Just In
- 1 hr ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 1 hr ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 2 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
ലൈഫ് മിഷനിലൂടെ സംസ്ഥാനത്ത് പൂർത്തിയായത് രണ്ടര ലക്ഷം വീടുകള്‍, പ്രഖ്യാപനം മുഖ്യമന്ത്രി നടത്തും
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വീണ്ടും വിവാഹ വേഷത്തില്‍ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍; പട്ടുസാരി ഉടുത്ത് സുന്ദരിയായി മാളവികയുടെ ചിത്രങ്ങള്‍
ജയറാം-പാര്‍വതി ദമ്പതിമാരുടെ മക്കളായ കാളിദാസ് ജയറാമും മാളവികയും മാതാപിതാക്കളുടെ പാതയിലൂടെ തന്നെ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അഭിനയത്തോട് താല്പര്യമുള്ളതിനാല് കാളിദാസ് നായകനായി. മാളവികയ്ക്ക് സിനിമയോട് താല്പര്യം കുറവാണെങ്കിലും മോഡലിങ് രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ച് താരപുത്രി ശ്രദ്ധിക്കപ്പെട്ടിരുന്നു.
മകളുടെ വിവാഹത്തെ കുറിച്ച് ആകുലപ്പെടുന്ന അച്ഛന്റെ വേദന കാണിച്ച് കൊണ്ടുള്ള ഒരു ജ്വല്ലറി പരസ്യത്തിലാണ് മാളവിക പിതാവിനൊപ്പം ആദ്യമായി അഭിനയിക്കുന്നത്. എന്റെ ചക്കി, നിങ്ങളുടെ മാളവിക എന്ന് പറഞ്ഞാണ് ജയറാം മകളെ പുറംലോകത്തിന് പരിചയപ്പെടുന്നത്. ഈ പരസ്യം ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. മാത്രമല്ല മാളവികയുടെ വിവാഹമാണെന്ന തരത്തിലും പ്രചരണങ്ങള്‍ വന്നു.
വിവാഹവേഷത്തില്‍ ഒരുങ്ങി നില്ക്കുന്ന ചിത്രങ്ങള്‍ കണ്ടതോടെയാണ് മാളവിക ജയറാം വിവാഹിതയാവുകയാണോ എന്ന സംശയം ഉയര്‍ന്നത്. പിന്നാലെ സത്യാവസ്ഥ പുറംലോകമറിഞ്ഞു. ഇപ്പോഴിതാ വീണ്ടും വിവാഹവേഷത്തില്‍ നില്ക്കുന്ന മാളവികയുടെ ചില പുത്തന്‍ ഫോട്ടോസാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ചുവപ്പ് നിറമുള്ള കാഞ്ചീവരം സില്‍ക് സാരി ഉടുത്ത് ആന്റിക് ആഭരണങ്ങളുമണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് പുതിയ ചിത്രങ്ങളില്‍ താരപുത്രി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വീട്ടില്‍ എല്ലാവരും സിനിമാ താരങ്ങള്‍ ആണെങ്കിലും സിനിമയല്ല തന്റെ ലക്ഷ്യമെന്ന് മാളവിക മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എല്ലാവരും കരുതുന്നത് ഞാന്‍ അഭിനയത്തിന്റെ ആദ്യ പടി ആയിട്ടാണ് മോഡലിങ് ചെയ്യുന്നതെന്നാണ്. വാസ്തവത്തില്‍ അങ്ങനെയല്ല കാര്യങ്ങള്‍. സിനിമ എന്റെ അരികില്‍ തന്നെയുണ്ട്. അഭിനയിക്കുന്നവരുടെ ബുദ്ധിമുട്ടുകല്‍ ചെറുപ്പം മുതല്‍ കണ്ട് വളര്‍ന്നയാളാണ് ഞാന്‍. ജീവിതത്തില്‍ ഏറ്റവും അധികം ബഹുമാനിക്കുന്നതും അഭിനേതാക്കളെയാണ്.
ആ ബഹുമാനം നിലനിര്‍ത്തി തന്നെയാണ് പറയുന്നത്. 'ആക്ടീങ് ഈസ് നോട്ട് മൈ പാഷന്'. ഒരിക്കല്‍ പോലും അഭിനയിക്കണമെന്ന് എനിക്ക് താല്പര്യം തോന്നിയിട്ടില്ല. അതിലും ഇഷ്ടം തോന്നുന്നത് ഫാഷനോടാണ്. സ്റ്റൈലിങ്, ഡിസൈനിങുമൊക്കയാണ് ഏറ്റവും പ്രിയപ്പെട്ടത്. സൗന്ദര്യം നിലനിര്‍ത്തി പോവന്‍ കാര്യമായിട്ടൊന്നും ചെയ്യാറില്ലെന്നും മാളവിക പറഞ്ഞിരുന്നു. വ്യായാമം ചെറുപ്പം മുതല്‍ ഞങ്ങളുടെ ദിനചര്യയിലുണ്ട്. അമ്മയ്ക്കത് നിര്‍ബന്ധമായിരുന്നു.