For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്ന് മുതൽ ഞാൻ എന്റെ ലോകത്തേക്ക് തിരികെ വരികയാണ്; രഞ്ജു രഞ്ജിമാരുടെ വാക്കുകൾ വൈറലാകുന്നു

  |

  സോഷ്യൽ മീഡിയയിൽ സജീവമാണ് ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെ അണിയിച്ചൊരുക്കിയതിന് പിന്നിൽ രഞ്ജു രഞ്ജിമാറിന്റെ കൈകളുണ്ട്. ഇപ്പോഴിത ജീവിതത്തിലെ പുതിയ ചുവട് വെയ്പ്പിന് തയ്യാറെടുക്കുകയാണ് താരം. സ്വന്തം ജീവിത കഥ സിനിമയാക്കാൻ തയ്യാറെടുക്കുകയാണ് താരം. ചിത്രം സംവിധാനം ചെയ്യുന്നതും രഞ്ജു രഞ്ജിമാര്‍ തന്നെയാണ്. 'കുട്ടിക്കൂറ' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.

   Renju Renjimar

  നടി മേഘ്ന വിൻസൻറിൽ നിന്ന് വന്ദുജയ്ക്ക് ലഭിച്ച ഭാഗ്യം, ''തന്റെ ഐഡന്റിറ്റി സെറ്റായ വർക്കാണത്''...

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രഞ്ജു രഞ്ജിമാരുടെ കുറിപ്പാണ്. പോസ്റ്റ് ഇങ്ങനെ...പലപ്പോഴും ജീവിതം ദിശമാറി സഞ്ചരിച്ചപ്പോഴും, ദൈവത്തിന്റെ അനുഗ്രഹവും, അമ്മയുടെ പ്രാർത്ഥനയും ഒന്നു മാത്രമാണ്. ഈ ലോകത്ത് എന്നെ ചേർന്നു നില്ക്കാൻ ഇടയാക്കിയത്, പോകപോകെ എനിക്ക് മനസ്സിലായി ലോകത്തിലെ എല്ലാവർക്കുമൊന്നും നമ്മളെ ചേർത്തു പിടിക്കാൻ ആവില്ല എന്ന., നമ്മൾക്കാവശ്യമെങ്കിൽ ചേർന്നു നില്ക്കാൻ ശ്രമിക്കണം, പരാജയം, വിജയം, ഇതു രണ്ടും ഉൾക്കൊള്ളണം, അതെ ഈ ഇടങ്ങൾ എനിക്കാവശ്യമെന്നു കണ്ടപ്പോൾ പൊരുതാൻ തുടങ്ങി എന്നോടു തന്നെ ,ഇന്നത്തെ രഞ്ചുവിലേക്കുള്ള യാത്ര അത്ര കഠിനമായിരുന്നു.

  എന്റെ മേക്കപ്പിന്റെ ലോകം എന്നെ ഒത്തിരി ഒത്തിരി സന്തോഷവതിയാക്കിയിരുന്നു, എന്റെ കളിതമാശകൾ, പൊട്ടത്തരങ്ങൾ ഇവയൊക്കെ ആസ്വദിക്കാനും ചിരിക്കാനും എന്റെ സുഹൃത്തുക്കൾ ചുറ്റിനും ഉണ്ടായിരുന്നു. എന്നാൽ എന്തിനൊ വേണ്ടി, ആർക്കൊ വേണ്ടി എന്റെ ഇടങ്ങളെ പലപ്പോഴും ഞാൻ ഒഴിവാക്കി തുടങ്ങി. ആ നഷ്ട്ടങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു എന്ന് കഴിഞ്ഞ കുറെ നാളുകളായി പിന്നിലേക്ക് ചിന്തിച്ചപ്പോൾ എനിക്ക് മനസ്സിലായി,
  ഇനി എന്റെ ലോകം ഞാൻ നഷ്ട്ടമാക്കില്ല. മരിക്കുമ്പോൾ കയ്യിൽ ഒരു മേക്കപ്പ് ബ്രഷ് എങ്കിലും ഉണ്ടാകണെ എന്ന പ്രാർത്ഥന നിലനിർത്തി കൊണ്ടു തന്നെ ഇന്ന് മുതൽ ഞാൻ എന്റെ ലോകത്തേക്ക് തിരികെ വരികയാണ്. പരിഭവങ്ങൾ ഇല്ലത്ത, പരാധികൾ ഇല്ലാത്ത, ഈ ലോകം. വീണ്ടും ഞാൻ ആസ്വദിക്കട്ടെ,, Love you all,, പ്രാർത്ഥനകൾ മാത്രം... Shoot mode...രഞ്ജു രഞ്ജിമാര്‍ സോഷ്യൽ മീഡിയയിൽ കുറച്ചു.

  മുറി മൊത്തം എന്റെ തെറിവിളിയാണ്,'കുരുതി' തിരക്കഥാകൃത്തിനെ ചീത്ത വിളിച്ചതിനെ കുറിച്ച് കലാസംവിധായകന്‍

  രഞ്ജു രഞ്ജിമാറിന്റെ പുതിയ ചുവട് വയ്പ്പിനെ ആശംസ നേർന്ന് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. മികച്ച കമന്റുകളാണ പോസ്റ്റിന് ലഭിക്കുന്നത്. അമ്മയുടെ അനുഗ്രഹവും പ്രാർത്ഥനയും ഏറെ ഉള്ളവൾ രഞ്ജുകുഞ്ഞേ നല്ലതേ വരൂ.സ്നേഹമായി ഇങ്ങനെ തന്നെ പോകൂ .സ്നേഹം പ്രാർത്ഥന ,രെഞ്ചു, മോളെ, ഇങ്ങനെ തന്നെ മുന്നോട്ട് പോകുക. മോളു പറഞ്ഞത് സത്യം തന്നെ. മേക്കപ്പ് ഫീൽഡിൽ അതിന്റെ ഉച്ചം തൊടട്ടെ, തീർച്ചയായും ദൈവം കൂടെ ഉണ്ടാകും. എന്റെ അനിയത്തിക്കുട്ടീയെ ദൈവം കാത്തുകൊള്ളും. Love മോളെ,ശോഭയുള്ള മനസ്സിന്നുടമ. ചേച്ചി നിങ്ങൾക് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ,ജീവിതത്തിൽ ആരു തോൽപ്പിക്കാൻ നോക്കിയാലും ദൈവം കൂടെ ഉണ്ടെങ്കിൽ/ഉണ്ട് വിജയം ഉറപ്പാണ്.ജീവിതത്തിൽ ദൈവത്തിന്റെ മുമ്പിൽ മാത്രം തോൽക്കുന്നുള്ളൂ.

  ശ്രദ്ധ നേടി ട്രാൻസ് വുമൺ 'ഹരിണി ചന്ദന'യുടെ വിവാഹ വീഡിയോ | Oneindia Malayalam

  താങ്കൾക്ക് തിരിഞ്ഞു നടക്കേണ്ട ആവശ്യം ഒരിക്കലും ഇല്ല. സ്വന്തo തൊഴിലിൽ ഇത്രയധികം സന്തോഷിക്കുന്ന വർ കുറവാണ്. ധൈര്യത്തോടെ മൂന്നോ ട്ട് മുന്നോട്ട് തന്നെ പോകുക,നിങ്ങൾ പൊരുതി നേടിയ ഇടം അത്‌ ആർക്കു വേണ്ടിയും ഒഴിഞ്ഞു കൊടുക്കരുത്ഇനിയും മുന്നോട്ട്.നമുക്ക് നെഗറ്റീവ് അനുഭവം ഉണ്ടായൽ മാത്രമേ ജീവിതത്തിൽ പോസറ്റീവ് നേടാൻ പറ്റു, പിന്നെ ജീവിതത്തിൽ ആരു തോൽപ്പിക്കാൻ നോക്കി യാലും ദൈവം കൂടെ ഉണ്ടെങ്കിൽ വിജയം മാത്രം ഉണ്ടാകും ജീവിതത്തിൽ ദൈവത്തിന്റെ മുമ്പിൽ മാത്രം തോൽക്കവും...എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

  Read more about: serial
  English summary
  Make Up Artist Renju Renjimar About Her New Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X