ചക്കി മാത്രമല്ല ഞാനുമുണ്ടെന്ന് ജയറാമിനെ ഓര്‍മ്മിപ്പിച്ച് കാളിദാസ്! രസകരമായ ട്രോളുമായി മാളവിക!
സിനിമയില്‍ അഭിനയിക്കാതെ തന്നെ താരമായി മാറുന്നവരമാണ് താരങ്ങളുടെ മക്കള്‍. താരപുത്രന്‍മാരില്‍ പലരും സിനിമകളുമായെത്തുമ്പോള്‍ താരപുത്രികളെക്കുറിച്ചാണ് എല്ലാവരും ചോദിക്കുന്നത്. ബാലതാരമായെത്തി പിന്നീട് നായകന്‍മാരായവരാണ് പ്രണവും കാളിദാസ് ജയറാമുമൊക്കെ. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയവരാണ് ഇരുവരും. പൂമരത്തിലൂടെയായിരുന്നു കാളിദാസ് നായകനായി അരങ്ങേറിയത്. കാളിദാസ് എത്തിയപ്പോള്‍ മാളവികയുടെ വരവിനെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചത്. അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് താനെത്തുമെന്ന് താരപുത്രി പറഞ്ഞിരുന്നു. പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി ജോലിക്കുള്ള ശ്രമത്തിലാണ് മാളവിക ഇപ്പോള്‍.
ഫോട്ടോ ഷൂട്ടുമായും പരസ്യ വീഡിയോയുമൊക്കെയായി മാളവിക എത്തിയിരുന്നു. ജയറാമിനൊപ്പം അഭിനയിച്ച പരസ്യ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അപ്പയ്‌ക്കൊപ്പം പരസ്യത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്‍രെ സന്തോഷം പങ്കുവെച്ചായിരുന്നു മാളവിക എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ തരംഗമായി മാറിയത്. പരസ്യം വൈറലായി മാറിയതോടെയാണ് ട്രോളര്‍മാരും സജീവമായത്. പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി മാളവികയുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്ന തരത്തിലുള്ള ട്രോളും വൈറലായി മാറിയിരുന്നു.

മാളവികയും ഷെയര്‍ ചെയ്തു
പരസ്യ വീഡിയോ പുറത്തുവന്നതിന് പിന്നാലെയായാണ് ട്രോളര്‍മാരും സജീവമായത്. ജയറാമിന്റെ മകളുടെ വിവാഹം നടത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലായിരുന്നു ട്രോളര്‍മാര്‍. ക്ഷണനേരം കൊണ്ടായിരുന്നു പല ട്രോളുകളും വൈറലായി മാറിയത്. രസകരമായ ട്രോള്‍ ഷെയര്‍ ചെയ്ത് എത്തിയിരിക്കുകയാണ് മാളവിക ജയറാം ഇപ്പോള്‍. ലോക് ഡൗണ്‍ തീരുന്നതിന്റെ പിറ്റേദിവസം ജയറാമിന്റെ വീട്ടിലേക്ക് നിരവധി പേര്‍ എത്തുന്നതും ചക്കിയെ വിവാഹം കഴിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും പറഞ്ഞായിരുന്നു ആളുകള്‍ എത്തിയത്. കാളിദാസിനേയും ജയറാമിനേയും ടാഗ് ചെയ്തായിരുന്നു മാളവികയുടെ പോസ്റ്റ്.

കാളിദാസിന്റെ സങ്കടം
മാളവികയുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടയില്‍ കാളിദാസിന്‍രെ സങ്കടവും ട്രോളര്‍മാര്‍ കാണുന്നുണ്ട്. എന്നെ തവിട് കൊടുത്ത് മേടിച്ചതാണോ അപ്പയെന്നാണ് കാളിദാസിന്റെ സംശയം. ചക്കി മാത്രമല്ല വീട്ടില്‍ താനുമുണ്ടെന്നും കാളിദാസ് പറയുന്നുണ്ട്. എന്താണ് അച്ഛന്‍ തന്റെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാത്തതെന്ന് സംശയവും കാളിദാസിനുണ്ട്. അവളെ ഒരുക്കേണ്ടുന്നതിനെക്കുറിച്ച് വാചാലനാവുന്നതിനിടയിലാണ് രാമനാഥന് ബ്യൂട്ടീഷനും വശമുണ്ടോയെന്ന ചോദ്യം ഉയര്‍ന്നുവന്നത്.

സിനിമാപ്രവേശനം
മാതാപിതാക്കള്‍ക്കും ചേട്ടനും പിന്നാലെയായി മാളവികയും സിനിമയിലേക്ക് എത്തുമോയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമായി ചക്കി എത്തുമെന്ന സൂചനയായിരുന്നു കുടുംബം നല്‍കിയത്. ഇപ്പോള്‍ ജോലിക്കുള്ള ശ്രമത്തിലാണ് താനെന്നും മികച്ച അവസരം ലഭിച്ചാല്‍ താന്‍ സ്വീകരിക്കുമെന്നുമായിരുന്നു താരപുത്രി പറഞ്ഞത്.


Click it and Unblock the Notifications