ഇനി മക്കൾ രണ്ടല്ല നാല്..., അളിയൻ ഗ്ലാമറാണല്ലോ..., കാളിദാസിന്റെ വിവാഹനിശ്ചയത്തിൽ തിളങ്ങി ചക്കിയുടെ വരൻ!
കുടുംബസദസുകളുടെ പ്രിയങ്കരനായ നടൻ ജയറാമിന്റെ കുടുംബം വലുതാവുകയാണ്. ജയറാമിന്റെ വീട്ടിൽ ഇനി കല്യാണമേളമാണ്. താരത്തിന്റെ മക്കളായ കാളിദാസും ചക്കിയെന്ന മാളവികയും വിവാഹിതരാവാൻ പോവുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു കാളിദാസിന്റെയും ഭാവി വധു തരിണിയുടെ വിവാഹനിശ്ചയം ആഢംബരമായി നടന്നത്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജയറാം, പാർവതി, മാളവിക എന്നിവരെയും ദൃശ്യങ്ങളിൽ കാണാം.
തങ്ങളുടെ പ്രണയസാഫല്യത്തെക്കുറിച്ച് താരങ്ങൾ നേരിട്ടുപറയുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ് കാളിദാസിന്റെ ഭാവി വധു തരിണി കലിംഗരായര്‍. താരങ്ങളുൾപ്പടെ നിരവധി ആളുകളാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. ഏറെ നാളുകളായി പ്രണയത്തിലാണ് കാളിദാസ് ജയറാമും തരിണിയും.

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾക്ക് എപ്പോഴും ആരാധകരുടെ വരവേൽപ്പ് ലഭിക്കാറുണ്ട്. ഈയടുത്ത് കാളിദാസ് പങ്കുവെച്ച ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാളിദാസിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന തരിണിയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
കൂടാതെ അടുത്തിടെ തരിണിക്കൊപ്പം ഒരു ചടങ്ങിൽ പങ്കെടുക്കാൻ കാളിദാസ് എത്തിയപ്പോൾ പരസ്യമായി വേദിയിൽ വെച്ച് തരിണിയെ എടുത്ത് ഉയർത്തി വിവാഹത്തെ കുറിച്ച് കാളിദാസ് സംസാരിച്ചിരുന്നു. പിന്നാലെയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവന്നത്. ചേട്ടന്റെയും ചേട്ടത്തിയമ്മയുടെയും വിവാഹനിശ്ചയത്തിൽ നിന്നുള്ള ചിത്രങ്ങൾ മാളവികയും പങ്കിട്ടിരുന്നു.
അതിൽ ഒരു ഫോട്ടോ ആരാധകരുടെ ശ്രദ്ധയാഘർഷിച്ചു. മാളവികയുടെ ഭാവിവരൻ കൂടി കാളിദാസിനും തരിണിക്കും ഒപ്പം നിൽക്കുന്ന ചിത്രം ചക്കി പങ്കുവെച്ചിരുന്നു. ഫോട്ടോ വൈറലായതോടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ചക്കിയുടെ പ്രിയതമന്റെ വിവരങ്ങളാണ്. കാളിദാസിന്റെയും തരിണിയുടെയും വിവാഹനിശ്ചയമായിരുന്നുവെങ്കിലും ഗ്രൂപ്പ് ഫോട്ടോയിൽ സ്കോർ ചെയ്തത് ചക്കിയുടെ വരനാണെന്നാണ് കമന്റുകൾ.
കാളിദാസിന്റെ അളിയൻ പൊടി ഗ്ലാമറാണല്ലോ തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് വന്നത്. മാളവികയുടെ ഭാവിവരന്റെ ചിത്രങ്ങൾ മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. പേരോ മറ്റ് വിവരങ്ങളോ ഇനിയും കൃത്യമായ വിവരമില്ല. അദ്ദേഹം ആരെന്നോ പേര് എന്താണെന്നോ മാളവികയും വെളിപ്പെടുത്തിട്ടില്ല.

മുഖം മാത്രമാണ് ഇതുവരെയും എല്ലാവരും കണ്ടത്. മാളവികയുടെ വരന് സിനിമാ നടന്റെ ലുക്കുണ്ടെന്നും ആരാധകർ കുറിക്കുന്നു. അതുപോലെ തന്നെ കാളിദാസ് വിവാഹിതനാകാൻ പോകുന്നുവെന്ന് വിശ്വാസിക്കാനാവുന്നില്ലെന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. കണ്ണനെ കാണാൻ ആ പഴയ ജയറാമിനെപോലെ തന്നെയുണ്ട്.
കണ്ണന് കല്യാണ പ്രായമായി എന്ന് വിശ്വാസിക്കാൻ ആകുന്നില്ല. കണ്ണനും ചക്കിക്കും അവരുടെ ജീവിതപങ്കാളികൾക്കും ആശംസകൾ എന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്. ചക്കിയുടെ ആള് സൂപ്പർ, കണ്ണന്റെ അളിയൻ സൂപ്പർ ആണല്ലോ, ഇത്തവണ സ്കോർ ചെയ്തത് അളിയനാണ് എന്നിങ്ങനെയും കമന്റുകളുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നെന്ന് പറഞ്ഞാണ് ജയറാം മകന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ടത്.
കാളിദാസിന്റെ വിവാഹനിശ്ചയം കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങാണെന്നാണ് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയും നൽകുന്ന സൂചന. വെള്ളയും പിങ്കുമായിരുന്നു വധൂവരന്മാരുടെയും ബന്ധുക്കളുടെയും വേഷത്തിന്റെ തീം. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേർഡ് റണ്ണർ അപ്പ് കൂടിയാണ് താരിണി. അടുത്തിടെയായി ജയറാമിന്റെ കുടുംബത്തിലെ എല്ലാ ആഘോഷങ്ങളിലും തരിണി സ്ഥിരം സാന്നിധ്യമായിരുന്നു.
പ്രണയം പരസ്യപ്പെടുത്തിയശേഷം ഭാവിവരന് പിറന്നാൾ ആശംസകൾ നേർന്ന് മാളിവക പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു. എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനം. നിനക്ക് പിറന്നാൾ ആശംസകൾ. എന്നും എപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നാണ് മാളവിക ഫോട്ടോയ്ക്കൊപ്പം കുറിച്ചത്.


Click it and Unblock the Notifications