'ഇന്നും അമ്മ ചോദിച്ചു... ഈ ഉടുപ്പിന് നീളമില്ലല്ലോയെന്ന്, ഒന്ന് അടങ്ങിയിട്ട് സംസാരിക്കാൻ സുഹൃത്തുക്കൾ പറയും'

പഴയ പാട്ടുകളുടെ ഫീൽ തരുന്ന ഒരു മനോഹര ഗാനം എന്നാണ് മൈക്കോട്ടൈ വാലിബനിലെ പുന്നാരക്കാട്ടിലെ സോങ് പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകർ കുറിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മോഹൻലാൽ സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ്. ജനുവരിയിൽ തിയേറ്ററുകളിൽ എത്താൻ പോകുന്ന സിനിമയുടെ ടീസർ പത്ത് മില്യൺ അടിച്ചതിന് പിന്നാലെയാണ് ചിത്രത്തിലെ ​ഗാനവും അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

എല്ലാവർക്കും പ്രിയങ്കരിയായ​ ​ഗായിക അഭയ ഹിരൺമയിയാണ് ചിത്രത്തിലെ ഫീമെയിൽ വേർഷൻ പാടിയത് എന്നത് പ്രേക്ഷകർക്കും വലിയ സർപ്രൈസായിരുന്നു. മെയിൽ വോയ്സ് ശ്രീകുമാറിന്റെതായിരുന്നു. മലൈക്കോട്ടൈ വാലിബൻ സിനിമയ്ക്ക് വേണ്ടിയാണ് പിന്നണി പാടുന്നതെന്ന് അറിയാതെയാണ് താൻ പുന്നാര കാട്ടിലെ സോങ് ആലപിച്ചതെന്നാണ് അഭയ ഹിരൺമയി പാട്ട് വൈറലായ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.

Abhaya Hiranmayi

പുന്നാരക്കാട്ടിലെ ​ഗാനത്തിന്റെ പേരിൽ എല്ലായിടത്ത് നിന്നും പ്രശംസ എത്തുമ്പോൾ അഭയയ്ക്ക് ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് അച്ഛനെയാണ്. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഈ സന്തോഷം പടക്കം പൊട്ടിച്ച് ആഘോഷിക്കുമായിരുന്നുവെന്നാണ് അഭയ ഹിരൺമയി പറഞ്ഞത്. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പങ്കിട്ടിരിക്കുകയാണ് അഭയ ഹിരൺമയി.

'എപ്പോഴും സ്വപ്നം കണ്ട് നടക്കുന്ന ഒരു കുട്ടിയാണ് ഞാൻ‌. അതിന്റെ പേരിൽ എനിക്ക് എപ്പോഴും അമ്മയുടെ കയ്യിൽ നിന്നും വഴക്ക് കിട്ടാറുണ്ട്. ബസ്സിലൊക്കെ പോകുമ്പോൾ ചിരിച്ച് കിളിപാറിയാണ് ഞാൻ‌ ഇരിക്കാറുള്ളത്.'

'ഡ്രീമി മോഡ് ഓവറായപ്പോൾ പ്രസന്റുമായി യാതൊരു ബന്ധവുമില്ലാത്തപോലെ ഇരിക്കാൻ തുടങ്ങി. അതോടെ അമ്മ വഴക്ക് പറയാൻ തുടങ്ങി. പുസ്തകം വായന എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതിലെ കഥാപാത്രം ഞാനാണെന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ഞാൻ ഇങ്ങനെ ചിന്തിക്കും. ​ഗായിക മാത്രമല്ല കേരളനടനവും ഞാൻ പഠിച്ചിട്ടുണ്ട്.'

'കല ഇല്ലായിരുന്നുവെങ്കിൽ ഒരു ഫ്രസ്ട്രേറ്റഡ് ഹ്യൂമൺ ബീയിങായി നടന്നേനെ ഞാൻ. അച്ഛനും അമ്മയ്ക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലാണ് ഞാൻ എഞ്ചിനീയറിങ് പഠിക്കാൻ പോയത്. പണ്ട് മുതൽ ഞാൻ എനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. അമ്മയ്ക്ക് അതിന് നാട്ടുകാരുടെ ചീത്ത കേൾക്കേണ്ടി വന്നിട്ടുണ്ട്.'

Abhaya Hiranmayi

'അതുപോലെ ഇപ്പോഴും ഇന്നും അമ്മ ഞാൻ റെഡിയായി ഇറങ്ങിയപ്പോൾ ചോദിച്ചു ഈ ഉടുപ്പിന് നീളമില്ലല്ലോയെന്ന്. അതിലൊന്നും മാറ്റം വന്നിട്ടില്ല. എന്റെ പുതിയ പാട്ട് റിലീസായിട്ടും എന്റെ പാസ്റ്റ് ലൈഫിനെ കുറിച്ചാണ് കമന്റുകൾ. വളരെ നല്ല പ്രതികരണങ്ങളാണ് പാട്ടിന് കിട്ടുന്നത്. വളരെ ക്ലിയറായ ശബ്ദമാണ് എന്നാണ് എല്ലാവരും പറയുന്നത്.'

'വ്യത്യസ്തമായ ശബ്ദം ആയതുകൊണ്ട് തന്നെ പുന്നാരക്കാട്ടിലെ പാട്ടിന് അനുയോജ്യമായിട്ടുണ്ടെന്നും പ്രേക്ഷകർ വിലയിരുത്തുന്നു. പാട്ട് റിലീസായപ്പോൾ അച്ഛൻ ആഘോഷിക്കാൻ ഒപ്പമില്ലാത്തത് മിസ് ചെയ്തു. അച്ഛന് വേണ്ടിയാണ് ഞാൻ‌ ആ പാട്ട് പാടിയത്. ഞാൻ പാട്ട് പാടി വിജയിക്കുമെന്ന് എന്റെ മാതാപിതാക്കൾ വിചാരിച്ചിട്ടില്ല. ഞാൻ എന്നും അടിപൊളിയായിട്ടെ ജീവിക്കൂ.'

'ഒരു റിലേഷൻഷിപ്പിൽ നിന്നും ഇറങ്ങി വന്ന് ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തിയെ കുറ്റം പറയുന്നതിൽ കാര്യമില്ല. എന്നെ വൃത്തിയായി കൊണ്ടുനടക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. ആളുകളോട് ഞാൻ ഇടപെടുമ്പോൾ ചിരിച്ച് സൗഹൃദത്തോടെ ആദ്യം തന്നെ പെരുമാറുന്നത് കാണുമ്പോൾ ഒന്ന് അടങ്ങിയിട്ട് കുറച്ച് സമയം എടുത്ത് സംസാരിക്കാൻ സുഹൃത്തുക്കൾ പറയാറുണ്ടെന്നും', അഭയ പറയുന്നു.

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X