ആശ്രയം ഇല്ലാതെ ഈ ഭൂമിയില്‍ ജീവിച്ചു തീര്‍ക്കാന്‍ കഴിയുമോ? ചിന്ത ഉണര്‍ത്തുന്ന കുറിപ്പുമായി രഞ്ജു രഞ്ജിമര്‍
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ രഞ്ജി രഞ്ജിമര്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയാണ്. പ്രമുഖരുടെയടക്കം വിവാഹങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമൊക്കെ മേക്കപ്പ് ചെയ്യാറുള്ള രഞ്ജു സിനിമയുടെ പിന്നണിയിലടക്കം പ്രവര്‍ത്തിക്കാറുണ്ട്. അതേ സമയം ട്രാന്‍സ് ജെന്‍ഡര്‍ കമ്യൂണിറ്റിയില്‍ നിന്നും വരുന്നതിനാല്‍ നേരിടേണ്ടി വന്നിട്ടുള്ള പ്രതിസന്ധികളെ പറ്റിയും മറ്റുമൊക്കെ താരം സൂചിപ്പിച്ചിട്ടുണ്ട്.
പലപ്പോഴും രഞ്ജുവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് പതിവാണ്. വീണ്ടും ചിന്ത ഉണര്‍ത്തുന്ന ചില വാചകങ്ങളും എഴുത്തുമായിട്ടാണ് രഞ്ജു രഞ്ജിമര്‍ എത്തിയിരിക്കുന്നത്. ആരുടെയും ആശ്രയം വേണ്ടെന്ന് പറയുന്ന ആളുകള്‍ക്ക് ശക്തമായൊരു ചിന്തയുമായിട്ടാണ് രഞജു എത്തിയത്. താരത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

'എനിക്കാരുടെയും, സഹായം വേണ്ട, ആരുടെയും ആശ്രയം ഇല്ലാതെ ഞാന്‍ ജീവിക്കും ഇത് പറയാത്തവരായി ആരും തന്നെ നമ്മുടെ ചുറ്റുവട്ടത്തുണ്ടാവില്ല. ചില സന്ദര്‍ഭങ്ങളില്‍ ഞാനും പറഞ്ഞിട്ടുണ്ട്, വസ്തുതാപരമായി ചിന്തിച്ചാല്‍, നമുക്കാശ്രയം ഇല്ലാതെ ഈ ഭൂമിയില്‍ ജീവിച്ചു തീര്‍ക്കാന്‍ കഴിയുമോ, Never Ever, നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്ന കാഴ്ചകള്‍ പലതാണ്. ഒരിക്കലെങ്കിലും സഹായം കൈപ്പറ്റാത്തവര്‍ ഉണ്ടാവില്ല. മനസികമായും, ശരീരികമായും, വാണിജ്യപരമായും പലപ്പോഴും നാം ആശ്രിതരാണ്.

ഈ ചിന്ത, അറിവ് നമുക്ക് എപ്പോഴും ഉണ്ടാകണം. ഒഴുവാക്കാനും, പുറംതള്ളാനും നമുക്കെളുപ്പം കഴിയും. അത് മനുഷ്യന്റെ ഒരു കഴിവാണ്. പക്ഷെ കാലം കുറെ കടന്നുപോകുമ്പോള്‍ നമ്മള്‍ പുറകോട്ടു ചിന്തിക്കും എന്തിനു വേണ്ടി, ആര്‍ക്കു വേണ്ടി എന്റെ കൈത്താങ്ങിനെ ഞാന്‍ ഒഴിവാക്കി. അത് അമ്മയാകാം, സുഹൃത്താവാം, ആരുമാകാം, നമ്മുടെ ഭാഗത്തു നിന്നും മാത്രം ചിന്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്, തിരിച്ചു അവര്‍ നമ്മളായിരുന്നെങ്കില്‍ എന്ന് കൂടി ചിന്തിച്ചു നോക്കു? ഇതായിരിക്കും അവസ്ഥ (ചില കാര്യങ്ങളില്‍ മാത്രം)' എന്നുമാണ് രഞ്ജു പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.


Click it and Unblock the Notifications