ആ സിനിമയിൽ അച്ഛനും ചേട്ടനുമൊപ്പം മാളവിക ജയറാമും അഭിനയിച്ചിരുന്നു
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റെയും പർവതിയുടെയും. ജയറാമിനെയും പാർവതിയേയും കാളിദാസനെയും പോലെ മകൾ മാളവികയും സിനിമയിൽ എണ്ണവും അരങ്ങേറ്റം കുറിക്കുക എന്നത് സിനിമ പ്രേമികളും ചലച്ചിത്ര ലോകവും കാത്തിരുന്ന ഒന്നാണ്.
അടുത്തിടെ പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റർ നടത്തിയ അഭിനയക്കളരിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ മാളവിക പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ മാളവിക എന്നാണ് സിനിമയിലെത്തുക എന്ന ചോദ്യമുയര്‍ന്നിരുന്നു.
എന്നാല്‍ താന്‍ നേരത്തെ തന്നെ ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രേക്ഷകര്‍ക്കധികം ആ കാര്യമറിയില്ലെന്നും മാളവിക
വ്യക്തമാക്കിയിരിക്കുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താനഭിനയിച്ച ചിത്രത്തെ പറ്റി മാളവിക പറഞ്ഞത്.

"ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ആര്‍ക്കുമറിയില്ല. സത്യന്‍ അന്തിക്കാട് അങ്കിള്‍ തന്നെയാണ് എന്നെ സിനിമയില്‍ പരിചയപ്പെടുത്തിയത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയില്‍ ഞാനുമുണ്ടായിരുന്നു," മാളവിക പറഞ്ഞു.
സിനിമയിൽ മാളവിക ഉള്ള ആ സീന്‍ സത്യന്‍ അന്തിക്കാട് വിവരിക്കുകയും ചെയ്യുന്നുണ്ട്.
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമ റിവൈന്റ് ചെയ്ത് നോക്കിയാൽ മനസിലാവും. അതിൽ ജയറാമും സൗന്ദര്യവും ട്രെയിനിൽ പോകുന്ന സീൻ സെറ്റിട്ടപ്പോൾ അവിടെ കണ്ണൻ (കാളിദാസന്‍ ജയറാം) വന്നു.
ആ സമയത്ത് കണ്ണൻ സിനിമയിൽ അഭിനയിച്ചിട്ട് നിൽക്കുകയായിരുന്നു അന്നത്തെ നിലയിൽ നല്ല പ്രതിഫലം വാങ്ങിയിരുന്നു. ആ പ്രതിഫലത്തിന്റെ പേരിലാണ് അവൻ അറിയപ്പെടാറുള്ളതും. അവൻ നല്ല സ്മാർട്ടാണ്. വല്യ നടനായെന്നാണ് ധാരണ.
മദ്രാസിൽ ഷൂട്ട് ചെയ്യുമ്പോൾ അശ്വതിയുണ്ട് അവനുണ്ട് ചക്കിയുണ്ട് (മാളവിക ജയറാം)... ചക്കി കുട്ടിയാണ് ഒരു ഗുണ്ടുമണി ചെറിയകുട്ടി. അന്ന് ഞാന്‍ പറഞ്ഞു കണ്ണന്‍ ഇവിടെയുള്ള നിലയ്ക്ക് അവന്‍ ഈ സീനില്‍ പാസ് ചെയ്ത് പോയിക്കോട്ടെ എന്ന്.
ഒരു ട്രെയ്നില്‍ യാത്രക്കാര്‍ പാസ് ചെയ്ത് പോകാറുണ്ടല്ലോ. അതില്‍ ചക്കിയെയും കേറ്റി. അതില്‍ കണ്ണന്‍ "ചക്കി വാ" എന്ന് പറഞ്ഞിട്ട് പിടിച്ച് കൊണ്ട് പോകുന്ന ഒരു സീനുണ്ട്. ആ സീനില്‍ രണ്ട് കുട്ടികള്‍ പാസ് ചെയ്യുന്നുണ്ട്," സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

"കണ്ണന്‍ ഉള്ളത് കൊണ്ട് എന്റെ ഡയലോഗും കൂടി പോയി കിട്ടി, എക്സ്പീരിയന്‍സ് ആക്ടര്‍ അത് കൊണ്ട് പോയി. എന്നെ പിന്തുടര്‍ന്ന് വന്നാല്‍ മതി, എന്റെ ടൈമിംഗില്‍ നീങ്ങിയേക്ക് ചക്കി. എല്ലാം ഞാന്‍ ഏറ്റു എന്നൊക്കെ അവന്‍ പറഞ്ഞു. അങ്ങനെ ആ സീന്‍ ഞങ്ങള്‍ ചെയ്തു," ചക്കി പറഞ്ഞു.

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ജയറാമും മീര ജാസ്മിനും കേന്ദ്രകഥാപാത്രങ്ങളാവുന്ന 'മകള്‍' എന്ന ചിത്രം ഏപ്രിൽ 29 ന് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന് മകൾ എന്ന് പേര് നൽകാനുണ്ടായ കാരണവും ചക്കിയായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.
ഒരു ദിവസം രാത്രി ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ മാളവിക എത്തിയെന്നും സെറ്റിലെ മറ്റുള്ളവർ അത് പുതിയ ഏതോ ഒരു നടിയാണെന്ന് കരുതിയെന്നും അപ്പോൾ ജയറാം " ഇത് എന്റെ മകളാണ്" എന്ന് പറഞ്ഞെന്നും അത് കേട്ടപ്പോഴാണ് ചിത്രത്തിന് 'മകൾ' എന്ന് പേര് നല്കിയാലോ എന്ന് താൻ ആലോചിച്ചതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
മീര ജാസ്മിൻ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന ചിത്രത്തിൽ ദേവിക സഞ്ജയ്, സിദ്ദിഖ്, ഇന്നസെന്റ്, കെ.പി.എ.സി ലളിത, ശ്രീനിവാസന്‍, നസ്‌ലിന്‍ കെ. ഗഫൂര്‍ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. സെന്‍ട്രല്‍ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമാണം.


Click it and Unblock the Notifications