കാവ്യ ഏറ്റവും അടുത്ത സുഹൃത്ത്, കരിയറിൽ വലിയ ബ്രേക്ക് നൽകിയത് കൽപ്പന ചേച്ചി, ഒരുപാട് സഹായിച്ചു

നടി കാവ്യ മാധവന്റെ വിവാഹത്തിന് ശേഷം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് ഉണ്ണി. കാവ്യയുടെ കല്യാണത്തിന്റെ ലുക്ക് ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. വളരെ സിമ്പിൾ ഗെറ്റപ്പിൽ അതീവ സുന്ദരിയായിട്ടായിരുന്നു നടി വിവാഹദിവസം അണിഞ്ഞൊരുങ്ങിയത്. ഈ ലുക്കിൽ കാവ്യയെ അണിയിച്ചൊരുക്കിയത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയായിരുന്നു. ഇതിന് ശേഷമായിരുന്നു ഉണ്ണിയുടെ വർക്കുകൾ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.

കറുത്ത വസ്ത്രത്തിൽ ഗ്ലാമറസ് ലുക്കിൽ ആൻഡ്രിയ ജെർമിയ, ചിത്രം കാണൂ

കാവ്യ മാധവന്റെ വിവാഹം ഉണ്ണിയുടെ കരിയറിൽ തന്നെ വലിയയൊരു ബ്രേക്ക് ആവുകയായിരുന്നു. ഇപ്പോഴിത കരിയറിൽ ഏറ്റവും മറക്കാനാവാത്ത വ്യക്തിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ചാനൽ 27 ന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടി കൽപ്പനയാണ് ഉണ്ണിയുടെ കരിയറിൽ വഴിത്തിരിവായ വ്യക്തി. ഉണ്ണിയുടെ വാക്കുകൾ ഇങ്ങനെ

കരിയർ തുടങ്ങുന്നത്

ഏഷ്യനെറ്റിന്റെ കോമഡിസ്റ്റാർ എന്ന റിയാലിറ്റി ഷോയിൽ കൽപ്പന ചേച്ചിയുടെ പേഴ്സണൽ മേക്കപ്പിനായി പോയിരുന്നു. അന്ന് കൽപ്പന ചേച്ചിയെ വളരെ വ്യത്യസ്തമായ ലുക്കിലാണ് മേക്കപ്പ് ചെയ്തത്. അത് അവർക്ക് ഇഷ്ടപ്പെട്ടു. ആ ഷോയിൽ റിമി ടോമിയും ഉണ്ടായിരുന്നു. റിമിയ്ക്കും തന്റെ മേക്കപ്പ് ഇഷ്ടപ്പെട്ടു. പിന്നീട് റിമി ചേച്ചി തന്നെ വിളിക്കാൻ തുടങ്ങി. അങ്ങനെയാണ് സെലിബ്രിറ്റി ബന്ധങ്ങൾ ഉണ്ടായത്. അവിടെ നിന്നാണ് കരിയർ ഉയർത്തി കൊണ്ടുവന്നതെന്ന് ഉണ്ണി പറയുന്നു.

കൽപ്പന സഹായിച്ചു

കൽപ്പന ചേച്ചിയിൽ നിന്നായിരുന്നു കരിയർ ഉയർത്തി കൊണ്ട് വന്നത്. അതുപോലെ തന്നെ ചേച്ചി തന്നെ ഒരുപാട് സഹായിച്ചിട്ടുമുണ്ട്. ഒരുപാട് പേർക്ക് തന്റെ മേക്കപ്പ് നിർദ്ദേശിക്കാറുണ്ടായിരുന്നുവെന്നും ഉണ്ണി പറയുന്നു. വളരെ പെട്ടെന്നായിരുന്നു തന്റെ കരിയർ ഗ്രാഫിന്റെ വളർച്ച. തന്റെ വളർച്ചയ്ക്ക് പിന്നിൽ ഭാഗ്യവും വലിയൊരു ഘടകമായി താരം പറയുന്നു. കൂടാതെ തന്റെ വർക്കിനെ എല്ലാവരും ഇഷ്ടപ്പെട്ടുവെന്നും ഉണ്ണി പറയുന്നുണ്ട്.

 അടുത്ത സുഹൃത്തുക്കൾ

നടിമാരായ കവ്യയും മീരയും ശ്രിദ്ധയുമാണ് സിനിമാ മേഖലയിലെ അടുത്ത സുഹൃത്തുക്കൾ. മിക്ക ദിവസവും സംസാരിക്കുകയും കാണാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. ഈ അടുത്ത ഇടയ്ക്ക് മീരയെ കാണാനായി ദുബായിയിൽ പോയിരുന്നു. അന്ന് മീരയ്ക്കായി ഫോട്ടോഷൂട്ടും ചെയ്തിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മീര സാരി ഫോട്ടോഷൂട്ടിൽ എത്തിയത്.

Recommended Video

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയാണ് കാവ്യയെ ഒരുക്കിയത് | FilmiBeat Malayalam
കാവ്യ കാണുന്നത്

കാവ്യയെ ആദ്യമായി കണ്ടതിന കുറിച്ചും നടിയുമായുള്ള സൗഹൃദത്തെ കുറിച്ചും ഉണ്ണി പറയുന്നണ്ട്. വിവാഹത്തിന് രണ്ട് വർഷം മുമ്പ് ഒരു ഫോട്ടോഷൂട്ടിൽ വെച്ചായിരുന്നു കാവ്യയെ ആദ്യമായി കാണുന്നത്. വളരെ പെട്ടെന്ന് തന്റെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. കാവ്യയുടെ വിവാഹത്തിന് ശേഷമാണ് താൻ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതെന്നും ഉണ്ണി പറയുന്നു. വിവാഹദിവസത്തെ കാവ്യയുടെ ലുക്ക് ഇന്നും ആളുകൾ ഓർമിച്ചിരിക്കുന്നുണ്ട്. അതിൽ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്നും ഉണ്ണി കൂട്ടിച്ചേർത്തു

More from Filmibeat

Read more about: kalpana kavya madhvan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X