For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാളവിക ജയറാമിന്‍റെ സന്തോഷം കണ്ടോ? പ്രൗഡ് പേരന്‍സായി പാര്‍വതിയും ജയറാമും, ചിത്രങ്ങള്‍ വൈറല്‍! കാണൂ!

  |

  ജനിക്കുമ്പോള്‍ത്തന്നെ സെലിബ്രിറ്റി പദവി ലഭിക്കുന്നവരാണ് താരങ്ങളുടെ മക്കള്‍. താരങ്ങള്‍ക്ക് പിന്നാലെ തന്നെ മക്കളും സിനിമയില്‍ അരങ്ങേറുമെന്ന് തുടക്കത്തില്‍ തന്നെ സിനിമാലോകം വിലയിരുത്തിയവരാണ് ഇന്ന് നിറഞ്ഞുനില്‍ക്കുന്നത്. ജയറാമിനൊപ്പം ബാലതാരമായി തുടക്കം കുറിച്ച കാളിദാസന്‍ തുടക്കത്തില്‍ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരുന്നു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ഈ താരം വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി സിനിമയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് ആരാധകര്‍ അന്നേ വിലയിരുത്തിയിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ പൂമരത്തിലൂടെയാണ് അക്കാര്യം യാഥാര്‍ത്ഥ്യമായത്. അത്തരത്തില്‍ കണ്ണന് പിന്നാലെ ചക്കിയും സിനിമയില്‍ തുടക്കം കുറിക്കുമെന്നായിരുന്നു സിനിമാപ്രേമികള്‍ വിലയിരുത്തിയത്.

  കാളിദാസ് മാത്രമല്ല മാളവിയ്ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഈ താരപുത്രിയുടെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലാവാറുള്ളത്. ഈ താരപുത്രിയുടെ സിനിമാപ്രവേശവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നേരത്തെ മുതലേ അരങ്ങേറിയിരുന്നു. കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുന്ന പതിവായിരുന്നു ഇവരുടേത്. മാളവികയുടെ പഠനം പൂര്‍ത്തിയായെന്ന് ജയറാം തന്നെയാണ് വ്യക്തമാക്കിയത്. ഗ്രാജുവേഷന്‍ ഡേയിലെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ.

  അച്ഛനും അമ്മയ്ക്കുമൊപ്പം മാളവിക

  അച്ഛനും അമ്മയ്ക്കുമൊപ്പം മാളവിക

  ഒരുകാലത്തെ താരജോഡികളായ ജയറാമും പാര്‍വതിയും ജീവിതത്തിലും ആ കെമിസ്ട്രി ആവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആരാധകര്‍ക്കായിരുന്നു ഏറെ സന്തോഷം. ഇവരുടെ പ്രണയത്തെക്കുറിച്ചും അതിനിടയിലെ വെല്ലുവിളികളെക്കുറിച്ചുമൊക്കെ ആരാധകര്‍ക്ക് അറിയാവുന്നതാണ്. ഗ്രാജുവേഷന്‍ ഡോയില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം സന്തോഷത്തോടെ പോസ് ചെയ്തിരിക്കുകയാണ് മാളവിക. മകള്‍ ബിരുദധാരിയായതിന്റെ സന്തോഷം ഇരുവരുടെ മുഖത്തും പ്രകടമാണ്. ക്ഷണനേരം കൊണ്ടാണ് ജയറാം പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയത്.

  പ്രൗഡ് പേരന്‍സെന്ന് ജയറാം

  പ്രൗഡ് പേരന്‍സെന്ന് ജയറാം

  മകളുടെ ഗ്രാജുവേഷന്‍ ഡേയെക്കുറിച്ച് ചോദിക്കുമ്പോള്‍ പ്രൗഡ് പേരന്‍സെന്ന വിശേഷണമാണ് ജയറാം നല്‍കിയത്. മാളുവിന്റെ മുഖത്തെ സന്തോഷം പാര്‍വതിയിലും ജയറാമിലും പ്രകടമാണ്. നിറഞ്ഞ പുഞ്ചിരിയുമായി അതീവ സന്തോഷത്തോടെയാണ് താരകുടുംബം ഫോട്ടോയ്ക്കായി പോസ് ചെയ്തിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ജയറാമും കാളിദാസനും ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ഈ താരകുടുംബത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  സന്തോഷത്തോടെ പാര്‍വതി

  സന്തോഷത്തോടെ പാര്‍വതി

  മകളുടെ വിജയത്തില്‍ സന്തോഷവതിയായി നില്‍ക്കുന്ന പാര്‍വതിയും ചിത്രങ്ങളിലുണ്ട്. സിനിമയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മക്കള്‍ മികച്ച വിദ്യാഭ്യാസം നേടിയിരിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുള്ള രക്ഷിതാക്കളാണ് ജയറാമും പാര്‍വതിയും. നേരത്തെ കാളിദാസന്റെ കാര്യത്തിലും ഇത് പ്രകടമായിരുന്നു. സിനിമാമോഹവുമായി നടക്കുന്നതിനിടയിലും പഠനം പൂര്‍ത്തിയാക്കാനായിരുന്നു ഇവരുവരും പറഞ്ഞത്.

  മാളുവിന് ആശംസാപ്രവാഹം

  മാളുവിന് ആശംസാപ്രവാഹം

  ചെന്നൈയിലെ സ്വകാര്യ കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ മാളവികയ്ക്ക് ആശംസ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഇനി സിനിമയില്‍ തുടക്കം കുറിക്കുമോയെന്ന ചോദ്യവും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് താരപുത്രി ഇതുവരെ ഒരു പ്രതികരണവും നടത്തിയിരുന്നില്ല. കാളിദാസന് പിന്നാലെ ചക്കിയും സിനിമയില്‍ തുടക്കം കുറിക്കുമോയെന്ന കാര്യം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.

  സിനിമയില്‍ തുടക്കം കുറിക്കുമോ?

  സിനിമയില്‍ തുടക്കം കുറിക്കുമോ?

  സിനിമയില്‍ തുടക്കം കുറിക്കുന്നതിനെക്കുറിച്ച് താരകുടുംബം ഒന്നും പ്രതികരിച്ചിട്ടില്ല. നേരത്തെ ഗംഭീര മേക്കോവര്‍ നടത്തി ഈ താരപുത്രി ഞെട്ടിച്ചിരുന്നു. തടിച്ച ശരീര പ്രകൃതക്കാരിയായ മാളവിക എങ്ങനെയാണ് ഇത്ര സ്ലിം ആയത് എന്ന സംശയമുന്നയിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഇടയ്ക്ക് മുടി ബോയ് കട്ടടിച്ചായിരുന്നു താരപുത്രി പ്രത്യക്ഷപ്പെട്ടത്. കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമായ ജയറാമിന് പിന്നാലെ ചക്കിയും സിനിമയില്‍ തുടക്കം കുറിക്കുമോയെന്നറിയാന്‍ ഇനിയുമേറെ കാത്തിരിക്കണം.

  കാളിദാസനെ കണ്ടില്ല

  കാളിദാസനെ കണ്ടില്ല

  അനിയത്തിയുടെ ഗ്രാജുവേഷന്‍ ചടങ്ങിനിടയില്‍ ഏട്ടനെവിടെപ്പോയെന്നാണ് ചിലരുടെ ചോദ്യം. ഫോട്ടോയ്ക്ക് പിന്നില്‍ കാളിദാസാണെന്ന നിഗമനത്തിലാണ് ചിലര്‍. സോഷ്യല്‍ മീഡിയയിലൂടെ കാളിദാസും ഈ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ പുതിയ വാഹനം സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ് ഈ താരപുത്രന്‍. ഇനിയെങ്ങോട്ടേക്ക് ട്രിപ് പോവണമെന്ന കണ്‍ഫ്യൂഷനും താരം പങ്കുവെച്ചിട്ടുണ്ട്.

  ജയറാമിന്‍റെ പോസ്റ്റ്

  ഫേസ്ബുക്ക് പോസ്റ്റ് കാണൂ

  English summary
  Malavika Jayaram's latest pic viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X