For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എൻ്റെ മുഖത്ത് നോക്കി പറയാൻ ധൈര്യമുണ്ടോ? മോശം കമൻ്റിട്ടയാൾക്ക് മറുപടി നൽകി മാളവിക ജയറാം

  |

  മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റെയും പർവ്വതിയുടെയും. ജയറാമിനെയും പാർവ്വതിയേയും കാളിദാസനെയും പോലെ സിനിമാ ലോകത്തേക്ക് വന്നില്ലെങ്കിലും ആരാധകർ ഇഷ്ടപ്പെടുന്ന താരപുത്രിയാണ് മാളവിക ജയറാം. അടുത്തിടെ ഒരു മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ച് ആദ്യ കാൽവെപ്പ് മാളവിക നടത്തിയിരുന്നു. മായം സെയ്തായ് പൂവെ എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്. പ്രണവ് ഗിരിധരൻ സംഗീത സംവിധാനം നിർവ്വഹിച്ച ഗാന രംഗത്തിൽ അശോക് ശെല്‍വന്റെ നായികയായിട്ടാണ് മാളവിക അഭിനയിച്ചത്.

  ചക്കി എന്നാണ് മാളവികയെ വീട്ടിൽവിളിക്കുന്ന ഓമനപ്പേര്. മാളവിക ചില പരസ്യ ചിത്രങ്ങളിലൊക്കെ തൻ്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ജയറാമിനൊപ്പം ജ്വലറി പരസ്യത്തിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്. നേരത്തെ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലേക്ക് ആദ്യം വിളിച്ചത് മാളവികയെയായിരുന്നു. എന്നാൽ ആത്മവിശ്വാസം കുറവായതിനാൽ‌ മാളവിക അതിൽ നിന്ന് പിന്മാറി.

  സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. ചിത്രങ്ങളും വീഡിയോകളുമായി ആരാധകർക്ക് മുന്നിൽ വരാറുമുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് മാളവിക ജയറാമിൻ്റെ ഒരു മറുപടിയാണ്. ജയറാമിനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചപ്പോൾ അതിനായിരുന്നു ഒരാൾ മോശം കമൻ്റ് ചെയ്തത്. ചിത്രത്തിൽ കാളിദാസും ഒപ്പമുണ്ടായിരുന്നു. ഫേക്ക് ഐഡിയിൽ നിന്നാണ് മോശം കമൻ്റ് ചെയ്തിരിക്കുന്നത്.

  Also Read: അവന്റെ കുടുംബവുമായി എനിക്ക് വലിയ അടുപ്പമില്ല; മുൻ കാമുകൻ രൺബീറിനെക്കുറിച്ച് കത്രീന പറഞ്ഞത്

  മാളവികയും കാളിദാസും ജയറാമിന്റെ മുതുകിൽ ഇരുന്ന് കളിക്കുന്ന ചെറുപ്പകാല ചിത്രമാണ് ഇൻസ്റ്റ​ഗ്രാമിലൂടെ മാളവിക പങ്കുവെച്ചത്. മാളവിക അന്നിട്ടുന്ന അതേ വസ്ത്രത്തിൽ ചിത്രം റിക്രിയേറ്റ് ചെയ്ത് കാണാൻ ആഗ്രഹിക്കുന്നു ഫേക്ക് ഐഡിയിൽ നിന്ന് വന്ന കമന്റ്. 'ഒരു കള്ളപ്പേരിന് പിന്നിൽ ഒളിച്ചിരുന്ന് അസ്വസ്തപ്പെടുത്തുന്ന കമന്റുകൾ എഴുതിവിടാൻ എളുപ്പമാണ്. എന്നാൽ ഐഡന്റിറ്റി വെളിപ്പെടുത്തി ഇതെന്റെ മുഖത്ത് നോക്കി പറയാൻ ധൈര്യമുണ്ടോ? എന്നായിരുന്നു മാളവികയുടെ പ്രതികരണം.

  ഫേക്ക് ഐഡിയിൽ നിന്ന് വന്ന കമൻ്റിന് മാളവിക തക്കതായ മറുപടി നൽകിയതോടെ കമന്റിട്ടയാൾ കമൻ്റ് ഡിലിറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ മാളവികയുടം കമൻ്റ് സ്ക്രീൻ ഷോട്ടുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

  Also Read: നടിമാർ ഗർഭിണിയാവുന്ന കാര്യത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്; ആലിയ ഭട്ട് അമ്മയാവുന്നതിനെ പറ്റി ഇഷ കോപ്പികർ

  അടുത്തിടെ മാളവിക ജയറാം ഒരു അഭിനയക്കളരിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റര്‍ നടത്തിയ അഭിനയക്കളരിയിലാണ് മാളവിക പങ്കെടുത്തത്. തെന്നിന്ത്യയിലെ യുവതാരങ്ങള്‍ക്കൊപ്പമാണ് മാളവിക അഭിനയക്കളരിയിലെത്തിയത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദേവ് മോഹന്‍, തെലുങ്ക് താരം നിഹാരിക കൊണ്ടേല, മോഡല്‍ ശ്രുതി തുളി, നടന്‍ സൗരഭ് ഗോയല്‍ തുടങ്ങിയവരും മാളവികയ്ക്കൊപ്പം അഭിനയക്കളരിയിലുണ്ടായിരുന്നു. ഇതോടെ ചക്കിയുടെ സിനിമാ അരങ്ങേറ്റം ഉടനുണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

  Also Read: തന്റെ പ്രയാസങ്ങളും ഉത്തരവാദിത്തങ്ങളും ഐശ്വര്യയുമായി പങ്കുവയ്ക്കണമെന്ന് ആഗ്രഹിച്ച ജയ; അമ്മയെ ഉപദേശിച്ച ശ്വേത

  സിനിമയിൽ എത്തിയില്ലെങ്കിലും മാളവികയും ഗോസിപ്പ് കോളങ്ങളിൽ വന്നിട്ടുണ്ട്. ഉണ്ണി മുകുന്ദനോട് ക്രഷ് ആണെന്നും വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്നും ചക്കി പറഞ്ഞതായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നു. എന്നാൽ ഇത് മാളവിക നിഷേധിക്കുകയും ചെയ്തു.

  അടുത്തിടെ ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് അങ്ങനെ ഒന്നുമില്ലെന്ന് മാളവിക പറഞ്ഞത്. അങ്ങനെ ഒരു ഗോസിപ് ഉണ്ടെന്നുള്ള വിവരം ഇപ്പോഴാണ് അറിയുന്നതെന്നും താരം പറഞ്ഞു. ഉണ്ണി മുകുന്ദൻ നല്ലൊരു സുഹൃത്താണ്. ഒരുമിച്ചു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു. അങ്ങനെ എന്റെ മനസിൽ ഉണ്ടായിരുന്നു. അത് വെറും റൂമറാണ്, മാളവിക അഭിമുഖത്തിൽ വ്യക്തമാക്കി.

  Read more about: jayaram
  English summary
  Malavika Jayaram respond Bad comment On her old photo with Jayaram Ans Kalidas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X