പലയിടത്തും അപമാനിക്കപ്പെട്ടു!ഞാൻ മേരിക്കുട്ടി തന്നെ! തുറന്ന് പറഞ്ഞ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജി

മേരിക്കുട്ടിയുടെ ജീവിതത്തിൽ രെ‍ഞ്ജുവിനും ഒരു പങ്കുണ്ട്.

രഞ്ജിത്ത് ശങ്കറിന്റെ ഞാൻ മേരിക്കുട്ടി എന്ന ചിത്രം ഒരു ചരിത്രം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഇതുവരെ ആരും പറയാത്ത ഒരു വിഭാഗം ജനങ്ങളുടെ കഥയാണ് ഞാൻ മേരിക്കുട്ടിയിൽ പറയുന്നത്. ഒരു മേരിക്കൂട്ടി മാത്രമല്ല ഒരുപാട് മേരിക്കുട്ടിമാർ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നുണ്ട്. ഇപ്പോഴിത ഞാൻ മേരിക്കുട്ടിയെ കുറിച്ച് സെലിബ്രിറ്റി മേക്കപ്പ് അർട്ടിസ്റ്റ് രെഞ്ചു രഞ്ജി സംസാരിക്കുന്നു. മനോരമ ഓൺലൈനോട് മേരിക്കുട്ടിയെ കുറിച്ച് രെഞ്ചു തുറന്ന് സംസാരിച്ചത്.

രഞ്ജിത്ത് ശങ്കർ മേരിക്കുട്ടി വാസ്തവത്തിൽ രെജിയുടെ കഥയാണ്. മേരിക്കുട്ടി താൻ കണ്ട ഒരു വ്യക്തിയുടെ ജീവിതവുമായി ബന്ധമുളള കഥയാണെന്നു ര‍ഞ്ജിത് ശങ്കർ ഒരു അവസരത്തിൽ പറഞ്ഞിരുന്നു. ചിത്രത്തിനു വേണ്ടി ഒരുപാട് ട്രാൻസ്ജെൻഡേഴ്സുമായി സംസാരിച്ചിരുന്നുവെന്നും ജയസൂര്യയും രഞ്ജിത് ശങ്കറും വ്യക്തമാക്കിയിരുന്നു. അതിലൊരാളാണ് രെഞ്ചു. അതു കൊണ്ട് തന്നെ മേരിക്കുട്ടിയുടെ ജീവിതത്തിൽ രെ‍ഞ്ജിയ്ക്കും ഒരു പങ്കുണ്ട്.

 ഞാനും മേരിക്കുട്ടി

ഞാനും മേരിക്കുട്ടി

രഞ്ജിത് ശങ്കറിന്റെ മേരിക്കുട്ടി എവിടെയൊക്കയോ തന്നേയും സ്പർശിച്ചിട്ടുണ്ട്. മേരിക്കുട്ടി ഞങ്ങൾ അഭിമാനത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്.
ഇതിനു മുൻപ് ചാന്തു പൊട്ട് സിനിമ പുറത്തു വന്നപ്പോൾ ആ ചിത്രത്തിലൂടെ ട്രാൻസ്ജെൻഡേഴ്സ് വിഭാഗക്കാർ അപമാനിക്കപ്പെട്ടിരുന്നു. എന്നാൽ മേരിക്കുട്ടി അതു പോലെയല്ല. ഞങ്ങളെ മേരിക്കുട്ടി എന്നു വിളിക്കണമെന്നാണ് ആഗ്രഹം. അങ്ങനെ സമൂഹം വിളിക്കപ്പെടുക തന്നെ ചെയ്യും. അത് നൂറ് ശതമാനം ഉറപ്പാണെന്നും രെഞ്ജി പറഞ്ഞു.

 മേരിക്കുട്ടി പറയുന്നത് ശരി

മേരിക്കുട്ടി പറയുന്നത് ശരി

ചിത്രത്തിന്റെ ട്രെയിലർ മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. സമൂഹത്തിൽ എവിടെയൊക്കെ വേർതിരിവ് ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലും അപമാനിക്കപ്പെട്ടിട്ടുണ്ട്. അതൊക്കെയാണ് മേരിക്കുട്ടിയും ജീവിതത്തിൽ അനഭവിച്ചിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളും സാഹചര്യങ്ങളും വളരെ കൃത്യമായി തന്നെ സിനിമയിൽ പറയുന്നുണ്ട്. അതുമാത്രമല്ല ജയേട്ടൻ അത് മനോഹരമായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ ഞാൻ മേരിക്കുട്ടി കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്

 മേരിക്കുട്ടിയിലെ മേക്ക്ഓവർ

മേരിക്കുട്ടിയിലെ മേക്ക്ഓവർ

ജയസൂര്യയുടെ മേരിക്കുട്ടിയിലേയ്ക്കുള്ള മേക്കപ്പിന്റെ വശങ്ങളില്ലാതെ വേണം ചിത്രം കണേണ്ടത്. എങ്ങനെയാണ് അദ്ദേഹത്തിന്റെ ഉള്ളിൽ മേരിക്കുട്ടിയെ എത്തിച്ചത്. ഏത് എങ്ങനെയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നതാണ് പ്രധാനം. സിനിമയുടെ ചിത്രീകരണത്തിനിടെ പല തവണ തങ്ങൾ ജയസൂര്യയെ കണ്ടിരുന്നു. അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഞങ്ങളുടെ മനസ് അദ്ദേഹത്തിന് അറിയുമോ എന്ന് അറിയില്ല. പക്ഷെ അദ്ദേഹം വളരം കൃത്യമായിട്ടാണ് മേരിക്കുട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിനു നഷ്ടമായ പുരസ്കാരങ്ങൾ മേരിക്കുട്ടിയിലൂടെ ലഭിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അതിനായി പ്രാർത്ഥിക്കുന്നുണ്ടെന്നും രെഞ്ജി പറഞ്ഞു.

 താരസമ്പന്നം

താരസമ്പന്നം

ജയസൂര്യയെ കൂടാതെ മലയാളത്തിലെ പ്രധാന അഭിനേതാക്കളെല്ലാം കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കൂടിയാണ് ഞാന്‍ മേരിക്കുട്ടി. ഇന്നസെന്റ്, അജു വര്‍ഗീസ്,ജുവല്‍ മേരി എന്നീ താരങ്ങള്‍ ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്.ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂൺ 15 നാണ് മേരിക്കുട്ടി പ്രദർശനത്തിനെത്തുന്നത്. സംവിധായകൻ രഞ്ജിത്ത് ശങ്കറാണ് റിലീസിങ്ങ് തീയതി പുറത്തു വിട്ടത്.

കോമഡി പശ്ചാത്തലം

കോമഡി പശ്ചാത്തലം

ആദ്യം കോമഡി പശ്ചാത്തലത്തിൽ സിനിമ എടുക്കാനാണ് ഇവർ തീരുമാനിച്ചത്. എന്നാൽ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. ഞാൻ മേരിക്കുട്ടി എന്ന ചിത്രം കൊണ്ട് ട്രാൻ‌സ്ജെന്റേഴ്സിന് ഒരു ബുദ്ധിനമുട്ടും ഉണ്ടാകരുതെന്നും . ഇവർക്കുള്ള ഒരു സമ്മാനമായി ചിത്രം നൽകാമെന്ന് തീരുമാനിക്കുകയായിരുന്നെന്ന് ജയസൂര്യ മുൻപൊരിക്കൽ വ്യക്തമാക്കിയിരുന്നു. കൂടാതെ ഒരു ട്രാൻജെഡറായ മേക്ക്അപ്പ് ആർടിസ്റ്റിന്റെ യഥാർഥ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ആരാണ് മാത്രം അന്ന് പുറത്തു വിട്ടിരുന്നില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X