പ്രശ്നമുണ്ടെങ്കിൽ ഒരു വാക്ക് പോലും പറയാതെ അമ്മ അറിയും; രണ്ട് വീട്ടിലാണെങ്കിലും നിങ്ങളാണെന്റെ വീട്; മാളവിക
ഏവർക്കും പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. സിനിമകളുടെ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പമുള്ള സമയത്തിന് ജയറാം എന്നും പ്രാധാന്യം നൽകി. ഭാര്യ പാർവതിയെക്കുറിച്ച് ജയറാം പരാമർശിക്കാത്ത അഭിമുഖങ്ങളില്ല. പ്രണയകാലത്തെക്കുറിച്ച് ഇന്നും സന്തോഷത്തോടെ ജയറാം സംസാരിക്കുന്നു. മലയാള സിനിമാ ലോകത്ത് ഇത്രയും പ്രശസ്തമായ മറ്റൊരു പ്രണയകഥയുണ്ടോ എന്ന് സംശയമാണ്. പാർവതി സിനിമകളിൽ സജീവമായിരുന്ന കാലത്താണ് വിവാഹം നടക്കുന്നത്. ഇനി കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാൻ വിവാഹത്തോടെ പാർവതി തീരുമാനിച്ചു. ജയറാം അപ്പോഴേക്കും വലിയ താരമായി മാറി.
ജയറാം സിനിമകളുടെ തിരക്കിലായിരുന്നപ്പോൾ പാർവതി കൂട്ടായി ഒപ്പമുണ്ടായിരുന്നത് മക്കളായ കാളിദാസും മാളവികയുമാണ്. മക്കൾക്ക് രണ്ട് പേർക്കും അമ്മയോടുള്ള സ്നേഹം വളരെ വലുതാണ്. എല്ലാ സന്തോഷങ്ങളിലും പാർവതിയും മക്കളും ഒന്നിച്ച് നിൽക്കുന്നു. ഇപ്പോഴിതാ പാർവതിയുടെ പിറന്നാൾ ദിനത്തിൽ കാളിദാസും മാളവികയുടെയും ആശംസകളാണ് ആരാധക ശ്രദ്ധ നേടുന്നത്.

പാർവതി കുഞ്ഞായ കാളിദാസിനെയും എടുത്ത് നിൽക്കുന്ന ഫോട്ടായാണ് കാളിദാസ് പങ്കുവെച്ചത്. പെൺകുട്ടിയുടെ വേഷത്തിലാണ് ചിത്രത്തിൽ കാളിദാസിനെ കാണുന്നത്. വെെകാരികമായ വരികളോടെയാണ് മാളവിക അമ്മയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചത്. നീ വളർന്ന ശേഷം എന്നെ അത്രയധികം ആവശ്യമില്ലാത്ത ഒരു ദിവസം വരുമെന്ന് നിങ്ങളെന്നോട് പറയാറുണ്ടായിരുന്നു. ഞാൻ വളർന്നു എന്നത് സത്യമാണ്. പക്ഷെ നിങ്ങൾ പറഞ്ഞത് തെറ്റാണ്. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും എനിക്കിപ്പോഴും നിങ്ങളെ വേണം.
മുമ്പത്തെ പോലെ തന്നെ. നിങ്ങൾക്ക് ഉണക്കാൻ പറ്റാത്ത മുറിവില്ല. നിങ്ങൾക്ക് ശരിയാക്കാൻ പറ്റാത്ത മോശം ദിവസങ്ങളില്ല. ഒരു വാക്ക് പോലും പറഞ്ഞില്ലെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അപ്പോൾ അറിയുന്നു. നമ്മൾ രണ്ട് വീടുകളിലായിരിക്കും താമസിക്കുന്നത്. പക്ഷെ നിങ്ങളാണ് എപ്പോഴും എന്റെ വീട്. ജീവിതത്തിൽ എന്താെക്കെയുണ്ടായാലും അമ്മയെ ആവശ്യമില്ലാത്ത ഒരു ദിവസമില്ലെന്ന് പറഞ്ഞാണ് മാളവിക തന്റെ പിറന്നാൾ ആശംസാ കുറിപ്പ് അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷമായിരുന്നു മാളവികയുടെ വിവാഹം.

വിവാഹ ശേഷം ഭർത്താവ് നവനീതിനൊപ്പം വിദേശത്താണ് മാളവിക കഴിയുന്നത്. മക്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം പാർവതി തന്നെയായിരുന്നു. മക്കൾക്കൊപ്പമാണ് താൻ വളർന്നതെന്നാണ് പാർവതി ഒരിക്കൽ പറഞ്ഞത്. മക്കളോട് ഞാൻ ദേഷ്യപ്പെടാറില്ല. കാര്യങ്ങൾ പറഞ്ഞ് കൊടുക്കും. അവർ രണ്ട് പേരും നല്ല കുട്ടികളാണ്. അമ്മ പറയുന്നത് തെറ്റാണെങ്കിൽ അവർ അപ്പോൾ തന്നെ പറയും.അമ്മ പറയുന്നത് തെറ്റാണെങ്കിൽ അവർ അപ്പോൾ തന്നെ പറയുമെന്നും പാർവതി വ്യക്തമാക്കി.
ചെയ്ത സിനിമകളിൽ കുറേക്കൂടി നന്നായി അഭിനയിക്കാമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. പക്ഷെ അന്ന് ശ്രദ്ധ മുഴുവൻ ജയറാമിലായിരുന്നെന്നും പാർവതി ഒരിക്കൽ പറയുകയുണ്ടായി. സിനിമകളിൽ നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ഒരുപക്ഷെ വീണ്ടും അഭിനയിച്ചേക്കുമെന്നും പാർവതി പറഞ്ഞു. ജയറാം കരിയറിൽ ഇപ്പോഴും സജീവമാണ്. എബ്രഹാം ഒസ്ലർ ആണ് മലയാളത്തിൽ ജയറാമിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഒരിടവേളയ്ക്ക് ശേഷം ജയറാം മലയാളത്തിൽ ചെയ്ത സിനിമയായിരുന്നു ഇത്. കരിയറിൽ വന്ന തുടർ പരാജയങ്ങൾ കാരണമാണ് കുറച്ച് നാൾ മലയാളത്തിൽ നിന്ന് ജയറാം മാറി നിൽക്കാൻ കാരണം. അതേസമയം മറ്റ് ഭാഷകളിൽ സാന്നിധ്യം അറിയിച്ചിരുന്നു. ഇന്ത്യൻ 2 എന്ന രാം ചരൺ ചിത്രത്തിലാണ് ജയറാമിനെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.


Click it and Unblock the Notifications











