കുഞ്ഞിന്റെ പേര് വിളിച്ച് ജെന്‍ഡര്‍ പറഞ്ഞു! ഒരു മോള്‍ കൂടി ഉണ്ട്, മകളുടെ ജനനത്തെ കുറിച്ച് വികാസും ഭാര്യയും
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ശ്രദ്ധേയനായ താരമാണ് വികാസ് വികെഎസ്. മലയാളത്തിലെ ഒട്ടുമിക്ക നടിമാരെയും വധുവരന്മാരെയുമൊക്കെ ഒരുക്കിയാണ് വികാസ് ശ്രദ്ധേയനാവുന്നത്. ഇതിനിടെ താരം വിവാഹിതനാവുകയും ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനാവുകയും ചെയ്തിരിക്കുകയാണ്. ഭാര്യ ഗര്‍ഭിണിയായത് മുതല്‍ ഒരു പെണ്‍കുട്ടിയുടെ പിതാവ് ആകണമെന്നാണ് ആഗ്രഹമെന്ന് വികാസ് പറഞ്ഞിരുന്നു.
അങ്ങനെ ആഗ്രഹിച്ചത് പോലെ ഒരു പെണ്‍കുഞ്ഞിനെ കിട്ടി. അവള്‍ക്ക് നാരായണി എന്ന പേരും നല്‍കി. മകളുടെ ജനനത്തെ കുറിച്ച് വികാസും ഭാര്യ ഷെറിലും തുറന്ന് സംസാരിക്കുകയാണിപ്പോള്‍. ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെയായിരുന്നു നാരായണി വന്നതിന് ശേഷമുള്ള സന്തോഷം താരങ്ങള്‍ പങ്കുവെച്ചത്.

മകളെ ആദ്യമായി കൈയ്യിലെടുത്ത നിമിഷം സ്വപ്നം സഫലീകരിച്ചത് പോലൊരു നിമിഷം ആയിരുന്നു എന്നാണ് വികാസ് പറയുന്നത്. ആ ഒരു മോമന്റ് എന്ന് പറയുന്നത് അത്രയും ഹാപ്പി ആയിട്ടുള്ളതാണ്. സിസേറിയന്‍ ചെയ്ത് കുഞ്ഞിനെ പുറത്തെടുത്ത സമയം തന്നെ ഡോക്ടര്‍ എന്നോട് പറഞ്ഞത് നാരായണി പുറത്തേക്ക് വന്നു എന്നാണ്.
ആദ്യമായിട്ടാണ് ഡോക്ടര്‍ ഒരു കുഞ്ഞിന്റെ പേര് ചൊല്ലി ജെന്‍ഡര്‍ പറയുന്നത് എന്ന് തോന്നുന്നത്. പെണ്‍കുഞ്ഞാണ് എന്ന് കേട്ടപ്പോള്‍ എനിക്ക് വിഷമം ഒന്നും തോന്നിയില്ല ഹാപ്പി ആയിരുന്നു എന്നാണ് വികാസന്റെ ഭാര്യ ഷെറില്‍ പറയുന്നത്. ഭര്‍ത്താവിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായി. എനിക്ക് ഒരു മോള്‍ ആള്‍റെഡി ഉണ്ട്. പിന്നെ വീണ്ടും അമ്മയാകാന്‍ സാധിച്ചതിലും ഒരുപാട് സന്തോഷം തോന്നിയെന്ന് ഷെറില്‍ പറയുന്നു.
ഒരു പെണ്‍കുട്ടി ആകണം എന്നായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ എന്നെ സ്‌നേഹിക്കുന്നവരെല്ലാം എന്റെ ആഗ്രഹം നടക്കാന്‍ വേണ്ടിയാണ് പ്രാര്‍ഥിച്ചത്. പ്രസവം നടക്കുന്ന അന്ന് പോലും എന്റെ അമ്മ അടക്കം ഉള്ളവര്‍ വിശ്വസിച്ചത് ആണ്‍കുട്ടി എന്നായിരുന്നു. എങ്കിലും മോള്‍ ആയിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നുവെന്നാണ് വികാസ് പറയുന്നത്.

ഇപ്പോള്‍ എല്ലാവരുടെയും ചോദ്യം നാരായണിയെ കുറിച്ചാണ്. അതൊക്കെ ഒരു അനുഗ്രഹമായിട്ടാണ് ഞങ്ങള്‍ കരുതുന്നത്. നാരായണി ബോറന്‍ പേരാണ് എന്നൊക്കെ ആളുകള്‍ പറയും. പക്ഷേ അവള്‍ക്ക് ഇഷ്ടം അല്ലെങ്കില്‍ അവള്‍ വലുതാകുമ്പോള്‍ പേര് മാറ്റട്ടെ. എന്റെ ഇഷ്ടത്തോടെ മോള്‍ വളരും എന്നതൊരു വിശ്വാസമാണ്. പിന്നെ അവള്‍ക്ക് അവളുടേതായ ഫ്രീഡം ഉണ്ട്. ഷെറിലിനും ഈ പേര് ആദ്യമൊന്നും ഇഷ്ടം ആയിരുന്നില്ല. പക്ഷെ പിന്നെ ഇഷ്ടമായി.
ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായലും കൃഷ്ണന്റെ പേര് വേണമെന്ന് ഉണ്ടായിരുന്നു. ആദ്യമേ പെണ്‍കുട്ടിയാണെങ്കില്‍ നാരായണി എന്നിടുമെന്ന് അഭിമുഖത്തില്‍ പറഞ്ഞെങ്കിലും ഞാനത് മറന്ന് പോയി. പിന്നീട് ഞങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ് ജനിച്ചു എന്ന പോസ്റ്റ് ഇട്ടതിന് ശേഷം ഇന്‍സ്റ്റാഗ്രാം പേജില്‍ വന്ന കമന്റുകള്‍ മുഴുവന്‍ നാരായണി എന്നായിരുന്നു. ഇതോടെയാണ് ആ പേര് തന്നെ ഇട്ടേക്കാമെന്ന് ഉറപ്പിച്ചത്.
പിന്നെ മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്ന് ആളുകള്‍ പറയും. അത് അങ്ങനെ തന്നെയാണ്. അവള്‍ക്ക് നല്ല ഫ്രീഡം കൊടുത്തും, വിദ്യാഭ്യാസം കൊടുത്തും നല്ലൊരു മകളായി വളര്‍ത്തണം എന്നാണ് ആഗ്രഹം. സെല്‍ഫ് ഡിപ്പെന്‍ഡ് ആയി മോളെ വളര്‍ത്തണം. ഒരു ഡാന്‍സര്‍ ആക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് വികാസ് പറയുമ്പോള്‍ ഡോക്ടറാക്കിയാല്‍ കൊള്ളാമെന്നാണ് ഷെറിലിന്റെ ആഗ്രഹം. പക്ഷെ ഞങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി കുഞ്ഞിനെ വളര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും വികാസ് ഭാര്യയും പറയുന്നു.


Click it and Unblock the Notifications











