മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിക്കൊപ്പം കറുപ്പിൽ തിളങ്ങി കാവ്യ മാധവൻ, നടിയുടെ പുതിയ ചിത്രം വൈറലാകുന്നു...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിലെ മുൻനിര നടിമാരുടെ കൂട്ടിത്തിലേയ്ക്ക് ഉയരുകയായിരുന്നു. പ്രായമായവർ മുതൽ കുട്ടികൾ വരെ കാവ്യയുടെ ഫാൻസ് ലിസ്റ്റിലുണ്ട്. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് കാവ്യ. സമൂഹമാധ്യമങ്ങളിൽ നടി അധികം സജീവമല്ല.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. കാവ്യയുമായുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലവിന്റെ ഇമോജിയോടെയാണ് ചിത്രം ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്.

കറുത്ത നിറത്തിലുള്ള ചുരിദാർ അണിഞ്ഞ് സിമ്പിൾ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാവ്യയുടെ ചിത്രം സോഷ്യൽ മീഡിയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിനെ കണ്ട സന്തോഷത്തിലാണ് പ്രേക്ഷകർ. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുന്ന കാവ്യ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. കാവ്യയുടേയും ദിലീപിന്റേയും വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും താരം പെതുവേദികളിൽ ദിലീപിനോടൊപ്പം എത്താറുണ്ട്. നടി ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹത്തിനും നാദിർഷയുടെ മകൾ ആയിഷയുടെ കല്യാണത്തിനും കാവ്യ എത്തിയിരുന്നു

വ്യത്യസ്തമായ ലുക്കിലാണ് കാവ്യ എപ്പോഴും പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. സിമ്പിൾ ലുക്കിലാകും നടിയെ അധികവും കാണുന്നത്. കാവ്യയുടെ മനോഹരമായ ലുക്കുകൾക്ക് പിന്നിൽ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയുടെ കൈകളാണ്. കാവ്യയുടെ വിവാഹ ലുക്ക് ഇന്ന് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. സിമ്പിൾ ലുക്കിലായിരുന്നുവെങ്കിലും വ്യത്യസ്ത സ്റ്റൈലിലായിരുന്നു താരത്തെ അണിയിച്ചൊരുക്കിയത്. കാവ്യയുടെ ആ ലുക്കിന് പിന്നിലും ഉണ്ണിയായിരുന്നു.
കാവ്യയുടെ വിവാഹത്തിന് ശേഷമാണ് ഉണ്ണി പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്

കാവ്യയുടെ വിവാഹമാണ് തന്റെ കരിയറിൽ വലിയ ബ്രേക്ക് നൽകിയതെന്ന് ഉണ്ണി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാഹദിവസത്തെ കാവ്യയുടെ ലുക്ക് ഇന്നും ആളുകൾ ഓർമിച്ചിരിക്കുന്നുണ്ട്. അതിൽ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്നും ഉണ്ണി പറയുന്നു. കാവ്യയെ പരിചയപ്പെട്ടതിനെ കുറിച്ചും ഉണ്ണി അഭിമുഖത്തിൽ പറയുന്നുണ്ട്. വിവാഹത്തിന് രണ്ട് വർഷം മുൻപാണ് കാവ്യയെ പരിചയപ്പെടുന്നത്. ഒരു ഫോട്ടോഷൂട്ടിനിടയിലാണ് കാണുന്നത്. വേഗം തന്നെ അടുത്ത സുഹൃത്തുക്കളാവുകയായിരുന്നു.


Click it and Unblock the Notifications











