കൺമണി എത്തി..., കുഞ്ഞികൈകളുടെ ചിത്രങ്ങളുമായി തേജസ്, ആൺകുഞ്ഞോ പെൺകുഞ്ഞോയെന്ന് തിരക്കി ആരാധകർ!

ദാമ്പത്യം ഒന്നര വർഷം പിന്നിടുമ്പോൾ ജീവിതം കൂടുതൽ മനോഹരമാക്കാൻ സെലിബ്രിറ്റി കപ്പിളായ മാളവിക കൃഷ്ണദാസിനും ഭർത്താവ് തേജസ് ജ്യോതിക്കും ആദ്യത്തെ കൺമണി പിറന്നു. പ്രസവം അടുത്തതിനാൽ കഴിഞ്ഞ ദിവസം ഹോസ്പിറ്റലിലേക്ക് പോകാനുള്ള ബാ​ഗ് പാക്ക് ചെയ്യുന്ന വ്ലോ​ഗ് വീഡിയോ യുട്യൂബ് ചാനലിലൂടെ മാളവിക പങ്കുവെച്ചിരുന്നു. പിന്നാലെയാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. എന്നാൽ അവിടെയും ഒരു സസ്പെൻസ് ഇരുവരും നിലനിർത്തിയിട്ടുണ്ട്.

പതിവായി സെലിബ്രിറ്റികൾ ചെയ്യുന്നത് പോലെ ആശുപത്രിയിൽ നിന്നുള്ള കുഞ്ഞിന്റെ ചിത്രങ്ങളോ ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ പിറന്നത് എന്നൊന്നും മാളവികയും തേജസും വെളിപ്പെടുത്തിയിട്ടില്ല. ഇരുവർക്കും കുഞ്ഞ് പിറന്നുവെന്ന് സൂചന നൽകുന്ന തരത്തിൽ കുഞ്ഞിന്റെ കൈ പിടിച്ച് നിൽക്കുന്ന തേജസിന്റെ കൈയുടെ ചിത്രം മാത്രമാണ് തേജസ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കിട്ടത്.

Malavika Krishnadas Thejus Jyothi

എല്ലാ സെലിബ്രിറ്റികളെയും പോലെ മാളവികയും കുഞ്ഞിന്റെ വിശേഷങ്ങൾ പങ്കിടുന്നത് കാണാനായി ആരാധകരും കാത്തിരിപ്പിലാണ്. ​ഗർഭകാലത്തെ എല്ലാ വിശേഷങ്ങളും മാളവിക വ്ലോ​ഗായി പങ്കിട്ടിരുന്നു. അതുകൊണ്ട് തന്നെ മാളവികയുടെ ഡെലിവറി വ്ലോ​ഗിനായും ആരാധകർ കാത്തിരിപ്പിലാണ്. 2023 മെയ് മാസത്തിലായിരുന്നു മാളവികയുടെയും തേജസിന്റെയും വിവാഹം. ഇക്കഴിഞ്ഞ ജൂലൈയിലാണ് താൻ ​ഗർഭിണിയാണന്ന വിവരം മാളവിക ആരാധകരെ അറിയിച്ചത്.

മർച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനാണ് തേജസ് ജ്യോതി. നാട്ടിൽ ലീവിനെത്തി തേജസിന് ​ഗംഭീര വിവാഹ വാർഷിക ആഘോഷ സർപ്രൈസാണ് മാളവിക നൽകിയത്. താൻ ഒരു സർപ്രൈസ് നൽകിയപ്പോൾ തനിക്ക് തിരികെ കിട്ടിയത് ഇതാണെന്ന് പറഞ്ഞാണ് പ്ര​ഗ്നൻസി ടെസ്റ്റ് പോസിറ്റീവായ സന്തോഷം അന്ന് മാളവിക ആരാധകരെ അറിയിച്ചത്.

ഇത് പ്ലാൻഡ് പ്രെഗ്നൻസി ആയിരുന്നില്ലെന്നും പിന്നീട് മാളവിക ആരാധകരുടെ ചോദ്യങ്ങളോട് പ്രതികരിച്ച് പറഞ്ഞു. ആദ്യം ഇത് പറയണ്ടെന്ന് വിചാരിച്ചതാണ്. എനിക്ക് ചെറിയ ഒരു പേടിയും ടെൻഷനുമൊക്കെ ഉള്ളതുകൊണ്ടാണ് പറയാതിരുന്നത്. പറയണ്ട എന്ന് ആദ്യം കരുതി. പേഴ്സണൽ തിങ് എന്ന നിലയിൽ പോകട്ടെയെന്ന് കരുതി. പക്ഷെ കുറേനാളായി കുറേക്കാലമായി ആളുകൾ ഇതേ ചോദ്യം തന്നെ ചോദിക്കുന്നു.

ചിലർ ഫ്രസ്ട്രേറ്റഡായി ചോദ്യങ്ങൾ ചോദിക്കുന്നു. ചിലർ പരിഭവത്തോടെയും ചോദിക്കുന്നു. പിന്നെ എല്ലാം പറയാൻ വേണ്ടി ഞാൻ ഓക്കേ ആകണം. ബേബിയുടെ ആരോഗ്യം നോക്കണം. അതുകൊണ്ടാണ് പറയാതെ ഇരുന്നതും. എന്നാൽ ഈ വയറൊക്കെ വരുമ്പോൾ എല്ലാവർക്കും മനസിലാകുമല്ലോ. അപ്പോൾ കരുതി എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇക്കാര്യം പറയാമെന്ന്. ഇനി നിങ്ങളുടെ പ്രാർത്ഥന ഒപ്പം തന്നെ വേണം.

Malavika Krishnadas Thejus Jyothi

സത്യത്തിൽ ഇതൊരു പ്ലാൻഡ് പ്രെഗ്നൻസി ആയിരുന്നില്ല. ദൈവം തന്നു ഞങ്ങൾ സ്വീകരിക്കുന്നുവെന്ന് മാത്രം. സത്യത്തിൽ നമ്മൾക്കും നല്ല സർപ്രൈസ് ആയിപ്പോയി. അപ്രതീക്ഷിതമായി വന്ന ഒരു അതിഥിയെന്ന് പറയാം. ഷോക്കും സർപ്രൈസുമൊക്കെ ആയിരുന്നു ആദ്യം അറിഞ്ഞപ്പോൾ. കാരണം നമ്മൾ ഒട്ടും പ്ലാൻഡ് ആയിരുന്നില്ലല്ലോ. പിന്നെ രണ്ട് ദിവസം കൊണ്ട് എല്ലാം ഓക്കെയായി. ഞങ്ങൾ ഇപ്പോൾ കുഞ്ഞിനെ ഇരു കൈയും നീട്ടി സ്വീകരിക്കാൻ റെഡി ആണെന്നും മാളവിക അന്ന് പറഞ്ഞത്.

അടുത്തിടെ മാളവികയുടെ വളൈകാപ്പും ആഘോഷമായി നടന്നിരുന്നു. ​ഗർഭിണിയായശേഷം ഡാൻസിങ് വീഡിയോ ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണ് മാളവിക. ഇരുവരും നായികാ നായകൻ റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളായിരുന്നു. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നില്ല. തീർത്തും അറേഞ്ച്ജ് മാര്യേജ് ആയിരുന്നു. തമ്മിൽ റിയാലിറ്റി ഷോയിൽ വെച്ചുള്ള പരിചയം ഉണ്ടെന്ന് മാത്രമേയുള്ളൂ.

ഡാൻസറായ മാളവികയെ കുട്ടിക്കാലം മുതൽ മലയാളികൾക്ക് അറിയാം. ഒട്ടുമിക്ക മലയാള റിയാലിറ്റി ഷോകളിലും മാളവിക ഭാ​ഗമായിരുന്നു. തട്ടിൻപുറത്ത് അച്യുതൻ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ മാളവികയും തേജസും അഭിനയിച്ചിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X