പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലര്‍വാടിയിലെ പിള്ളേര് ഒത്തുകൂടി.. വിനീതും സംഘവും ഇതാ
അത്രയ്‌ക്കൊന്നും വലിയ വിജയം നേടിയ സിനിമയല്ല മലര്‍വാടി ആട്‌സ് ക്ലബ്ബ്. എന്നാല്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ തുടക്കം എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗായകനും ശ്രീനിവാസന്റെ മകനുമായ വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്നു, ദിലീപ് നിര്‍മിയ്ക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ ശ്രദ്ധിക്കപ്പെട്ട സിനിമ.
എന്നാലിന്ന് അങ്ങനെയല്ല, മലയാളത്തിന്റെ യുവ സൂപ്പര്‍സ്റ്റാറുള്‍പ്പടെ അഞ്ച് മികച്ച അഭിനേതാക്കളെയും ഒരു നല്ല സംവിധായകനെയും തന്ന സിനിമയാണ് മലര്‍വാടി ആട്‌സ് ക്ലബ്ബ്. നിവിന്‍ പോളി എന്ന നടന്റെ തുടക്കം. നിവിനൊപ്പം അജു വര്‍ഗ്ഗീസും ഭഗത് മാനുവലും ഹരി കൃഷ്ണനും ഗീവര്‍ഗ്ഗീസ് ഏപ്പനും നാന്ദി കുറിച്ചു. ഒപ്പം ഷാന്‍ റഹ്മാന്റെ സംഗീതവും

സിനിമ റിലീസായിട്ട് പത്ത് വര്‍ഷം കഴിഞ്ഞത് ഒന്ന് ആഘോഷിക്കാന്‍ പോലും ആവാത്ത സങ്കടത്തിലാണിപ്പോള്‍ താരങ്ങള്‍. എന്ന് കരുതി കാണാതിരിക്കാനും പരസ്പരം സംസാരിക്കാതിരിക്കാനും പറ്റില്ല എന്നില്ലല്ലോ. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്മാരും സംവിധായകനും സംഗീത സംവിധായകനും കണ്ട് സംസാരിച്ചു. ആ ദൃശ്യം അജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തലശ്ശേരിയിലെ മലര്‍വാടി ആട്‌സ് ക്ലബ്ബില്‍ ഒത്തുകൂടിയ സാഹചര്യമല്ല ഇപ്പോള്‍ കേരളത്തില്‍. അതുകൊണ്ട് തന്നെ പ്രകാശനും കുട്ടുവും പുരുഷുവും പ്രവീണും സന്തോഷ് ധാമോദരനും വീഡിയോ കോള്‍ ചെയ്തു. കൂടെ സംവിധായകന്‍ വിനീത് ശ്രീനിവാസനും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ഉണ്ടായിരുന്നു.

രാവിലെ മുതലേ നിവിനും അജു വര്‍ഗ്ഗീസും തങ്ങളുടെ ആദ്യ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. അജു ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനും നന്ദി അറിയിച്ചപ്പോള്‍. നിവിന്‍ തന്റെ പിന്നിട്ട് പത്ത് വര്‍ഷങ്ങളെ കുറിച്ചും വിനീതുമായുള്ള ബന്ധത്തെ കുറിച്ചും സംസാരിച്ചു. കൂട്ടത്തില്‍ അല്പം പിന്നോട്ട് ആയിപ്പോയത് ഗീവര്‍ഗ്ഗീസും ഹരികൃഷ്ണനുമാണ്. അജു മലയാളത്തിലെ ഒഴിച്ചുകൂടാനാവാത്ത ഹാസ്യതാരവും നിവിന്‍ മലയാള സിനിമയുടെ ഭാവി വാഗ്ദാനമായും വളര്‍ന്നു.


Click it and Unblock the Notifications











