For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാളവിക ജയറാം എങ്ങും പോയിട്ടില്ല, മേക്കോവറിലൂടെ താരപുത്രി വീണ്ടും ഞെട്ടിച്ചു, ചിത്രങ്ങള്‍ കാണാം!

  |
  താരപുത്രിയുടെ പുതിയ ചിത്രങ്ങൾ കാണാം | filmibeat Malayalam

  താരപുത്രന്‍മാരും താരപുത്രികളും അരങ്ങു തകര്‍ക്കുന്ന സമയമാണിത്. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചതിനാല്‍ ഇവരുടെ സിനിമാപ്രവേശനത്തിനായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. അച്ഛനും അമ്മയും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെങ്കില്‍ മക്കളും ഈ രംഗത്തേക്ക് വരുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. അത്തരത്തില്‍ മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ നിരവധി പേരുണ്ട്. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്ന ഇവരില്‍ പലരും സിനിമയില്‍ തിളങ്ങുന്നുമുണ്ട്.

  മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇരുവരും ഒരുമിച്ചെത്തിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒരുകാലത്തെ ഹിറ്റ് ജോഡികള്‍ കൂടിയായിരുന്നു ഇവര്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, തുടങ്ങി മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം പാര്‍വതി അഭിനയിച്ചിട്ടുണ്ട്. വിടര്‍ന്ന കണ്ണുകളുമായി സിനിമയിലേക്കെത്തിയ ഈ സുന്ദരിയോട് മലയാളികള്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ഇരുവരും തമ്മിലുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ജീവിതത്തിലൂടെ നിലനിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും ആരാധകരായിരുന്നു. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് മകന്‍ കാളിദാസനും സിനിമയില്‍ അരങ്ങേറിയിരുന്നു. അപ്പോഴൊക്കെ സിനിമാപ്രേമികള്‍ കാത്തിരുന്ന മറ്റൊരു കാര്യമുണ്ട്. മാളവിക സിനിമയിലേക്കെത്തുമോയെന്ന കാര്യം. മാളവികയുടെ ലേറ്റസ്റ്റ് ചിത്രങ്ങളും മേക്കോവറുമൊക്കെ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളറിയാം, ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  ഞങ്ങള്‍ സന്തുഷ്ടരാണ്

  ഞങ്ങള്‍ സന്തുഷ്ടരാണ്

  ജയറാമിനും പാര്‍വതിക്കുമൊപ്പം കണ്ണനും ചക്കിയും. മനോഹരമായൊരു കുടുംബചിത്രം, ഇന്‍സ്റ്റഗ്രാമിലൂടെ നേരത്തെ വൈറലായ ചിത്രമാണിത്. സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിലൊന്നും മാളവിക അത്ര സജീവമല്ല. അച്ഛനും മകനും അഭിനയരംഗത്ത് സജീവമായതോടെ പാര്‍വതിയും ഇവര്‍ക്ക് ശക്തമായ പിന്തുണ നല്‍കി കൂടെയുണ്ട്. പഠനവുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ മാളവികയെ പലപ്പോഴും ഇവര്‍ക്കൊപ്പം കാണാറില്ലെന്ന് ആരാധകര്‍ പറയുന്നു.

  കൊച്ചു കൊച്ചു സന്തോഷങ്ങള്‍

  കൊച്ചു കൊച്ചു സന്തോഷങ്ങള്‍

  കുടുംബത്തിലെ എല്ലാവരും ഒരുമിച്ചെത്തുമ്പോഴുള്ള അതേ സന്തോഷമല്ലേ ഇവരുടെ മുഖത്ത് പ്രകടമായത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന മറ്റൊരു ചിത്രം. മാളവികയുടെ രൂപമാറ്റത്തെക്കുറിച്ചാണ് പലരും ചര്‍ച്ച ചെയ്യുന്നത്. കുട്ടിക്കാലത്തെ രൂപവുമായി നേരിയ ഛായ പോലുമില്ലാത്ത മാറ്റമാണ് മാളവികയ്‌ക്കെന്നാണ് ചിലരുടെ കണ്ടെത്തല്‍.

  ബോയ് കട്ടിലൂടെ ഞെട്ടിച്ചു

  ബോയ് കട്ടിലൂടെ ഞെട്ടിച്ചു

  വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായിരുന്നു പാര്‍വതിയുടെ ട്രേഡ് മാര്‍ക്ക്. കണ്ണുകളിലെ ആ ഭാവവും പകപ്പും ഭയവുമൊക്കെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷവും സൗന്ദര്യത്തിന് തെല്ലും മങ്ങലേറ്റിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അമ്മയുടെ മുടിപ്രേമമൊന്നും മകള്‍ക്കില്ല. ബോയ്കട്ട് ചെയ്ത് മാളവികയുടെ ഫോട്ടോ ഇടയ്ക്ക് പുറത്തുവന്നിരുന്നു.

  നിന്നിലൂടെ തുടങ്ങുന്നു

  നിന്നിലൂടെ തുടങ്ങുന്നു

  നിന്നിലൂടെയാണ് എന്റെ ദിനം തുടങ്ങുന്നത്. അതവസാനിക്കുന്നതും നിന്നിലൂടെയാണെന്നും പാര്‍വതി കുറിച്ചിട്ടുണ്ട്. ഭാവത്തിന്റെ കാര്യത്തില്‍ മകള്‍ അമ്മയെ കടത്തിവെട്ടും. പാര്‍വതി പങ്കുവെച്ച ചിത്രം നോക്കൂ.

  ക്യൂട്ട്‌നസിന്റെ കാര്യത്തിലും പിന്നിലല്ല

  ക്യൂട്ട്‌നസിന്റെ കാര്യത്തിലും പിന്നിലല്ല

  എക്‌സ്പ്രഷന്‍ മാത്രമല്ല ക്യൂട്ട്‌നസിന്‍രെ കാര്യത്തിലും തെല്ലും കുറവില്ല. ഇടക്കാലത്ത് താരപുത്രി പങ്കുവെച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. സാരിയും ബോയ്കട്ടുമൊക്കെയായപ്പോള്‍ പക്വതയാര്‍ന്ന യുവതിയായി മാളവിക.

  യാത്രകള്‍ക്കായി സമയം കണ്ടെത്തുന്നു

  യാത്രകള്‍ക്കായി സമയം കണ്ടെത്തുന്നു

  കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച കാളിദാസിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. മുതിര്‍ന്നാല്‍ ഈ താരപുത്രന്‍ നായകനായി എത്തുമെന്ന് സിനിമാപ്രേമികള്‍ അന്നേ മനസ്സിലുറപ്പിച്ചിരുന്നു. പൂമരത്തിലൂടെ അത് യാഥാര്‍ത്ഥ്യമാവുകയും ചെയ്തിരുന്നു. സിനമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം യാത്രകള്‍ക്കായി സമയം കണ്ടെത്താറുണ്ട് ജയറാം. അത്തരമൊരു യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രമാണിത്.

  സെല്‍ഫിക്കായി പോസ് ചെയ്തപ്പോള്‍

  സെല്‍ഫിക്കായി പോസ് ചെയ്തപ്പോള്‍

  കുടുംബസമേതമുള്ള സെല്‍ഫി നോക്കൂ. സെല്‍ഫി യുഗത്തിനിടയില്‍ കുടുംബസമേതം ചിത്രമെടുത്ത് ഞെട്ടിച്ചത് കാളിദാസാണ്. അടുത്തിടെ താരം പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൊന്നാണിത്. സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രവും വൈറലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായി എത്തുന്നതിനിടയില്‍ ജയറാമിനോട് പാര്‍വതിയുടെ തിരിച്ചുവരവിനെക്കുറിച്ചും ചോദിക്കാറുണ്ട്.

  മികച്ച അവസരം ലഭിച്ചാല്‍

  മികച്ച അവസരം ലഭിച്ചാല്‍

  വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുന്ന നായികമാരുടെ കൂട്ടത്തില്‍ പാര്‍വതിയും ഇടംപിടിച്ചിരുന്നു. നാളിത്രയായെങ്കിലും താരത്തിന്റെ തിരിച്ചുവരവിനായി ഇന്നും സിനിമാപ്രേമികള്‍ കാത്തിരിക്കുന്നുണ്ട്. ഇടക്കാലത്ത് താരം തിരിച്ചുവരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്കെത്തുമെന്ന് താരം അറിയിച്ചിരുന്നു.

   ബുദ്ധിമുട്ടുള്ള കാര്യമാണ്

  ബുദ്ധിമുട്ടുള്ള കാര്യമാണ്

  നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കാളിദാസ് ജയറാം നായകനായ പൂമരം തിയേറ്ററുകളിലേക്ക് എത്തിയത്. സിനിമയുടെ റിലീസ് മാറ്റിയതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകള്‍ പ്രചരിച്ചിരുന്നു. ട്രോളര്‍മാരാണ് ഈ സിനിമയെ ഇതും സജീവമാക്കി നിലനിര്‍ത്തിയെന്നതായിരുന്നു താരപുത്രന്റെ കമന്റ്. ജയറാമിനും കാളിദാസനുമൊപ്പം അഭിനയിക്കുന്ന കാര്യത്തക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റില്ലെന്ന് പാര്‍വതി വ്യക്തമാക്കിയിരുന്നു.

  മാളവിക സിനിമയിലേക്കെത്തുമോ?

  മാളവിക സിനിമയിലേക്കെത്തുമോ?

  പത്മരാജന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച പ്രതിഭയാണ് ജയറാം. ജയറാമിന് പിന്നാലെ കാളിദാസനും സിനിമയിലെത്തി. ഒരുകാലത്തെ ഹിറ്റ് നായികയായ പാര്‍വതിക്ക് പിന്നാലെ മാളവികയും എത്തുമോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. മകള്‍ സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് യാതൊരുവിധ സൂചനയും ഈ ദമ്പതികള്‍ നല്‍കിയിട്ടില്ല.

  English summary
  Malavika Jayaram's latest pic viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X