For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നീ വലിയ ഉയരങ്ങളില്‍ എത്തുമെന്ന് എനിക്ക് ഉറപ്പാണ്! കാളിദാസിനെക്കുറിച്ച് മാളവിക

    |

    മലയാള സിനിമയില്‍ ബാലതാരമായി തുടക്കം കുറിച്ച താരങ്ങളില്‍ ഒരാളാണ് കാളിദാസ് ജയറാം. നായകനടനായി പൂമരം എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് തുടക്കം കുറിച്ചത്. നായകനായുളള താരപുത്രന്റെ ആദ്യ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കാളിദാസിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. പൂമരത്തിന് പിന്നാലെ മലയാളത്തില്‍ കൈനിറയെ ചിത്രങ്ങള്‍ നടന് ലഭിച്ചിരുന്നു. തമിഴിലൂടെയാണ് തുടക്കമെങ്കിലും മലയാള സിനിമയിലാണ് നടന്‍ കൂടുതല്‍ സജീവമായിരുന്നത്.

    താരപുത്രന്‍മാര്‍ നിരവധിയായി മലയാളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന സമയത്താണ് കാളിദാസും എത്തിയിരുന്നത്. ജയറാമിനെയും പാര്‍വതിയെയും പോലെ മകനും മലയാളത്തില്‍ തിളങ്ങുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. കാളിദാസിന് പിന്നാലെ മാളവിക ജയറാമിന്റെ സിനിമാ അരങ്ങേറ്റത്തിനായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

    അടുത്തിടെ മാളവികയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. അഭിനയത്തില്‍ തുടക്കം കുറിക്കുന്നതിന് മുന്‍പായിട്ടാണ് മോഡലിംഗില്‍ പരീക്ഷണവുമായി മാളവിക എത്തിയത്. ഫാഷനിലെ താരപുത്രിയുടെ പുതിയ പരീക്ഷണങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഗ്ലാമറസായുളള മാളവികയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

    മാളവികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സിനിമയില്‍ തുടക്കം കുറിക്കുന്നതിന് മുന്നോടിയായിട്ടുളളതെന്നാണ് പലരും അഭിപ്രായപ്പെട്ടിരുന്നത്. കാളിദാസിന് പിന്നാലെ മാളവികയും മോളിവുഡില്‍ ഉടന്‍ എത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കാളിദാസിന്റെതായി പുറത്തുവന്ന അഭിമുഖങ്ങളിലെല്ലാം അനിയത്തിയെക്കുറിച്ചും നടന്‍ മനസു തുറന്നിരുന്നു. തന്റെ എറ്റവും വലിയ വിമര്‍ശക ചക്കി തന്നെയാണെന്നാണ് കാളിദാസ് പറഞ്ഞിരുന്നത്.

    സിനിമകള്‍ കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് തന്നോടു പറയാറുണ്ടെന്നും നടന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കാളിദാസിനെക്കുറിച്ച് മാളവിക കുറിച്ച കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. കാളിദാസിന്റെ പിറന്നാള്‍ ദിനത്തില്‍ മാളവികയുടെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റായിരുന്നു ശ്രദ്ധേയമായി മാറിയിരുന്നത്. നീ വലിയ ഉയരങ്ങളില്‍ എത്തുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചുകൊണ്ടായിരുന്നു താരപുത്രി എത്തിയത്.

    റാമില്‍ ലാലേട്ടന്‍ മീശ പിരിക്കുമോയെന്ന് ആരാധകന്‍! വൈറലായി മോഹന്‍ലാലിന്റെ മറുപടി

    ഹാപ്പി ബെര്‍ത്ത്‌ഡേ ചിമ്പ്, ഐ ലവ് യൂ ബ്രദര്‍ എന്നും ചക്കി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കാളിദാസിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് കുറിച്ചു. ഏട്ടനൊപ്പമുളള പഴയതും പുതിയതുമായ ചിത്രങ്ങളും മാളവിക ജയറാം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. മാളവികയുടെ പോസ്റ്റിന് താഴെയായി നിരവധി പേര്‍ കാളിദാസിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരുന്നു.

    അല്ലി മോള്‍ ദിവസവും ആവശ്യപ്പെടാറുളള ആ കാര്യത്തെക്കുറിച്ച് പൃഥ്വിരാജ്! അവള്‍ക്കിത് നിര്‍ബന്ധം

    Read more about: kalidas jayaram malavika
    English summary
    Malavika Jayaram Posted About Kalidas Jayaram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X