ഹണി റോസിന്റെ സ്‌കിന്‍ അത്രയും ക്ലിയറാണ്! നടിയെ ഏറ്റവും എളുപ്പത്തില്‍ മേക്കപ്പ് ചെയ്യാന്‍ പറ്റുമെന്ന് വികാസ്
സെലിബ്രിറ്റികളുടെയടക്കം മേക്കപ്പ് ചെയ്ത് ശ്രദ്ധേയനായ താരമാണ് വികാസ്. മുന്‍പ് വികാസിന്റെ വിവാഹത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വന്നത്. അതല്ലാതെ നടിമാരെ മേക്കപ്പ് ചെയ്ത് മേക്കോവര്‍ നടത്തി വികാസ് ശ്രദ്ധേയനായിരുന്നു. ഇപ്പോള്‍ ഭാര്യ ഷെറിന്റെ മെറ്റേണിറ്റി ഷൂട്ടിന് ഒരുക്കിയ രസകരമായ വീഡിയോയാണ് വൈറലാവുന്നത്.
ഗര്‍ഭിണിയായത് മുതല്‍ ബെഡ് റെസ്റ്റിലായ ഭാര്യയെ അവളുടെ ആഗ്രഹപ്രകാരം ഒരുക്കുകയായിരുന്നു. വളരെ വൈകാരികമായിട്ടാണ് ഇരുവരും ഇതിനൊരുങ്ങിയത്. അതേ സമയം സെലിബ്രിറ്റികളെ മേക്കപ്പ് ചെയ്തതിനെ പറ്റിയും മറ്റുമൊക്കെ വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വികാസ് പറഞ്ഞിരിക്കുകയാണ്.

സിനിമാ നടിമാരില്‍ ഏറ്റവും നല്ല സ്‌കിന്‍ ഉള്ളത് ആര്‍ക്കാണെന്ന ചോദ്യത്തിന് നടി ഹണി റോസിനെ പറ്റിയാണ് വികാസ് പറഞ്ഞത്. 'കേരളത്തില്‍ ഏറ്റവും നല്ല സ്‌കിന്നിനെ കുറിച്ച് പറയുകയാണെങ്കില്‍ അത് ഹണി റോസിന്റേതാണ്. സ്‌കിന്‍ ഏറ്റവും ക്ലിയറായി ഗ്ലാസ് സ്‌കിന്‍ പോലെയിരിക്കുന്നത് ഹണിയുടേതാണ്. അത് കാണുമ്പോള്‍ എപ്പോഴും തോന്നും എത്ര സിംപിളായി ഹണിയെ മേക്കപ്പ് ചെയ്യാമെന്ന്. പക്ഷേ എനിക്ക് ഇതുവരെ നടിയെ ഒരുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ്', വികാസ് പറയുന്നത്.
'ഇനി ഈ നടിയെ മേക്കപ്പ് ചെയ്യണമെന്ന് ഒന്നും ആഗ്രഹം തോന്നാറില്ല. കാരണം പല ചാന്‍സുകളും എനിക്ക് മിസ് ആവുകയായിരുന്നു. നടിമാരടക്കമുള്ളവര്‍ എന്നെ സമീപിക്കുമ്പോള്‍ സമയക്കുറവ് കാരണം മാറ്റി വെക്കുകയായിരുന്നു. അതുകൊണ്ട് എനിക്കങ്ങനെ വിഷമം തോന്നിയിട്ടില്ല.
ഇനി എന്തോരം പിള്ളേരാണ് വരാനിരിക്കുന്നത്. ഐശ്വര്യ റായിയുടെയും ആലിയ ഭട്ടിന്റെയുമൊക്കെ മക്കള്‍ വളര്‍ന്ന് വരുകയാണ്. അവരൊക്കെ മലയാള സിനിമയിലേക്ക് വരട്ടെ എന്നും അതല്ലെങ്കില്‍ എനിക്ക് ബോംബെയില്‍ പോയി ചെയ്യാന്‍ സാധിക്കട്ടെ', എന്നും തമാശരൂപേണ വികാസ് പറയുന്നു.

'ഏത് മേക്കപ്പ് ചെയ്താലും ടെന്‍ഷന്‍ തോന്നാറുണ്ട്. പിന്നെ സമയം നോക്കുകയാണ് പ്രധാനമായും ഞാന്‍ ചെയ്യാറുള്ളത്. ഇനി വധുവായി ഒരുങ്ങുന്നവര്‍ക്ക് നല്‍കാനുള്ള ടിപ്പ് എല്ലാവരും നന്നായി ഉറങ്ങുക എന്നതാണ്. വിവാഹത്തിന്റെ ദിവസം എങ്ങനെ എങ്കിലും ഉറങ്ങാതിരിക്കാനാണ് എല്ലാവരും നോക്കുന്നത്. അത് പാടില്ലെന്നും പിന്നെ എല്ലാവരും അവരുടെ സ്‌കിന്‍ ഏതാണെന്ന് തിരിച്ചറിയുന്നതും അത്യാവശ്യമുള്ളതാണെന്ന്', വികാസ് കൂട്ടിച്ചേര്‍ത്തു.
നടന്‍ ജയറാമിന്റെ കുടുംബവുമായിട്ടും തനിക്ക് ബന്ധമുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലെ എല്ലാവരെയും ഞാന്‍ മേക്കപ്പ് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് അങ്ങനെ പറയുന്നത്. ജയറാമേട്ടനെയും പാര്‍വതിയെയും മകന്‍ കാളിദാസിനെയും മാളവികയെയും ഇപ്പോള്‍ മരുമകളാവാന്‍ പോവുന്ന തരിണിയെയുമൊക്കെ മേക്കപ്പ് ചെയ്തിട്ടുണ്ട്. പക്ഷേ മരുമകനാവാന്‍ പോവുന്ന ആളെ മാത്രമാണ് ഇനി ചെയ്യാനുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു.
വികാസ് സാറിന്റേയും ചേച്ചിയുടേയും സെക്കന്‍ഡ് മാര്യേജ് ആണെന്ന് പറയില്ല നിങ്ങളുടെ സ്‌നേഹം കണ്ടാല്‍. അതുപോലെ ചേച്ചിയെ സര്‍ ഒരുക്കിയിരിക്കുന്നത് വേറൊരു ഭാര്യക്കും കിട്ടാത്ത ഒരു ഭാഗ്യമാണ്. അതുപോലെ സാറിന്റെ ആഗ്രഹം പോലെ ഒരു മകള്‍ തന്നെ ഉണ്ടാകട്ടെ. അവളെയും ഒരുക്കി കൊണ്ട് നടക്കാന്‍ സാധിക്കട്ടെ എന്നും തുടങ്ങി വികാസിന് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.


Click it and Unblock the Notifications











