'ടൗണിലെ കുഞ്ഞു ബേക്കറി കണ്ടു പിടിച്ചിരിക്കുന്നു'; മാളവികയും നവനീതും ഇപ്പോള്‍ ഇവിടെയാണ്!
നടന്‍ ജയറാമിന്റെയും നടി പാര്‍വ്വതിയുടെയും മകളായ മാളവിക ജയറാമിന്റെ വിവാഹം അത്യാര്‍ഭാടത്തോടെയാണ് നടന്നത്. മലയാളികള്‍ ഒന്നടങ്കമാണ് ആ വിവാഹം നടത്തിയതെന്നും പറയാം. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് ലളിതമായി ചടങ്ങോടെ താലികെട്ട് നടന്നെങ്കിലും പിന്നീട് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ച് താരപ്രഭയോടെയുള്ള സുഹൃദ് വിരുന്ന് തന്നെ സംഘടിപ്പിക്കപ്പെട്ടു.
മലയാളത്തിലെ പ്രധാന നടീ-നടന്മാരെല്ലാം തന്നെ വിവാഹത്തിന് ആശംസകളുമായി എത്തി. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷാണ് മാളവികയുടെ കഴുത്തില്‍ മാല ചാര്‍ത്തിയത്. വിവാഹത്തിന് നടി ഉടുത്ത മഡിസര്‍ സാരി തന്നെയായിരുന്നു ഏറ്റവും ആകര്‍ഷണം. മാളവികയ്ക്ക് മേക്ക് അപ്പ് ചെയ്ത് നല്‍കിയത് വികാസ് വികെഎസ് എന്ന സെലിബ്രിറ്റി മേക്ക് അപ്പ് ആര്‍ടിസ്റ്റ് ആണ്.

മാളവികയുടെ മേക്ക് അപ്പ് സംബന്ധിച്ച് വികാസ് പങ്കുവെച്ച വീഡിയോ നിരവധി പേരാണ് കണ്ട് വൈറല്‍ ആക്കിയത്. വികാസ് തന്നെ വസ്ത്രം സെറ്റ് ചെയ്തതിനെക്കുറിച്ചും മേക്ക് അപ്പിനെക്കുറിച്ചും വിശദകരിച്ചിരുന്നു. പ്രധാനമായും മഡിസര്‍ സാരി ഉടുപ്പിക്കുന്നതിനെക്കുറിച്ചും വികാസ് പറഞ്ഞു.
വിവാഹ ശേഷം കൊച്ചിയിലും പാലക്കാടുമൊക്കെയായി മൂന്നോളം വിരുന്നുകള്‍ വധൂവരന്മാര്‍ക്കായി നടത്തി. വിവാഹതിരക്കുകള്‍ക്ക് ശേഷം ചെന്നൈയിലെ ഇവരുടെ വീട്ടിലേക്ക് രണ്ട് പേരും എത്തിയിരുന്നു. ആഘോഷപൂര്‍വ്വമാണ് കുടുംബം ഇവരെ സ്വീകരിച്ചത്. മാളവിക വരുന്നത് ഒരു സിനിമാ കുടുംബത്തില്‍ നന്നാണെങ്കിലും സിനിമയുമായി യാതൊരു ബന്ധവുമില്ല മാളവികയ്ക്ക്. ഒരിക്കല്‍ അച്ഛനൊപ്പം പരസ്യത്തില്‍ അഭിനയിച്ചതല്ലാതെ. ഒരു കാലത്ത് മോഡലിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു മാളവിക.
സിനിമയില്‍ ഇല്ലെങ്കിലും താരപ്രഭയുള്ള കുടുംബത്തില്‍ നിന്ന് ആയതിനാല്‍ അതിന്റെ സെലിബ്രിറ്റി പദവികളും ലഭിക്കുന്ന ഒരാള്‍ തന്നെയാണ് മാളവിക. അതേസമയം സഹോദരന്‍ കാളിദാസ് ജയറാം തമിഴ് സിനിമയില്‍ സജീവമാണ്. തന്റേതായ ഒരു പാത അഭിനയത്തില്‍ കണ്ടെത്താനുള്ള ശ്രമത്തിലുമാണ് നടന്‍.
മാളവികയുടെ ഭര്‍ത്താവ് നവനീതും സിനിമയുമായി ബന്ധമുള്ള സ്ഥലത്ത് നിന്നല്ല വരുന്നത്. പാലക്കാട്ടെ നെന്മാറയാണ് സ്വദേശം. പക്ഷെ പഠിച്ചതും വളര്‍ന്നതുമെല്ലാം യുകെയിലാണ്. നവനീത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരിക്കല്‍ ജയറാം തന്നെ അറിയിച്ചിരുന്നു.
എന്നാല്‍ വിവാഹത്തിന്റെ തിരക്കുകള്‍ കഴിഞ്ഞതോടെ പിന്നീട് ഇവരെ കുറിച്ച് ഒരു വിവരവും അറിയാന്‍ കഴിഞ്ഞിരുന്നില്ല. എന്താണ് മാളവിക ചെയ്യുന്നതെന്നോ ഒരു വിവരവും ആരാധകര്‍ അറിയുന്നുണ്ടായിരുന്നില്ല. ഭര്‍ത്താവ് നവനീത് ജോലി ചെയ്യുന്ന യുകെയിലാണ് ഇപ്പോള്‍ മാളവിക. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ഒരു എയര്‍വേയ്‌സ് സ്ഥാപനത്തിലാണ് നവനീത്.

അടുത്തിടെ മാളവിക പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് ഇരുവരും മാഞ്ചസ്റ്ററിലെത്തി എന്ന് മനസിലായത്. മാഞ്ചസ്റ്ററിലെ ഒരു ബേക്കറിയില്‍ നിന്നുള്ള ഫോട്ടോയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ഇരുവരും പേസ്ട്രി കഴിക്കാന്‍ എത്തിയ ചിത്രമാണ് മാളവിക പങ്കുവെച്ചിരിക്കുന്നത്.
ടൗണിലെ ഒരു ക്യൂട്ടായ ചെറിയ ബേക്കറി കണ്ടു പിടിച്ചിരിക്കുന്നു എന്നാണ് മാളവികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ ക്യാപ്ഷന്‍. പുതിയ ജീവിതം ആസ്വദിച്ചു തുടങ്ങുകയാണ് ഇരുവരും.


Click it and Unblock the Notifications











