ഞങ്ങളുടെയെല്ലാം ​ഗുൽസു..., ജൂനിയർ മാളു ഇനി മുതൽ റുത്വി തേജസ്, കുഞ്ഞ് മാളവികയുടെ അമ്മയെപ്പോലെ, പേരിടൽ ഗംഭീരം!

ഒരു മാസം മുമ്പാണ് മാളവിക കൃഷ്ണദാസിനും തേജസ് ജ്യോതിക്കും ആദ്യത്തെ കൺമണിയായി പെൺകുഞ്ഞ് പിറന്നത്. ​ഗർഭകാലത്തെ വിശേഷങ്ങളെല്ലാം കൃത്യമായി തന്റെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്ന മാളവിക കുഞ്ഞ് പിറന്ന വിവരവും ഡെലിവറി വീഡിയോയുമെല്ലാം ആരാധകരിലേക്ക് യുട്യൂബ് ചാനൽ വഴിയും സോഷ്യൽമീഡിയ പേജിലൂടെയും എത്തിച്ചിരുന്നു. പതിനാറ് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലാണ് മാളവികയുടേത്.

ഡെലിവറി വീഡിയോയ്ക്കുശേഷം മറ്റ് വീഡിയോയകളൊന്നും മാളവിക പങ്കുവെച്ചിരുന്നില്ല. പ്രസവാനന്തരശുശ്രൂഷയും കുഞ്ഞിന്റെ പരിപാലനവുമെല്ലാമായി തിരക്കിലായിരുന്നു. സോഷ്യൽമീഡിയയിൽ വളരെ വിരളമായാണ് പോസ്റ്റുകളും സ്റ്റോറികളും എല്ലാം പങ്കുവെച്ചിരുന്നത്.

Malavika Krishnadas Daughter Naming Ceremony

ഒരു മാസമായിട്ടും മാളവികയുടെ അപ്ഡേഷനുകൾ ഇല്ലാതായതോടെ കുഞ്ഞിന്റെ വിശേഷങ്ങൾ താരത്തോട് കമന്റ് ബോക്സിലൂടെയും മറ്റും ആരാധകർ തിരക്കിയിരുന്നു. കുഞ്ഞിന്റെ പേരിനെ കുറിച്ചും ആരാധകർ ചോദിച്ചിരുന്നു. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മാളവിക. കുഞ്ഞിന്റെ നൂലുകെട്ടിന്റെയും പേരിടൽ ചടങ്ങിന്റെയും വീഡിയോയാണ് മാളവികയും തേജസും യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.

കാത്തിരുന്ന വീഡിയോ ആയതുകൊണ്ട് തന്നെ പേരിടൽ ചടങ്ങിന്റെ വീഡിയോ അതിവേ​ഗത്തിൽ വൈറലായി. മാളവിക കസവിൽ തീർത്ത സാരിയിൽ സുന്ദരിയായാണ് ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. മാളവികയുടെയും കുഞ്ഞിന്റെയും വസ്ത്രത്തോട് മാച്ചാകുന്ന തരത്തിലായിരുന്നു തേജസിന്റെ മുണ്ടും കുർത്തയുമെല്ലാം.

കുഞ്ഞ് വന്നശേഷമുള്ള അനുഭവങ്ങൾ മാളവികയും തേജസും സംസാരിക്കുന്നതിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. കുഞ്ഞ് വന്നശേഷം ഉറക്കമില്ലാത്ത രാത്രികളും പകലുകളുമാണ്. പക്ഷെ ഞങ്ങൾ ഇതെല്ലാം ആസ്വദിക്കുന്നു. കുഞ്ഞിനുള്ള പേര് അമ്മയാണ് സെലക്ട് ചെയ്തത്. പലരും പേരുകൾ പറഞ്ഞപ്പോൾ അതിൽ ഇഷ്ടപ്പെട്ടത് ഞങ്ങൾ സെലക്ട് ചെയ്തു.

ഞങ്ങൾ‌ വീട്ടിൽ ​ഗുൽ‌സു എന്നാണ് കുഞ്ഞിനെ ഓമനിച്ച് വിളിക്കുന്നത്. ഡെലിവറി സത്യം പറഞ്ഞാൽ നല്ല പാടാണ്. പക്ഷെ കുഞ്ഞിന്റെ ഫേസ് കാണുമ്പോൾ എല്ലാം മറക്കും. അത് കഴിഞ്ഞ് കുഞ്ഞ് കരയാൻ തുടങ്ങുമ്പോൾ എല്ലാം വീണ്ടും ഓർമ വരും. ഇപ്പോൾ കാണുന്ന നിഷ്കളങ്ക ഭാവമല്ല കരയുമ്പോൾ ​ഗുൽസുവിന്. ​ഗർഭിണിയായിരുന്നപ്പോൾ ഒമ്പത് മാസം സൂപ്പറായിരുന്നു. ഫുൾ കറക്കമായിരുന്നു.

Malavika Krishnadas Daughter Naming Ceremony

അതുകൊണ്ട് തന്നെ കുഞ്ഞിനും അവളെ കാറിൽ ഇരുത്തി കറക്കുകയാണെങ്കിൽ ഒരു പ്രശ്നവുമില്ല. സൈലന്റായി ഇരിക്കും. ഡെലിവറിയുടെ തലേദിവസം വരെ ഞങ്ങൾ യാത്രയിലായിരുന്നു. കുഞ്ഞിനും യാത്ര ചെയ്യാൻ ഭയങ്കര ഇഷ്ടമാണ് എന്നാണ് മാളവിക പറഞ്ഞത്. റുത്വി തേജസ് എന്നാണ് മാളവികയും തേജസും കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ജൂനിയർ മാളുവിന്റെ പേര് മാളവികയുടെ ആരാധകർക്കും ഏറെ ഇഷ്ടപ്പെട്ടു. കുഞ്ഞിന് മാളവികയുടെ അമ്മയുടെ മുഖച്ഛായയാണെന്നാണ് ഏറെയും കമന്റുകൾ.

​മാളവികയുടെയും തേജസിന്റെയും ​ഗുൽസുവിന് ഇതിനോടകം ആരാധകരായി കഴിഞ്ഞു. കുഞ്ഞിന്റെ പേര് അടിപൊളിയാണെന്നുള്ള കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ബന്ധുക്കളുടെയും സുഹൃ‍ത്തുക്കളുടെയും സാന്നിധ്യത്തിൽ ​ഗംഭീരമായാണ് കുഞ്ഞിന്റെ പേരിടൽ ചടങ്ങ് മാളവികയും തേജസും നടത്തിയത്.

More from Filmibeat

Read more about: malavika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X