സരസമായ സംസാരം.... സുന്ദരമായ ചിരി, വൈബ്രന്റ് പേഴ്സണാലിറ്റി, അമ്മയാണ് പെർഫോമർ; ഇന്ന് സംസാരിക്കാൻ പോലും പ്രയാസം!

മോഹൻലാൽ എന്ന മഹാപ്രതിഭ തനിക്കുള്ളതിൽ ഏറ്റവും മൂല്യമുള്ള സ്വത്തായി കരുതുന്നതും സ്നേഹിക്കുന്നതും അമ്മ ശാന്തകുമാരിയെയാണ്. കഴിഞ്ഞ ദിവസം ദാദാ സാഹേബ് ഫാൽക്കേ പുരസ്കാര നേട്ടം അറിഞ്ഞപ്പോൾ ആ സന്തോഷം നടൻ നേരിട്ട് എത്തി ആദ്യം പങ്കുവെച്ചതും അമ്മയോടാണ്. വിമർശനങ്ങളും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും സിനിമയുടെ പരാജയങ്ങളുമൊന്നും മോഹൻലാലിനെ തളർത്താറില്ല. എന്നാൽ നടനെ അന്നും ഇന്നും തളർത്തുന്നത് അമ്മയുടെ ഇപ്പോഴത്തെ അവസ്ഥയാണ്.

അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞ് നമ്മൾ കണ്ടിട്ടുള്ളതും പ്രിയപ്പെട്ട അമ്മയെ കുറിച്ച് സംസാരിക്കുമ്പോൾ മാത്രമാണ്. അമ്മയുടെ തനിപകർപ്പാണ് ലാൽ എന്നാണ് രണ്ടുപേരോടും അടുപ്പമുള്ളവർ പറയാറുള്ളത്. ഇപ്പോഴിതാ നടി മാലാ പാർവതി മോഹൻലാലിന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Mohanlal Mother
Photo Credit: Mohanlal fans / instagram

അമ്മയാണ് ഏറ്റവും വൈബ്രന്റായ വ്യക്തിത്വമെന്നും അതിന്റെ ഒരു ശതമാനം മാത്രമെ ലാൽ സാറിന് കിട്ടിയിട്ടുള്ളുവെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നുമാണ് സോൾഫുൾ ടോക്ക്സിന് നൽകിയ അഭിമുഖത്തിൽ മാലാ പാർവതി പറഞ്ഞത്. അസുഖം ബാധിച്ച് കിടപ്പിലാകും മുമ്പ് മോഹൻലാലിന്റെ അമ്മയ്ക്കൊപ്പം സമയം ചിലവഴിക്കാൻ നടിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും രസകരമായ പേഴ്സണാലിറ്റി ലാൽ സാറിന്റെ അമ്മയാണ്.

ശാന്ത ചേച്ചി സംസാരിക്കുന്നത് കേട്ടാൽ നമ്മൾ വാ തുറന്ന് ഇരുന്ന് പോകും. എങ്ങനെയാണ് ശാന്ത ചേച്ചിയെന്ന് എനിക്ക് ഇമിറ്റേറ്റ് ചെയ്ത് കാണിച്ച് തരാൻ പോലും പറ്റില്ല. അത് പെർഫോം ചെയ്ത് കാണിക്കാൻ പോലും പ്രയാസമാണ്. പതിനഞ്ച്, ഇരുപത് മിനിറ്റ് ചേച്ചി സംസാരിക്കുന്നത് നോക്കി വാ തുറന്ന് ഇരുന്നിട്ടുണ്ട് ഞാൻ. ഒരു സിനിമ കാണുന്നതുപോലെയാണ്.

വളരെ സരസമായും എല്ലാവരേയും ചിരിപ്പിച്ചുമാണ് സംസാരം. അതേസമയം വീട്ടിലെ മുഴുവൻ കാര്യവും ഇതിനിടയിൽ മാനേജ് ചെയ്യും. ലാൽ സാറിനെയൊക്കെ ഇമിറ്റേറ്റ് ചെയ്യുന്നത് കാണേണ്ടത് തന്നെയാണ്. സാറിന്റെ അമ്മയുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ അതിന്റെ ഏഴിലൊന്ന് ശതമാനം പെർഫോമർ പോലുമല്ല സാറെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് ഞാൻ ലാൽ സാറിനോട് പറഞ്ഞിട്ടുമുണ്ട്. നല്ല ബ്യൂട്ടിഫുള്ളായ ചിരിയാണ് അമ്മയുടേത്.

ഭയങ്കര ലവ്വിങ്ങാണ്. കാണാനും ഭയങ്കര രസമാണ്. അമ്മ സംസാരിക്കുന്നതും ചിരിക്കു‌ന്നതുമെല്ലാം ഒരു കലയായി തോന്നും. ലാൽ സാറിന്റെ മുടവൻമുകളിലെ വീട്ടിൽ പോയാണ് അമ്മയെ ഞാൻ കണ്ടത്. അമ്മയുടെ പ്ലേ ഫുൾനെസ്സും ലൈവ് ലിനെസ്സും എല്ലാം ലാൽ സാറിൽ നിന്നും ഇനിയും നമ്മൾ കാണേണ്ടതുണ്ട്. വൈബ്രന്റ് പേഴ്സണാലിറ്റിയാണ് അമ്മ എന്നാണ് മാലാ പാർവതി പറഞ്ഞത്.

Mohanlal Mother
Photo Credit: Mohanlal fans / instagram

കഴിഞ്ഞ കുറച്ച് കാലമായി ആരോഗ്യപരമായ ചില കാരണങ്ങളാൽ ചികിത്സയിലാണ് ശാന്തകുമാരി. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും അമ്മയുടെ പിറന്നാൾ ദിനത്തിൽ മോഹൻലാൽ അമ്മയുടെ അരികിൽ ഓടിയെത്തും. കഴിഞ്ഞ വർഷം അമ്മയുടെ പിറന്നാൾ കുടുംബസമേതം നടൻ ആഘോഷമാക്കിയതിന്റെ ഫോട്ടോകൾ വൈറലായിരുന്നു.

തൊണ്ണൂറുകളോട് അടുത്തതിനാൽ എഴുന്നേറ്റ് നടക്കാൻ കഴിയില്ല. വീൽ ചെയറിന്റെ സഹായം വേണം. പ്രായത്തിന്റേതായ അവശതകളും അലട്ടുന്നുണ്ട്. സംസാരിക്കാനും കഴിയില്ല. അമ്മ സുഖമില്ലാതിരിക്കുന്ന സമയമാണ്. പക്ഷെ അമ്മയ്ക്ക് എല്ലാം മനസിലാവും. സംസാരിക്കാൻ കുറച്ച് പ്രയാസമുണ്ട്. എങ്കിലും എനിക്ക് കേട്ടാൽ മനസിലാവും. എന്നെ അനു​ഗ്രഹിച്ചു. ആ അനു​ഗ്രഹം എനിക്കൊപ്പമുണ്ട് എന്നാണ് അമ്മയെ സന്ദർശിച്ചതിനെ കുറിച്ച് കഴിഞ്ഞ ദിവസം നടൻ പറഞ്ഞത്.

എന്റെ അമ്മ കുറച്ച് വര്‍ഷങ്ങളായി കിടപ്പിലാണ്. ധാരാളം സംസാരിക്കുമായിരുന്ന അമ്മയ്ക്ക് ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കില്ല. കണ്ണുകളിലൂടെയാണ് ഞാനും അമ്മയും ഇപ്പോള്‍ കൂടുതല്‍ മിണ്ടാറുള്ളത് എന്നാണ് ഒരിക്കൽ മോഹൻലാൽ അമ്മയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X