിക്ക് വീട്ടിൽ നിന്നോ നാട്ടിൽ നിന്നോ മാറ്റി നിർത്തലുകൾ നേരിട്ടിട്ടില്ലെന്നും പിങ്കി വിശാൽ പറയുന്നു.

More from Filmibeat

Read more about: anusree
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X