മാളവിക ജയറാമും സിനിമയിലേക്കോ? അഭിനയ കളരിയിൽ നിന്നുള്ള വിശേഷങ്ങൾ പങ്കിട്ട് താരപുത്രി!

പത്മരാജൻ മലയാളത്തിന് സമ്മാനിച്ച പ്രതിഭയാണ് ജയറാം. അപരനിലൂടെയായാണ് താരം തുടക്കം കുറിച്ചത്. മിമിക്രിയിൽ നിന്നും സിനിമയിലേക്കെത്തി താരമായി മാറുകയായിരുന്നു അദ്ദേഹം. വൈവിധ്യമാർന്ന കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. കുടുംബപ്രേക്ഷകരുടെ പ്രിയ താരമാണ് ജയറാം. ഒരുമിച്ച് അഭിനയിച്ച നായികയെ തന്നെയാണ് പിന്നീട് ജയറാം ജീവിത സഖിയാക്കിയതും. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവർത്തിച്ച് മുന്നേറുന്നവരാണ് ജയറാമും പാർവതിയും. തുടക്കത്തിൽ പാർവതിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തിൽ താൽപര്യമില്ലായിരുന്നു. ലൊക്കേഷനിൽ വെച്ച് പാർവതിയെ കാണാനോ സംസാരിക്കാനോയൊന്നും ജയറാമിന് അനുവാദമുണ്ടായിരുന്നില്ല.

പ്രണയകാലത്തെ അനുഭവങ്ങളെക്കുറിച്ച് ജയറാമും പാർവതിയും തുറന്നുപറഞ്ഞുള്ള അഭിമുഖം സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. തലയണമന്ത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ വെച്ചായിരുന്നു ജയറാമും പാർവതിയും പ്രണയത്തിലാണെന്ന രഹസ്യം പരസ്യമായത്. സെറ്റിലുള്ള എല്ലാവരുമായി സംസാരിക്കാറുള്ള ജയറാം പാർവതിയോട് മാത്രം സംസാരിക്കാറുണ്ടായിരുന്നില്ല. അങ്ങനെയാണ് ഇരുവരും പ്രണയത്തിലാണെന്ന് ശ്രീനിവാസനും സത്യൻ അന്തിക്കാടും മനസിലാക്കിയത്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു പാർവതി. ഭർത്താവിന്റേയും മക്കളുടേയും കാര്യങ്ങളെല്ലാം നോക്കി സന്തുഷ്ട കുടുംബ ജീവിതം നയിച്ച് വരികയാണ് പാർവതി. അച്ഛനും അമ്മയ്ക്കും പിന്നാലെയായി മകനും അഭിനയ രംഗത്തേക്കെത്തിയതിന്റെ സന്തോഷവും പാർവതി പങ്കിട്ടിരുന്നു.

പരസ്യത്തിലൂടെ അഭിനയത്തിലെത്തി

പൂമരമെന്ന ചിത്രത്തിലൂടെയായിരുന്നു കാളിദാസ് നായകനായി അരങ്ങേറിയത്. ജയറാമിന്റേയും പാർവതിയുടേയും മകളായ മാളവികയും സിനിമാതാൽപര്യം പ്രകടിപ്പിച്ചിരുന്നു. മികച്ച അവസരം ലഭിച്ചാൽ താനും സിനിമയിൽ തുടക്കം കുറിക്കുമെന്നായിരുന്നു മാളവിക പറഞ്ഞത്. സ്‌പോർട്‌സ് മേഖലയിൽ ജോലി ചെയ്യാനിഷ്ടമാണെന്നും മാളവിക പറഞ്ഞിരുന്നു. ഇടയ്ക്ക് ജയറാമിനൊപ്പം പരസ്യത്തിലും മാളവിക അഭിനയിച്ചിരുന്നു. ഇപ്പോൾ മാളവിക പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. അഭിനയം പഠിക്കാൻ ക്ലാസിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് മാളവിക പങ്കുവെച്ചത്. പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റർ നടത്തിയ അഭിനയക്കളരിയിൽ പങ്കെടുത്ത മാളവിക ജയറാമിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിട്ടുണ്ട്. സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ ഭാഗമായിട്ടാണോ ഈ പരിശീലനമെന്നാണ് ആരാധകരുടെ ചോദ്യം.

മാളവിക അഭിനയക്കളരിയിൽ

തെന്നിന്ത്യയിലെ യുവതാരങ്ങൾക്കൊപ്പമാണ് മാളവിക അഭിനയക്കളരിയിൽ പങ്കെടുത്തത്. 'മെച്ചപ്പെട്ടിട്ടുണ്ട്... യഥാർത്ഥത്തിൽ അല്ല' എന്ന അടിക്കുറിപ്പോടെയാണ് മാളവിക ചിത്രങ്ങൾ പങ്കുവെച്ചത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടൻ ദേവ് മോഹൻ, തെലുങ്കു താരം നിഹാരിക കോണിഡേല, മോഡൽ‌ ശ്രുതി തുളി, നടൻ സൗരഭ് ഗോയൽ തുടങ്ങിയവരും മാളവികയ്ക്കൊപ്പം അഭിനയക്കളരിയിലുണ്ടായിരുന്നു. സഹോദരൻ കാളിദാസൻ അഭിനയത്തിൽ സജീവമായപ്പോൾ ആരാധകർ തിരഞ്ഞത് എന്നാകും മാളവിക സിനിമയിലെത്തുക എന്നായിരുന്നു. എന്നാൽ സ്പോർട്സിനോടാണ് തനിക്കെന്നും പ്രിയം എന്ന നിലപാടിലായിരുന്നു മാളവിക. ഈയടുത്ത് കൊച്ചിയിൽ നടന്ന വനിതാ സെലിബ്രിറ്റി ഫുട്ബോൾ ലീഗിൽ മാളവിക പങ്കെടുക്കാനെത്തിയിരുന്നു.

സിനിമയിൽ എന്ന് അരങ്ങേറുമെന്ന് ആരാധകർ

അച്ഛനേയും അമ്മയേയും പോലെ കാളിദാസും ഇപ്പോൾ സിനിമയിൽ‌ ശോഭിക്കുകയാണ്. കാളിദാസ് ബാലതാരമായി തന്നെ സിനിമയിൽ എത്തിയ നടനാണ്. ചെറുപ്പത്തിൽ തന്നെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും കാളിദാസിന് ലഭിച്ചിരുന്നു. മലയാളത്തിൽ അഞ്ചിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള കാളിദാസ് തമിഴിലും തിരക്കുള്ള നടനാണ്. ബാക്ക് പാക്കേഴ്സായിരുന്നു ഏറ്റവും അവസാനം റിലീസ് ചെയ്ത കാളിദാസിന്റെ സിനിമ. ജാക്ക് ആന്റ് ജിൽ ആണ് ഇനി റിലീസിനെത്താനുള്ള സിനിമ. ജയറാമിന്റേതായി ഇനി റിലീസിനെത്താനുള്ള സിനിമ സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയാണ്. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ജയറാമും സത്യൻ അന്തിക്കാടും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും മകൾ എന്ന സിനിമയ്ക്കുണ്ട്. മീര ജാസ്മിനാണ് ചിത്രത്തിൽ നായിക.

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X