മാളവിക ജയറാമിന്‍റെ പ്രിയനടന്‍ ഇദ്ദേഹമാണ്, അഭിനയിക്കാന്‍ ഇഷ്ടം ഈ നടനൊപ്പം, കാരണം ഇതാണ്
താരങ്ങള്‍ക്ക് പിന്നാലെയായി അടുത്ത തലമുറയും സിനിമയില്‍ അരങ്ങേറുന്നുണ്ട്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഉറ്റുനോക്കുന്ന അരങ്ങേറ്റങ്ങളിലൊന്നാണ് മാളവിക ജയറാമിന്റേത്. അച്ഛനും അമ്മയ്ക്കും സഹോദരനും പിന്നാലെയായി മാളവികയും സിനിമയിലേക്കെത്തിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വളരെ മുന്‍പേ തന്നെ പ്രചരിച്ചിരുന്നു. എന്നാണ് അതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അടുത്തിടെ ജയറാമിനൊപ്പം പരസ്യത്തിലും മാളവിക അഭിനയിച്ചിരുന്നു. സിനിമയില്‍ നിന്നും അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും അരങ്ങേറ്റം വൈകുന്നതിനെക്കുറിച്ചാണ് ആരാധകര്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് മാളവിക വിശേഷങ്ങള്‍ പങ്കുവെച്ചത്.

ആദ്യത്തെ അനുഭവം
ഇതാദ്യമായാണ് മാളവിക വീഡിയോ അഭിമുഖം നല്‍കിയിട്ടുള്ളത്. മലയാളം സംസാരിക്കാനറിയാം. പെട്ടെന്ന് പറയുമ്പോള്‍ ചില വാക്കുകള്‍ കിട്ടാത്ത പ്രശ്നമുണ്ട്. ലോക് ഡൗണ്‍ സമയമായതിനാല്‍ എല്ലാരും വീട്ടിലുണ്ട്. വീട്ടിരിക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നും തോന്നുന്നില്ല. അച്ഛനും കണ്ണും കൂടെയുള്ളതില്‍ സന്തോഷമുണ്ട്. സ്‌പോര്‍ട്‌സ് ഒരുപാട് ഇഷ്ടമാണ്. അങ്ങനെയാണ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ പിജി ചെയ്തത്.

വിവാഹമാണോ?
മാളവിക ജയറാം വിവാഹിതയാവാന്‍ പോവുകയാണോയെന്നായിരുന്നു ആ പരസ്യം കണ്ടപ്പോള്‍ എല്ലാവരും ചോദിച്ചത്. എല്ലാവരും സര്‍പ്രൈസായിരുന്നു. ശരിക്കുമുള്ള വിവാഹമാണോയെന്ന ചോദ്യം കേട്ടപ്പോള്‍ ചിരിയാണ് വന്നത്. ആ സമയത്ത് നെര്‍വെസായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ അത്ര കംഫര്‍ട്ടായിരുന്നില്ല. നേരത്തെ ഫോട്ടോ ഷൂട്ടൊക്കെ ചെയ്തിരുന്നു. ഇതാദ്യമായാണ് പരസ്യത്തില്‍ അഭിനയിച്ചത്. ഫോട്ടോ ഷൂട്ടാണെന്നായിരുന്നു കരുതിയത്.

അപ്പ പറഞ്ഞത്
ഞാനും കൂടെയുണ്ടാവും, അധികം ഡയലോഗുകളൊന്നുമുണ്ടാവില്ല. പേടിക്കേണ്ടെന്നായിരുന്നു അപ്പ പറഞ്ഞത്. ആകെ ഒരു ഡയലോഗേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അത് ക്ലിക്കായി മാറുകയായിരുന്നു. ഒരുപാട് ടെന്‍ഷനോടെയായിരുന്നു അഭിനയിച്ചത്. ആ പരസ്യത്തില്‍ കണ്ട പോലെയല്ല താന്‍ ശരിക്കുമെന്നും മാളവിക പറയുന്നു. എന്നെ മോഡല്‍ എന്നൊക്കെ വിശേഷിപ്പിക്കുമ്പോള്‍ അത് ശരിയാണോയെന്നറിയില്ല. ആത്മവിശ്വാസം കൂട്ടുന്നതിന് വേണ്ടിയാണ് മോഡലിംഗ് ചെയ്ത് തുടങ്ങിയത്.

നോ പറഞ്ഞിട്ടില്ല
ആദ്യ വര്‍ക്ക് വന്‍വിജയമായി മാറിയതോടെയാണ് പിന്നെയും അവസരങ്ങള്‍ തേടിയെത്തിയത്. അടുത്ത കാലത്തൊന്നും സിനിമയില്‍ അരങ്ങേറുന്നില്ല. പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കണ്ട. എന്നാല്‍ ആരോടും നോ പറഞ്ഞിട്ടില്ല. പരസ്യം ചെയ്യുന്നതിനെക്കുറിച്ച് തന്നെ ഞാന്‍ വിചാരിച്ചിരുന്നില്ലെന്നും മാളവിക പറയുന്നു. മലയാളത്തിലേക്ക് വരികയാണെങ്കില്‍ ആരുടെ കൂടെ അഭിനയിക്കണമെന്നും മാളവികയോട് ചോദിച്ചിരുന്നു. ഉണ്ണി മുകുന്ദനെപ്പോലെയുള്ള ആള്‍ക്കാരായിരിക്കണം, ഉയരം കൊണ്ടാണ് അങ്ങനെ പറയുന്നത്. അദ്ദേഹം തന്‍റെ അടുത്ത സുഹൃത്ത് കൂടിയാണെന്നും മാളവിക പറയുന്നു. വിജയ് യുടെ കടുത്ത ഫാനാണ്, അദ്ദേഹത്തിനൊപ്പവും അഭിനയിക്കാന്‍ ഇഷ്ടമാണ്.
Recommended Video

കണ്ണനെക്കുറിച്ച്
തന്റെ ഏറ്റവും വലിയ വിമര്‍ശക ചക്കിയാണെന്നായിരുന്നു കാളിദാസ് പറഞ്ഞത്. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഒരുമിച്ചാണ് ഞങ്ങള്‍ വളര്‍ന്നത്. പുത്തന്‍പുതുകാലം ഇഷ്ടമായിരുന്നു. കല്യാണിയും കാളിദാസും ഇത്രയും മികച്ച ജോഡികളാവുമെന്ന് കരുതിയിരുന്നില്ല. അപ്പയേയും ഉര്‍വശി മാമിനേയും ഒരുമിച്ച് കണ്ടപ്പോള്‍ സന്തോഷമായിരുന്നു സിനിമ കണ്ടതിന് ശേഷം കല്യാണിയെ വിളിച്ചിരുന്നുവെന്നും മാളവിക പറയുന്നു. അമ്മയുടെ സിനിമകളൊന്നും അങ്ങനെ കണ്ടിട്ടില്ല.


Click it and Unblock the Notifications