'30 വർഷത്തിനിടെ ആരോടും തോന്നിയിട്ടില്ലാത്ത ഫീലിങ്, പ്രണയവിവാഹമല്ല എന്നിട്ടും അപാര കെമിസ്ട്രി'; ചക്കിയുടെ വരൻ!

2024ൽ നി‌രവധി താര വിവാഹങ്ങൾക്ക് പ്രേക്ഷകർക്ക് സാക്ഷിയാകും. എല്ലാത്തിനും തുടക്കം കുറിച്ചത് സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹത്തോടെയാണ്. കഴിഞ്ഞ ഒരാഴ്ച മുഴുവൻ സോഷ്യൽമീഡിയയിൽ ഭാ​ഗ്യയുടെ വിവാഹ വിശേഷങ്ങളായിരുന്നു. ഇനി നടക്കാനുള്ളത് മറ്റൊരു താരപുത്രിയുടെ വിവാഹമാണ്. നടൻ ജയറാമിന്റെ മകൾ ചക്കിയെന്ന് വിളിക്കുന്ന മാളവികയുടെ വിവാ​ഹം. കഴിഞ്ഞ വർഷം അവസാനം ആഘോഷമായാണ് വിവാഹനിശ്ചയം കുടുംബം നടത്തിയത്.

2024ലെ ഏറ്റവും വലിയ സന്തോഷമെന്ന് പറയുന്നത് കണ്ണന്റെയും ചക്കിയുടെയും വിവാഹം തന്നെയാണ്. സുരേഷിന്റെ വീട്ടിലെ കല്യാണം എന്നാൽ എന്റെ വീട്ടിലെ കല്യാണം പോലെ തന്നെയാണ്. ഭാഗ്യയുടെ താലികെട്ട് സമയത്ത് ഞാൻ മനസിൽ കണ്ടതും ഗുരുവായൂരിൽ ചക്കിയുടെ കല്യാണം നടക്കുന്നതാണ് എന്നാണ് ജയറാം കഴിഞ്ഞ ​ദിവസം നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞത്.

Malavika Jayaram

ഇപ്പോഴിതാ മാളവിക ജയറാമിന്റെ വിവാഹനിശ്ചയത്തിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. രണ്ട് രീതിയിലാണ് വിവാഹ​നിശ്ചയം നടന്നത്. കൂർ​ഗിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ രീതിയിലും മോതിരം മാറൽ ചടങ്ങ് നടന്നിരുന്നു.

മാളവികയുടേത് പ്രണയവിവാഹമല്ലെന്ന് നേരത്തെ തന്നെ ജയറാം പറഞ്ഞിരുന്നു. മാളവികയുടെ വിവാഹമാകും ആദ്യം നടക്കുന്നയെന്ന് പാർവതി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ആദ്യം വിവാഹ നിശ്ചയം നടന്നത് കാളിദാസിന്റെയാണ്. നവനീത് ഗിരീഷാണ് മാളവികയുടെ വരൻ. വിദേശത്താണ് ജോലി ചെയ്യുന്നത്. മാളവിക അഭിനയ കുടുംബത്തിലെ അംഗം ആണെങ്കിലും ഇനിയും സിനിമയിൽ വന്നിട്ടില്ല.

മോഡലിങാണ് മാളവികയുടെ മേഖല. കുറച്ച് നാളുകൾക്ക് മുമ്പ് അച്ഛൻ ജയറാമിനൊപ്പം ഒരു പരസ്യത്തിൽ മാളവിക അഭിനയിച്ചിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് തന്റെ ജീവിത പങ്കാളിയായി മാളവികയെ തെരഞ്ഞെടുത്തതെന്ന് പറയുകയാണ് നവനീത്. എൻ​ഗേജ്മെന്റ് വീഡിയോയിലാണ് ഭാവിവധുവിനെ കുറിച്ച് നവനീത് സംസാരിച്ചത്.

30 വർഷത്തിനിടെ ആരോടും തോന്നിയിട്ടില്ലാത്ത ഫീലിങാണ് മാളവിക ജീവിതത്തിൽ വന്നപ്പോഴുണ്ടായത് എന്നാണ് നവനീത് പറയുന്നത്. 'മാളവികയ്ക്കൊപ്പം പങ്കിടുന്ന ഒരോ നിമിഷവും ഞാൻ അനുഭവിക്കുന്നത് അതിയായ സന്തോഷമാണ്. അവൾ എന്റെ ജീവിതത്തിന്റെ ഭാ​ഗമാകുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു. 30 വർഷത്തിനിടെ ആരോടും തോന്നിയിട്ടില്ലാത്ത ഫീലിങ്ങാണ് മാളവിക വന്നപ്പോഴുണ്ടായത്.'

Malavika Jayaram

'അത് വാക്കുകളിൽ വിവരിക്കാൻ കഴിയാത്ത അത്രത്തോളം പവിത്രമാണ്. മുമ്പൊരാളിൽ നിന്നും ഞാൻ അത് അനുഭവിച്ചിട്ടില്ല', എന്നാണ് നവനീത് പറഞ്ഞത്. അച്ഛന്റെയും അമ്മയുടെയും പ്രണയം കണ്ടാണ് താൻ വളർന്നതെന്നാണ് മാളവിക പറയുന്നത്. വിവാഹനിശ്ചയത്തിന്റെ വീഡിയോ വൈറലായതോടെ മാളവികയുടെയും നവനീതിന്റെയും അറേഞ്ച്ഡ് മാരേജാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് ആരാധകർ കുറിക്കുന്നത്.

പ്രണയവിവാഹമല്ലായിരുന്നിട്ടും ഇരുവർക്കും തമ്മിൽ അപാര കെമിസ്ട്രിയുണ്ടെന്നും ആരാധകർ കുറിക്കുന്നു. ക്രിസ്റ്റ്യൻ ബ്രൈഡായുള്ള മാളവികയുടെ ലുക്കിനാണ് ആരാധകർ ഏറെയും. മാളവികയുടെ വിവാ​ഹത്തിന്റെ ചുമതല ഏറ്റുനടത്തിയത് നടി അപർ‌ണ ബാലമുരളിയുടെ ഇവന്റ് മാനേജ്മെന്റ് കമ്പിനിയായിരുന്നു.

തനിക്കിപ്പോൾ രണ്ട് ആൺമക്കളാണെന്നാണ് ജയറാം പറയാറുള്ളത്. പാലക്കാട് സ്വദേശിയാണ് നവനീത്. യുകെയിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. പാലക്കാട് നെന്‍മാറ കീഴേപ്പാട്ട് കുടുംബാംഗവും യുഎന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്. 2024 മെയ് മൂന്നിന് ഗുരുവായൂര്‍ വെച്ചാണ് വിവാഹം.

മോഡലിങ് രംഗത്ത് നിന്നുമാണ് കാളിദാസ് ജയറാം ഭാവി വധുവിനെ കണ്ടെത്തിയത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേർഡ് റണ്ണർ അപ്പ് കൂടിയായ താരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X