മാളവിക ജയറാമിനെ മൗഗ്ലിയെന്ന് വിളിച്ച് കൂട്ടുകാര്‍! അത്ഭുതമില്ലെന്ന് താരപുത്രി! ചിത്രം വൈറല്‍!
സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്ന അരങ്ങേറ്റങ്ങളിലൊന്നാണ് മാളവിക ജയറാമിന്റേത്. കാളിദാസ് പിന്നാലെയായി മാളവികയും എത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. സിനിമയില്‍ തുടക്കം കുറിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ മാളവിക പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്. അടുത്തിടെ താരപുത്രി പോസ്റ്റ് ചെയ്ത ചിത്രങ്ങളും ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദീപാവലി ദിനത്തില്‍ പുതിയ ചുവടുവെക്കുകയാണെന്നും ഫാഷന്‍ ലോകത്തേക്ക് തന്നെ കൈപിടിച്ചുയര്‍ത്തുന്നവര്‍ക്ക് നന്ദിയെന്നുമറിയിച്ചും താരപുത്രി എത്തിയിരുന്നു.
മോഡേണ്‍ വസ്ത്രങ്ങളിഞ്ഞുള്ള ചിത്രങ്ങളും മാളവിക പങ്കുവെച്ചിരുന്നു. ഹാപ്പി സര്‍ദാറുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് കാളിദാസ് ജയറാം. തെലുങ്ക് ചിത്രവുമായി ബന്ധപ്പെട്ട തിരക്കിലാണ് ജയറാം. അല്ലു അര്‍ജുന്റെ അച്ഛനായാണ് താരമെത്തുന്നത്. ശരീരഭാരം കുറിച്ച് പുത്തന്‍ ലുക്കിലുള്ള ഫോട്ടോയുമായി ജയറാം എത്തിയിരുന്നു. ഒരുകാലത്ത് തിളങ്ങി നിന്ന അഭിനേത്രിയായ പാര്‍വതി എന്ന് തിരിച്ചെത്തുമെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. തന്റെ മനസ്സിലും സിനിമാമോഹമുണ്ടെന്ന് മാളവിക വ്യക്തമാക്കിയിരുന്നുവെങ്കിലും ഇന്നുവരെ അത് സംഭവിച്ചിട്ടില്ല.

പഠനത്തിന്റെ തിരക്കിലായിരുന്നു നേരത്തെ താരപുത്രി. ഗ്രാജുവേഷന്‍ ചടങ്ങിനിടയിലെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഫാഷനില്‍ പരീക്ഷണവുമായെത്തിയതിന് പിന്നാലെയായി സിനിമയിലേക്കുള്ള വരവും നടക്കുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സഞ്ചാര പ്രിയായ തന്നെ കൂട്ടുകാര്‍ മൗഗ്ലി എന്നാണ് വിളിക്കാറുള്ളതെന്നും അങ്ങനെ വിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂയെന്നും മാളഴിക കുറിച്ചിട്ടുണ്ട്. ഗവി യാത്രയ്ക്കിടയിലെ ചിത്രത്തിനൊപ്പമായാണ് ഇത്തരത്തിലൊരു ക്യാപ്ഷന്‍ പോസ്റ്റ് ചെയ്തത്.


Click it and Unblock the Notifications