നച്ചു എന്നു വിളിച്ച് പിന്നാലെ നടക്കും!! നസ്രിയ പൃഥ്വിയുടെ അനുജത്തി തന്നെ, 'കൂടെ'യിലെ കാഴ്ചകൾ...

കുഞ്ഞനിയത്തി എന്നാണ് നസ്രിയയെ പൃഥ്വി വിളിക്കുന്നത്.

പ്രേക്ഷകർ ആകാംക്ഷയേടെ കാത്തിരിക്കുന്ന ചിത്രമാണ് അഞ്ജലി മേനോൻ ചിത്രമായ കൂടെ. പൃഥ്വിരാജ്, പാർവതി മേനോൻ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് നസ്രിയായാണ്. വിവാഹ ശേഷം സിനിമ ജീവിതതതിന് ചെറിയ ബ്രേക്ക് കൊടുത്ത നസ്രിയ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് മടങ്ങി വരുന്ന ചിത്രമാണ് കൂടെ. ആരാധകരും മലയാളം സിനിമ ലോകവും നസ്രിയയുടെ തിരിച്ചു വരവ് ഇരും കൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. അതു പോലെ സിനിമയ്ക്ക് വേണ്ടിയുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

സസ്രിയയെ കുറിച്ച് പറയാൻ സഹപ്രവർത്തകർക്ക് നൂറ് നാവാണ്. എല്ലാവരും വളരെ മികച്ച അഭിപ്രായമാണ് താരത്തിനെ കുറിച്ച് പറയുന്നത്. നസ്രിയും നടൻ പൃഥ്വിരാജും തമ്മിലുളള ബന്ധം മലയാള സിനിമയിൽ പാട്ടാണ്. കുഞ്ഞനിയത്തി എന്നാണ് നസ്രിയയെ പൃഥ്വി വിളിക്കുന്നത്. ഇപ്പോൾ നടിയും സമൂഹ്യപ്രവർത്തകയുമായ മാല പാർവതി നസ്രിയയെ കുറിച്ചും കൂടെ എന്ന ചിത്രത്തെ കുറിച്ചുള്ള അനുഭവം പങ്കുവെയ്ക്കുകയാണ്. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

പൃഥ്വിയുടെ അനുജത്തി

പൃഥ്വിയുടെ അനുജത്തി

ഒരു ചേട്ടൻ കുഞ്ഞനിയത്തി ബന്ധമാണ് നസ്രിയയും പൃഥ്വിയും തമ്മിലുളളത്. അനിയത്തിയെ കൊഞ്ചിച്ചും കളിപ്പിച്ചുമൊക്കെ എങ്ങനെ കൊണ്ടു നടക്കാമോ അങ്ങനെയാണ് പൃഥ്വിയും. നച്ചു നച്ചു എന്നു വിളിച്ച് പിണങ്ങിയും ഇണങ്ങിയും കൂടെ നടക്കുമെന്നും പാർവതി പറഞ്ഞു. അതിനാൽ തന്നെ സിനിമയിൽ അവർ ഒരുമിച്ചുള്ള രംഗങ്ങൾ അതീവ ഹൃദ്യമാകും എന്നാണ് താൻ കരുതുന്നതെന്നും മാല പാർവതി പറ‍ഞ്ഞു, ചിത്രത്തിൽ പൃഥ്വിയുടെ സഹോദരിയായിട്ടാണ് നസ്രിയ എത്തുന്നത്. അതി മനോഹരമായ ഒരു കഥയാണ് കൂടെ.

 അഞ്ജലി നസ്രിയ മാജിക്

അഞ്ജലി നസ്രിയ മാജിക്

അ‍ഞ്ജലിയും നസ്രിയയും തമ്മിൽ ഒരു പ്രത്യേക കെമിസ്ട്രിയാണ് ഉള്ളത്. അതു കൊണ്ടാണ് അഞ്ജലിയുടെ കഥാപാത്രങ്ങൾ വളരെ മികച്ചതായി നസ്രിയയ്ക്ക് അവതരിപ്പിക്കാൻ സാധിക്കുന്നത്. ഷൂട്ടിങ് വേളയിൽ താൻ പലതവണ ശ്രദ്ധിച്ചിട്ടുണ്ട്. പരസ്പരം കണ്ണുകളിൽ നോക്കിയാൽ എന്താണ് പറായാൻ ഉദ്യേശിക്കുന്നതെന്ന് അവർക്ക് മനസിലാകും. കൂടെയിലെ ഷൂട്ടിങ്ങ് ലൊക്കേഷനെ ഉദ്ധരിച്ചായിരുന്നു മാല പാർവതിയുടെ ഈ കമന്റ്.

നസ്രിയ ഒരു കടുത്ത ഡോഗ് ലവർ

നസ്രിയ ഒരു കടുത്ത ഡോഗ് ലവർ

നസ്രിയ വളരെ മനോഹരമായി പാട്ടു പാടുകയും ഡാൻസ് ചെയ്യുകയും ചെയ്യും. കൂടാതെ അവൾ ഒരു ഡോഗ് ലവർ കൂടിയാണ്. നായ് കളെ അത്രയ്ക്ക് ഇഷ്ടമാണ്. സസ്രിയയ്ക്ക് ഒരു പെറ്റ് ഡോഗ് ഉണ്ട്. ഓറിയോ എന്നാണ് അതിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഊട്ടിയിലെത്തിയപ്പോൾ ഓറിയോയോയും കൂടെ കൊണ്ടു വന്നിരുന്നു.

 നസ്രിയയായിരുന്നു താരം

നസ്രിയയായിരുന്നു താരം

കൂടെയുടെ സെറ്റിൽ നസ്രിയയായിരുന്നു താരം. ഷൂട്ടിങ് തുടങ്ങുന്നതിനും ഒരു മാസം മുൻപ് ഒരു ഒരു ക്യാപ് സംഘടിപ്പിച്ചിരുന്നു. സിനിമയിലെ അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും പരിചയപ്പെടുന്നതിനു സിനിമയിലെ തയ്യാറെടുപ്പുകളെ കുറിച്ച് പരസ്പരം വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനും വേണ്ടിയായിരുന്നു ആ ക്യാപ്. ശരിയ്ക്കും ആ ക്യാപിന്റെ ജീവൻ നസ്രിയയായിരുന്നു. നല്ല തമാശകൾ പറഞ്ഞ് എല്ലാവരേയും ചിരിപ്പിക്കാൻ കഴിയുന്ന വിറ്റിയായിട്ടുള്ള ഒരു കുട്ടിയാണ് നസ്രിയയെന്ന് മാല പാർവതി പറ‍ഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X