ഗുരുവായൂരില്‍ വന്നിട്ട് ഇവനെ കാണാതെ പോവുകയോ? മാളവിക ജയറാമിന്‍റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറലാവുന്നു!

ജയറാമിനേയും പാര്‍വതിയേയും മാത്രമല്ല ഇവരുടെ മക്കളേയും പ്രേക്ഷകര്‍ക്ക് പരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കാളിദാസും മാളവികയും വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് ഇവരുടെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന തരത്തിലുള്ള സിനിമാപ്രവേശനങ്ങളിലൊന്നായിരുന്നു കാളിദാസിന്റേത്. ബാലതാരമായി സിനിമയില്‍ അരങ്ങേറിയ കാളിദാസ് പൂമരത്തിലൂടെയായിരുന്നു നായകനായി അരങ്ങേറിയത്. പ്രഖ്യാപനം മുതലേ തന്നെ പ്രേക്ഷകര്‍ ഉറ്റുനോക്കിയ സിനിമകളിലൊന്നായിരുന്നു ഇത്. മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, തുടങ്ങിയ സിനിമകളാണ് കാളിദാസിന്റേതായി എത്തിയത്.

കാളിദാസിന് പിന്നാലെയായി മാളവികയും സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിരുന്നു. താരപുത്രിയുടെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. ഇപ്പോഴിതാ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മാളവിക. ഗുരുവായൂരില്‍ എത്തിയാല്‍ ഇവനെ കാണാതെ പോവാന്‍ പറ്റില്ലെന്നായിരുന്നു താരപുത്രി കുറിച്ചിട്ടുള്ളത്. ഗുരുവയൂരിലെത്തിയാല്‍ പ്രിയപ്പെട്ട ആനയെ കാണാതെ പോവാനാവില്ല, കണ്ണനെ മിസ്സ് ചെയ്യുന്നുണ്ടോയെന്ന ചോദിച്ചപ്പോള്‍ ഒരുപാട് മിസ്സിംഗുണ്ടെന്നായിരുന്നു മറുപടി.

Malavika Jayaram

ആനപ്രേമത്തിന്റെ കാര്യത്തില്‍ അച്ഛനൊപ്പമാണ് താനെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മകളും. കാളിദാസിന് പിന്നാലെയായി മാളവികയും സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ആരാധകര്‍ ഉന്നയിച്ചത്. പഠനവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു മാളവിക. സാരിയണിഞ്ഞുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. എത്‌നിക്കായാണ് ഇത്തവണത്തെ ഓണമെന്നും ചക്കി കുറിച്ചിട്ടുണ്ട്. മാളവിക ജയറാമിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X