‍എന്താടീ നിനക്ക്, എന്തിനാണിവിടെ വന്നത്?, സീമ ചേച്ചി കാരവാനിൽ വഴക്ക് പറഞ്ഞു; അന്ന് പഠിച്ച പാഠം: മാല പാർവതി

അഭിനയ രം​ഗത്ത് സജീവമാണ് മാല പാർവതി. മുറ മാല പാർവതിയുടെ അടുത്ത കാലത്തിറങ്ങിയ ഏറ്റവും ശ്രദ്ധേയ സിനിമയാണ്. ചെറുതും വലുതുമായ റോളുകൾ കരിയറിൽ മാല പാർവതി ചെയ്തിട്ടുണ്ട്. പടി പടിയായാണ് കരിയറിൽ മാല പാർവതി വളർന്നത്. ടിവി ആങ്കറിങ്കിൽ നിന്നുമാണ് നടിയായി മാല പാർവതി മാറുന്നത്. സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്നയാളുമാണ് മാല പാർവതി. സിനിമയിൽ നിന്നും പഠിച്ച പാഠം പങ്കുവെക്കുകയാണ് മാല പാർവതിയിപ്പോൾ.

സെറ്റിൽ മറ്റൊന്നിലേക്കും ശ്രദ്ധ തിരിക്കാതെ സ്വന്തം കാര്യങ്ങൾ നോക്കാൻ താൻ പഠിച്ചെന്ന് മാല പാർവതി പറയുന്നു. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഒരു സിനിമയുടെ സെറ്റിൽ നിന്നും ഇറങ്ങി വന്നിട്ടുണ്ട്. എനിക്കും സംവിധായകനും തമ്മിൽ വർക്കായില്ല. മൂന്നാമത്തെ ദിവസം തിരികെ വന്നു. ഇപ്പോൾ‍ എക്സ്പീരിയൻസ് ഉള്ളതിനാൽ ഒന്നും ശ്രദ്ധിക്കാതെ നമ്മുടെ പണി മാത്രം ചെയ്ത് വരാനറിയാം.

Mala Parvathy

അതെന്നെ പഠിപ്പിച്ചത് സീമ ചേച്ചിയാണ്. മാരാ എന്ന സിനിമയിൽ വെച്ചായിരുന്നു അത്. ഒരു ബസിൽ നിന്നുള്ള സീനുണ്ടായിരുന്നു. തൊട്ടപ്പുറത്തുള്ള ആക്ടർക്ക് വെള്ളം വേണമായിരുന്നു. ആർട്ടിലെ എന്തോ ഒരു സാധനം മറിഞ്ഞ് വീണിരുന്നു. ഞാനത് താഴെക്കൊണ്ട് പോയി ആർട്ടുകാർക്ക് കൊടുത്തു. ഈ കുട്ടിക്ക് വെള്ളം വേണമെന്ന് പറഞ്ഞിട്ട് ഞാൻ അപ്പുറത്ത് പോയി വെള്ളം വാങ്ങിച്ച് കാെടുത്തു.

അപ്പോഴൊക്കെ സീമ ചേച്ചി എന്നെ ഇടയ്ക്ക് നോക്കുന്നുണ്ട്. എല്ലാവരുടെ കാര്യവും അന്വേഷിക്കുന്നുണ്ട് ഞാൻ. സീൻ കഴിഞ്ഞപ്പോൾ കാരവാനിൽ വരൂ എന്ന് പറഞ്ഞു. ഞാൻ കാരവാനിൽ പോയി എന്താ ചേച്ചി എന്ന് ചോദിച്ചു. എന്താടീ നിനക്ക്, എന്തിനാണിവിടെ വന്നത് എന്ന് ചോദിച്ചു. അവനവന്റെ കാര്യം നോക്കി മര്യാദയ്ക്ക് അഭിനയിക്കണം. അല്ലെങ്കിൽ നിന്റെ ശ്രദ്ധ പോകുമെന്ന് സീമ ചേച്ചി പറഞ്ഞു. ചേച്ചിയൊന്നും മിണ്ടില്ല. ഫോക്കസോടെ ഇരിക്കും.

Mala Parvathy  Seema

പണി ചെയ്യുക, തിരിച്ച് പോകുക. അതിന് മാത്രമാണ് വന്നതെന്ന് സീമ ചേച്ചി തന്നോ‌ട് പറഞ്ഞെന്നും മാല പാർവതി വ്യക്തമാക്കി. സീനിയേർസിന്റെ കൂടെ അഭിനയിക്കുമ്പോൾ അങ്ങനെ കുറേ കാര്യങ്ങൾ പഠിക്കുമെന്നും മാല പാർവതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് മാല പാർവതിയുടെ പരാമർശം വിവാ​ദത്തിലായത്. സിനിമാ രം​ഗത്തെ മോശം സമീപനങ്ങൾ മിടുക്കോടെ മാനേജ് ചെയ്യാൻ നടിമാർക്ക് സ്കിൽ വേണം. ട്രോമയായി കാണാതെ പോടാ എന്ന് പറഞ്ഞ് വിട്ട് കളയണമെന്നും മാല പാർവതി അഭിപ്രായപ്പെട്ടു. ഷെെൻ ടോം ചാക്കോയിൽ നിന്നുമുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വിൻസി അലോഷ്യസ് പ്രതികരിച്ചതിന് പിന്നാലെയായിരുന്നു മാല പാർവതിയുടെ പരാമർശം. ഇത് വിവാ​ദമായി. മാല പാർവതിക്ക് നേരെ വ്യാപക വിമർശനം വന്നു.

ദുരനുഭവങ്ങൾ നേരിട്ടാൽ ഉടൻ പ്രതികരിക്കണം എന്നാണ് ഉദ്ദേശിച്ചത്. സെറ്റിൽ നേരിട്ട അപമാനം മനസിൽ കൊണ്ട് നടക്കാതെ അപ്പോൾ തന്നെ പ്രതികരിക്കണമായിരുന്നെന്നും മാല പാ‍ർവതി പറഞ്ഞു. മാല പാർവതിയിൽ നിന്നും ഇങ്ങനെയൊരു പരാമർശം പ്രതീക്ഷിച്ചില്ലെന്നാണ് സിനിമാ രം​ഗത്തുള്ളവർ ഉൾപ്പെടെ പറഞ്ഞത്. മാല പാർവതി പറഞ്ഞത് തീർത്തും തെറ്റാണെന്ന് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി പറഞ്ഞു. സുഹൃത്താണെങ്കിലും പറഞ്ഞത് തെറ്റാണെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

More from Filmibeat

Read more about: mala parvathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X