മാളവിക ജയറാമിന്‍റെ ലക്ഷ്യം സിനിമയല്ല മറ്റൊന്നാണ്! മികച്ച അവസരം വന്നാല്‍ അഭിനയിക്കുമെന്നും താരപുത്രി!

താരപുത്രികളില്‍ പലരും ഇതിനകം തന്നെ സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞിട്ടുണ്ട്. സിനിമാലോകവും പ്രേക്ഷകരും ഉറ്റുനോക്കുന്ന വരവുകളിലൊന്നാണ് മാളവിക ജയറാമിന്റേത്. മാതാപിതാക്കള്‍ക്കും സഹോദരനും പിന്നാലെയായി ചക്കിയും എത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പേ തന്നെ പ്രചരിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും മാളവിക എത്തിയിരുന്നു. നവവധുവായി അണിഞ്ഞൊരുങ്ങിയുള്ള വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു. ഹല്‍ദി ആഘോഷത്തിനായി അണിഞ്ഞൊരുങ്ങിയ മാളവികയെ കണ്ടപ്പോള്‍ ആരാധകരും സംശയത്തിലായിരുന്നു.

താരപുത്രിയുടെ വിവാഹമാണോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയതിന് പിന്നാലെയായാണ് സിനിമാപ്രേവശനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി മാളവിക എത്തിയത്. അച്ഛനൊപ്പം പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചും മാളവിക സംസാരിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരപുത്രി വിശേഷങ്ങള്‍ പങ്കുവെച്ചത്. അഭിനയത്തിനും മുന്‍പേ മറ്റൊരു ലക്ഷ്യം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് മാളവിക. മികച്ച അവസരം ലഭിച്ചാല്‍ സിനിമയില്‍ അഭിനയിച്ചേക്കുമെന്നും താരപുത്രി വ്യക്തമാക്കിയിട്ടുണ്ട്.

സിനിമാപ്രവേശം

സിനിമാപ്രവേശം

പരസ്യ ചിത്രം വൈറലായതോടെ മാളവിക സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. സിനിമകളുടെ തിരക്കഥകളൊന്നും താനിത് വരെ കേട്ട് തുടങ്ങിയിട്ടില്ലെന്ന് താരം പറയുന്നു. മികച്ച അവസരം വന്നാല്‍ അഭിനയിക്കുകയെന്ന പോളിസിയാണ് തന്റേത്. എന്നാല്‍ അതിനായി നിരവധി കഥകള്‍ കേള്‍ക്കുന്ന പതിവൊന്നുമില്ല. സംഭവിക്കേണ്ട സമയത്ത് നല്ലത് തന്നെ തേടിയെത്തുമെന്ന വിശ്വാസത്തിലാണ് മാളവിക.

സ്‌പോര്‍ട്‌സ് രംഗത്ത്

സ്‌പോര്‍ട്‌സ് രംഗത്ത്

കായികരംഗത്തെ ഒരു ജോലി, ഈ സ്വപ്‌നത്തിന് പിന്നാലെയായാണ് ഇപ്പോഴത്തെ തന്റെ സഞ്ചാരമെന്നും മാളവിക പറയുന്നു. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ എംഎസ്എസി പൂര്‍ത്തിയാക്കിയതാണ് താരപുത്രി. ഈ മേഖലയിലെ ജോലിക്കായി ചിലയിടങ്ങളില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അതിനിടയിലെ ഇടവേളയിലാണ് മോഡലിംഗിലും പരീക്ഷണങ്ങള്‍ നടത്തിയത്. നേരത്തെ അമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ടുമായും മാളവിക എത്തിയിരുന്നു. അമ്മയാണ് തനിക്കായി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്നും താരം പറഞ്ഞിരുന്നു.

അപ്പയ്‌ക്കൊപ്പം

അപ്പയ്‌ക്കൊപ്പം

അപ്പയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ താന്‍ നെര്‍വെസായിരുന്നുവെന്ന് മകള്‍ പറയുന്നു. 30 സെക്കന്റ് കൊണ്ട് തന്നെ അപ്പ ആ ഷൂട്ട് പൂര്‍ത്തിയാക്കി. എന്നാല്‍ എനിക്ക് 5 ടേക്ക് വേണ്ടി വന്നിരുന്നു. പരിചയക്കുറവിന്റേതായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നവരെല്ലാം മികച്ച പിന്തുണയാണ് തന്നത്. ഷൂട്ടിന് ശേഷം അപ്പ മോണിറ്ററിലൊന്നും അപ്പ നോക്കിയിരുന്നില്ല. എന്റെ ഭാഗം ചിത്രീകരിച്ചതിന് ശേഷവും നോക്കിയിരുന്നില്ല. നീ നന്നായി ചെയ്തിട്ടുണ്ടാവുമെന്ന് ഉറപ്പുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും മാളവിക പറയുന്നു.

ഒരുമിച്ചാണ്

ഒരുമിച്ചാണ്

ലോക് ഡൗണ്‍ സമയത്ത് ജയറാമും കുടുംബവും ചെന്നൈയിലാണുള്ളത്. എല്ലാവര്‍ക്കും ഒരുമിച്ച് കഴിയാനുള്ള അവസരമാണ് ഇപ്പോള്‍ കിട്ടിയത്. അപൂര്‍വ്വമായി മാത്രമേ ഞങ്ങള്‍ നാലുപേരും ഒരുമിച്ച് വീട്ടിലുണ്ടാവാറുള്ളൂ. അപ്പയ്‌ക്കോ ചേട്ടനോ ഷൂട്ടിംഗ് ഉണ്ടാവും ഇടയ്ക്ക്, അവര്‍ പുറത്താവും. വീട്ടുജോലികളെല്ലാം പങ്കുവെച്ചാണ് ഇപ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത്. നാലുപേരും ഒരുമിച്ചുള്ള നിമിഷങ്ങള്‍ സുരക്ഷിതമായി ആഘോഷമാക്കുകയാണെന്നും താരപുത്രി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X