മാളയും മോഹന്‍ലാലും പാടി അഭിനയച്ച ആ ഗാനം കാണാം...
മാള അരവിന്ദന്‍ മലയാളികളുടെ പ്രിയ ഹാസ്യതാരം മാത്രമായിരുന്നില്ല. അദ്ദേഹം നാടക നടനും തബലവാദകനും ഒക്കെ ആയിരുന്നു.
എന്നാല്‍ ഒരു തവണ അദ്ദേഹം പിന്നണി ഗായകന്റെ റോളും അതി മനോഹരമായി നിര്‍വ്വഹിച്ചു. അതും സൂപ്പര്‍ താരം മോഹന്‍ലാലിനൊപ്പം. അത് എപ്പോഴെന്നല്ലേ...?

'നീയറിഞ്ഞോ... മേലേ മാനത്ത്, ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്.... ' ഈ ഗാനം കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. മദ്യപാന സദസ്സുകളില്‍ ഒരിക്കലെങ്കിലും ഇതിലെ രണ്ട് വരി പാടാത്ത സഹൃദയരായ മദ്യപരും ഉണ്ടാകില്ല. ഈ ഗാനം ആലപിച്ചത് മോഹന്‍ലാലും മാള അരവിന്ദനും ചേര്‍ന്നാണ്.
1985 ല്‍ പുറത്തിറങ്ങിയ 'കണ്ടു കണ്ടറിഞ്ഞു' എന്ന ചിത്രത്തിലാണ് ഈ ഗാനം. ശ്യാം ആണ് ഇതിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സാജനാണ് സിനിമയുടെ സംവിധാനം.
മമ്മൂട്ടിയും മോഹന്‍ലാലും റഹ്മാനും നാദിയ മോയ്ദുവും മേനകയും അടക്കം വന്‍താര നിര തന്നെ അണി നിരന്ന സിനിമയായിരുന്നു 'കണ്ടു കണ്ടറിഞ്ഞു'. കിട്ടന്‍ എന്ന കഥാപാത്രത്തെയാണ് മാള സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്.


Click it and Unblock the Notifications











