'മൂന്ന് വർഷമായി മദ്യപാനമില്ല... എല്ലാത്തിനും കാരണം എന്റെ കയ്യിലിരുപ്പ്, മകൻ എനിക്കൊപ്പമുണ്ട്'; ഭ​ഗത് മാനുവൽ!

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഭ​ഗത് മാനുവൽ. മലർവാടി ആർട് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ഡോക്ടർ ലൗ, തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ചു ഭ​ഗത്. ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ് താരം രണ്ടാമതും വിവാഹം കഴിച്ചത്. കോഴിക്കോട് സ്വദേശിനി ഷെലിൻ ചെറിയാനെയാണ് ഭഗത് വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.

ഇരുവർക്കും ഓരോ ആൺമക്കൾ കൂടിയുണ്ട്. ഇവരുടെ വിവാഹചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. മുപ്പത്തിയാറുകാരനായ ഭ​ഗത് ഇതിനോടകം നിരവധി മലയാള സിനിമകളുടെ ഭാ​ഗമായി. അവയിൽ ഭ​ഗത് തിരഞ്ഞെടുത്ത ചില സിനിമകൾ പരാജയമായപ്പോൾ ഭ​ഗതിന്റെ കരിയറിലും ബുദ്ധിമുട്ടുകളുണ്ടായി. ഫീനിക്സാണ് ഭ​ഗതിന്റെ ഏറ്റവും പുതിയ റിലീസ്.

Bhagath Manuel

മിഥുൻ മാനുവേൽ തോമസിന്റെ രചനയിൽ നവാഗതനായ വിഷ്ണു ഭരതൻ ഒരുക്കിയ ചിത്രമാണ് ഫീനിക്സ്. മലയാളം ഹൊറർ ത്രില്ലറായ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ വിശേഷങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം പങ്കിട്ടിരിക്കുകയാണ് ഭ​ഗത് മാനുവൽ.

അജു വർ​ഗീസ് വഴിയാണ് ഭ​ഗത് സിനിമയിലേക്ക് എത്തിയത്. 'അജുവിന്റെ വാക്കുകൾക്ക് ഞാൻ പ്രയോ​രിറ്റി കൊടുക്കാറുണ്ട്. മലർവാടിയിലെ താരങ്ങളുമായി കോൺടാക്ടുണ്ട്. റോളുകൾ ലഭിക്കുന്നതിന് എല്ലാവരേയും ഞാൻ വിളിക്കാറുണ്ട്. അതിൽ ഏറ്റവും കൂടുതൽ കേട്ടിരിക്കുന്ന ഉത്തരം നിനക്ക് പറ്റിയ റോൾ ഇതിൽ ഇല്ലെന്നതാണ്.'

'ആ വാക്കിന്റെ അർത്ഥം എനിക്ക് ഇനിയും മനസിലായിട്ടില്ല. അപ്പോൾ എനിക്ക് പറ്റിയത് എന്താണ് എന്നാണ് എന്റെ ചിന്ത. സുഹൃത്ത് റോളുകളാണ് കൂടുതലും ചെയ്തിരിക്കുന്നത്. ഭീമന്റെ വഴിയിൽ നെ​ഗറ്റീവ് റോളായിരുന്നു. എന്ത് കിട്ടിയാലും ഞാൻ ചെയ്യും. പതിമൂന്ന് വർഷമായി സിനിമയിൽ പിടിച്ച് നിൽക്കുന്നത് വലിയ കാര്യമാണ്. ഫാമിലിയാണ് വലിയ സപ്പോർട്ട്. എന്റെ ഭാര്യയ്ക്ക് സിനിമ ഇന്റസ്ട്രിയോട് വലിയ താൽപര്യമില്ല.'

'പക്ഷെ എന്നെ സ്നേഹിച്ച് തുടങ്ങിയതോടെ സിനിമയേയും സ്നേഹിച്ച് തുടങ്ങി. ഞാൻ എടുക്കുന്ന സ്ട്ര​ഗിൾ മുഴുവൻ എന്റെ കുടുംബത്തെയും ബാധിക്കുന്നുണ്ട്. സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെട്ടിട്ടുണ്ടെങ്കിൽ അത് എന്റെ കയ്യിലിരുപ്പ് കൊണ്ട് തന്നെയാണ്. ആദ്യത്തെ വിവാഹമോചനം അടക്കമുള്ള കാര്യങ്ങൾ കൊണ്ട് ഞാൻ മെന്റലി ഡൗണായിരുന്നു. പെട്ടന്ന് ഫാമിലി ഇല്ലാതെയായി.'

bhagath manuel

'ഒപ്പം ഫിനാഷ്യൽ ക്രൈസിസും വന്നു. എല്ലാം കൂടി ഒരുമിച്ച് വന്നപ്പോൾ പിടിച്ച് നിൽക്കാൻ പറ്റാതെയായി. അപ്പോഴാണ് കുറേ പടങ്ങൾ ചെയ്തത്. ആ സമയത്ത് റിലേ കട്ടാകുന്ന സ്റ്റേജിലെത്തി. മദ്യപാനം തുടങ്ങി. പക്ഷെ കഴിഞ്ഞ മൂന്ന് വർഷമായി മദ്യപാനമില്ല. പൂർണമായും നിർത്തി. പലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. സിനിമ ചെയ്യാതിരുന്ന സമയത്ത് ഫീൽഡ് ഔട്ടാകുമോയെന്ന പേടിയുണ്ടായിരുന്നു. വിനീത് ശ്രീനിവാസൻ ഒരു ​ഗുരുനാഥനെപ്പോലെയാണ്.'

'വിനീതേട്ടന് എന്നെ കുറിച്ച് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇപ്പോൾ സമാധാനമായി ജീവിക്കുന്നു. എന്റെ മകൻ എനിക്കൊപ്പം തന്നെയുണ്ട്. തൊടുപുഴയാണ് അവൻ പഠിക്കുന്നത്. എന്റെ അപ്പനും അമ്മയ്ക്കും ഒപ്പം നിന്നാണ് പഠിക്കുന്നത്. അതുകൊണ്ടാണ് അവനൊപ്പമുള്ള ചിത്രങ്ങൾ വല്ലപ്പോഴും മാത്രം പങ്കുവെക്കുന്നതെന്നും', ഭ​ഗത് പറയുന്നു.

More from Filmibeat

Read more about: bhagath manuel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X