ആ ചാൻസിൽ ഉണ്ണി മികവ് കാട്ടി, കാവ്യ തേടിയ പെർഫെക്ഷൻ കൊടുത്തയാൾ: 'മയക്കുന്ന കണ്ണുകളാണ് പ്രിയ കാൻവാസ്'

സിനിമകളിൽ നിന്ന് മാറി നിന്നിട്ട് വർഷങ്ങളായെങ്കിലും ന‌ടി കാവ്യ മാധവനെ പ്രേക്ഷകർ മറന്നിട്ടില്ല. പൊതുവേദികളിലും വിവാഹ വിരുന്നുകളിലുമെല്ലാം കാവ്യയെത്തുമ്പോൾ ആരാധകർ ശ്രദ്ധിക്കാറ് ഇന്നും കാത്ത് സൂക്ഷിക്കുന്ന നടിയുടെ സൗന്ദര്യമാണ്. സ്വന്തം ക്ലോത്തിം​ഗ് ബ്രാൻഡായ ലക്ഷ്യയുടെ വസ്ത്രങ്ങൾ ധരിച്ച് വളരെ സ്റ്റെെലിഷായാണ് കാവ്യ ക്യാമറയ്ക്ക് മുന്നിൽ എത്താറുള്ളത്. മേക്കപ്പിൽ പ്രത്യേക ശ്രദ്ധ നൽകുന്ന നടിയാണ് കാവ്യ. ഐ മേക്കപ്പിനാണ് കൂടുതൽ സമയമെടുക്കാറെന്ന് കാവ്യ തന്നെ പറഞ്ഞിട്ടുമുണ്ട്.

ആദ്യ കാലത്ത് മിക്ക സിനിമകളിലും ഐ മേക്കപ്പ് ചെയ്തിരുന്നത് കാവ്യ തന്നെയായിരുന്നു. മറ്റാര് ചെയ്താലും കാവ്യക്ക് തൃപ്തിയാകുമായിരുന്നില്ല. എന്നാൽ ഇതിന് മാറ്റം വന്നത് മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസിന്റെ വരവോടെയാണ്. ഒരു ഫോട്ടോഷൂട്ടിന് വേണ്ടി കാവ്യയെ ഉണ്ണി മേക്കപ്പ് ചെയ്തു കാവ്യക്ക് ഇഷ്ടമുള്ള നാച്വറൽ മേക്കപ്പിൽ മികവ് പുലർത്തുന്നയാളാണ് ഉണ്ണി.

Kavya Madhavan  Unni PS

അന്ന് ഉണ്ണി ചെയ്ത മേക്കപ്പ് കാവ്യക്ക് ഇഷ്ടമാണ്. പിന്നീട് കാവ്യക്ക് വേണ്ടി നിരവധി തവണ ഉണ്ണി മേക്കപ്പ് ചെയ്തു. ഇവർ സൗഹൃദത്തിലായി. ഇന്ന് കാവ്യയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ഉണ്ണി പിഎസ്. ഉണ്ണിയുടെ മേക്കപ്പിൽ കാവ്യയെ കാണാൻ പ്രത്യേക ഭം​ഗിയാണെന്ന് ആരാധകരും പറയുന്നു. ഇപ്പോഴിതാ കാവ്യയെ മേക്കപ്പ് ചെയ്യുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി പിഎസ്.

കാവ്യക്കൊപ്പം വർക്ക് ചെയ്യുന്നത് എപ്പോഴും ആനന്ദകരമാണ്. അവരുടെ നാച്വറൽ ഭം​ഗി തിളങ്ങുന്നു. സൂക്ഷ്മവും സ്വാഭാവികവുമായ ലുക്കിലൂടെ അത് ഒന്ന് കൂടി ഭം​ഗിയാക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. കാവ്യയുടെ മയക്കുന്ന കണ്ണുകളാണ് തന്റെ പ്രിയ കാൻവാസെന്നും ഉണ്ണി പിഎസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കാവ്യയുടെ പുതിയ ഫോട്ടോകളും മേക്കപ്പ് ചെയ്യുന്ന വീഡിയോയും ഉണ്ണി പങ്കുവെച്ചിട്ടുണ്ട്.

Kavya Madhavan  Unni PS

നേരത്തെ മേക്കപ്പിൽ കാവ്യക്കുള്ള അറിവിനെക്കുറിച്ച് ഉണ്ണി സംസാരിച്ചിരുന്നു. മേക്കപ്പിലും ജീവിതത്തിലും പെർഫെക്ഷന് പ്രാധാന്യം നൽകുന്ന ആളാണ് കാവ്യ. ഒരു സൂചി പോലും എടുത്ത സ്ഥലത്ത് വെക്കും. കണ്ണെഴുന്നത് അൽപ്പം പോലും മാറാൻ പാടില്ല. അതുകൊണ്ട് ഐ മേക്കപ്പ് സ്വന്തമായി ചെയ്യുന്നതാണ് രീതി. എന്നാൽ എന്നോട് ചെയ്തോ എന്ന് പറഞ്ഞു. ആ മേക്കപ്പ് കാവ്യക്ക് ഇഷ്ടപ്പെ‌ട്ടു. പിന്നെ സ്ഥിരമായി തന്നെ മേക്കപ്പിന് വിളിച്ച് തുടങ്ങിയെന്നും ഉണ്ണി പിഎസ് പറഞ്ഞു.

കാവ്യയു‌ടെ ജീവിതത്തിൽ മോശം കാലം വന്നപ്പോൾ കൂടെ പിന്തുണയുമായി ഒപ്പമുണ്ടാകണമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലായിരുന്നു. കാവ്യ ആരാണെന്നും എന്താണെന്നും എനിക്കറിയാം. അവർ തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും പകരമായി ചെയ്യാവുന്നതിന്റെ പകുതി പോലും ചെയ്യാൻ പറ്റിയിട്ടില്ല. ഇനിയും സുഹൃത്തായി കാവ്യയുടെ കൂടെ താനുണ്ടാകുമെന്നും ഉണ്ണി പിഎസ് അന്ന് പറഞ്ഞു. മീര നന്ദൻ, ആൻ അ​ഗസ്റ്റിൻ, മൈഥിലി, ശ്രിന്ദ തുടങ്ങിയ നടിമാരെല്ലാം ഉണ്ണിയുടെ അ‌ടുത്ത സുഹൃത്തുക്കളാണ്.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X