'കുട്ടിക്ക് മലയാളം അറിയാം... അക്ഷരങ്ങൾക്ക് നല്ല സ്ഫുടത, മാളവികയുടെ പയ്യനാള് ഉഷാറാണ്'; നവനീതിന്റെ വീഡിയോ!

മലയാളികളുടെ പ്രിയ താര ജോഡികളായ ജയറാമിന്റേയും പാർവ്വതിയുടേയും മകളായ മാളവിക ജയറാമിന്റെ വിവാഹ ആ​ഘോങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ഒന്നും എവിടെയും കുറഞ്ഞുപോകാതെ കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങളായി അത്യാഢംബര ചടങ്ങുകളാണ് മകൾക്കും വരനുമായി ജയറാമും പാർവതിയും ചേർന്ന് ഒരുക്കിയത്. വിവാഹത്തിന് എത്താൻ സാധിക്കാതെ പോയവർക്കായി ഇന്നും ​ഗംഭീരമായൊരു റിസപ്ഷൻ നടത്തിയിരുന്നു. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള താരങ്ങൾ ഇന്ന് നടന്ന റിസപ്ഷനിലാണ് പങ്കെടുത്തത്.

പദ്മാവതിലെ ദീപികയുടെ ലുക്കിനോട് സമാനമായ രീതിയിലായിരുന്നു മാളവിക ജയറാം ഒരുങ്ങിയത്. പർപ്പിൾ സാരിയും നെറ്റിൽ തീർത്ത വെയിലും മിനിമൽ ആഭരണങ്ങളും മാളവികയെ കൂടുതൽ സുന്ദരിയാക്കി. വൈറ്റും ​ഗോൾഡും കലർന്ന ഷേർവാണിയായിരുന്നു വരൻ നവനീതിന്റെ വേഷം.

Malavika Jayaram

റിസപ്ഷൻ വേദിയിൽ വെച്ച് സംസാരിച്ചത് ജയറാം മാത്രമായിരുന്നു. എന്റെ സ്വപ്നങ്ങളിൽപ്പെട്ട ഒരു സ്വപ്നമാണ് ഇന്ന് ഈ ദിവസം നടന്നത്. ഇത്രയും ദിവസത്തെ ആഘോഷങ്ങൾക്ക് ഒരു ഫിനാലെപോലെയാണ് ഇന്നത്തെ റിസപ്ഷൻ. അത്രത്തോളം മനോഹരമായിരുന്നു ഇതുവരെയുള്ള പരിപാടികൾ എല്ലാം. ഞാനും അശ്വതിയും സെന്റിയാകും ഈ സമയത്ത് ചക്കിയെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ എന്ന് പറഞ്ഞാണ് ജയറാം പ്രസം​ഗം അവസാനിപ്പിച്ചത്.

കാളിദാസിനോടും ഭാവി വധു താരുണിയോടും സംസാരിക്കാൻ ജയറാം ആവശ്യപ്പെട്ടെങ്കിലും രണ്ടുപേരും ഒഴിഞ്ഞുമാറി. ശേഷമാണ് മാളവികയുടെ വരൻ നവനീത് സംസാരിച്ചത്. പ്രസം​ഗത്തിന്റെ തുടക്കം ഇം​ഗ്ലീഷിലായിരുന്നു. ഈ ആഴ്ചയിൽ നടന്നതിൽ പല കാര്യങ്ങളും തങ്ങൾക്ക് സർപ്രൈസിങായിരുന്നുവെന്നും എന്തൊക്കെയാണ് ഒരുക്കിയിരിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും നവനീത് പറഞ്ഞു.

ശേഷം അച്ഛൻ പറഞ്ഞപ്പോഴാണ് നവനീത് മലയാളത്തിൽ‌ സംസാരിച്ച് തുടങ്ങിയത്. മലയാളത്തിൽ പറയാൻ അച്ഛൻ പറയുന്നു. എന്റെ മലയാളം പാലക്കാടൻ മലയാളമാണ്. ജനിച്ചത് പാലക്കാട് ആണെങ്കിലും മൂന്ന് മാസം കഴിഞ്ഞപ്പോൾ വിദേശത്തേക്ക് പോയി. വന്ന എല്ലാവർക്കും നന്ദി... നമസ്കാരം എന്ന് പറഞ്ഞാണ് നവനീത് പ്രസം​ഗം അവസാനിപ്പിച്ചത്. നവനീതിന്റെ നന്ദിയും നമസ്കാരവും കേട്ടതോടെ വേദയിലും സദസിലും കൂട്ടച്ചിരി ഉയർന്നു.

വീഡിയോ വൈറലായതോടെ രസകരമായ നിരവധി കമന്റുകളാണ് പ്രേക്ഷകർ കുറിക്കുന്നത്. കുട്ടിക്ക് മലയാളം അറിയാം... അക്ഷരങ്ങൾക്ക് നല്ല സ്ഫുടത, മാളവികയുടെ പയ്യനാള് ഉഷാറാണ്, മലയാളം നല്ലപോലെ പറയുന്നു. നന്ദി എന്ന വാക്ക് പറഞ്ഞ സ്ഫുടത. അത് ഇവിടെ ജനിച്ച് വളർന്നവർ പോലും ഇത്ര നന്നായിട്ട് പറയില്ല. പറഞ്ഞ ഇംഗ്ലീഷിനെക്കാൾ നന്നായിരുന്നു. അനുഗ്രഹിക്കപ്പെട്ട കുടുംബം വളരെ സന്തോഷം എന്നിങ്ങനെ നീളുന്നു കമന്റുകൾ.

Malavika Jayaram

നവനീത് ജവളർന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്താണ്. അതിനുശേഷം പഠിച്ചത് എല്ലാം ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ എന്ന സ്ഥലത്തും. ഇപ്പോഴും അവിടെയാണ് വർക്ക് ചെയ്യുന്നത്. സിഎ കഴിഞ്ഞതാണ്. ഇപ്പോൾ ചാർട്ടേഡ് അക്കൗണ്ടന്റായിട്ടും സൈബർ വിങ്ങിന്റെ സെക്യൂറിറ്റി വിങ് ഹെഡ് ആയും വർക്ക് ചെയ്യുകയാണ്.

ലോകോത്തര കമ്പനിയുടെ തലപ്പത്ത് ഇയ്ക്കുന്ന നവനീതിന് ലക്ഷങ്ങളാണ് മാസവരുമാനം. കൂര്‍ഗിലെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു ചക്കിയുടെയും നവനീതിന്റെയും വിവാഹനിശ്ചയം നടത്തിയത്.

More from Filmibeat

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X