'അമ്മായിയമ്മയെ സഹായിക്കാൻ കൂട്ടാക്കാതെ മാളവിക ഭർതൃവീട്ടിൽ സുഖിക്കുന്നു'; മറുപടിയുമായി മാളവികയും തേജസും!

നായിക നായകൻ റിയാലിറ്റിഷോയിൽ മാളവികയും തേജസും കപ്പിൾ പെർഫോമൻസ് നടത്തിയപ്പോൾ മുതൽ പ്രേക്ഷകർ അടക്കം എല്ലാവരും ആ​ഗ്രഹിച്ചിരുന്നു ഇരുവരും വിവാ​ഹിതരായിരുന്നുവെങ്കിൽ നല്ല ജോഡിയാകുമായിരുന്നുവെന്ന്. വർങ്ങൾക്കിപ്പുറം അത് തന്നെ സംഭവിച്ചു. ഇരുവരും വിവാഹിതരായി. ഇപ്പോൾ രണ്ടുപേരും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ​ഗർഭിണിയായശേഷം നൃത്തത്തിൽ നിന്നെല്ലാം ഒരു ഇടവേളയെടുത്തിരിക്കുകയാണ് മാളവിക. എങ്കിലും തന്റെ സോഷ്യൽമീഡിയ ഫോളോവേഴ്സിനായി യുട്യൂബ് ചാനലിലൂടെ വ്ലോ​ഗുകൾ പങ്കിടാറുണ്ട് താരം.

അത്തരത്തിൽ തേജസിന്റെ കുടുംബത്തോടൊപ്പമുള്ള ഒരു ഡെ ഇൻ മൈ ലൈഫ് വീഡിയോയാണ് മാളവിക പുതിയതായി പങ്കിട്ടത്. ക്ഷേത്ര സന്ദർശനം അടക്കമുള്ളവ വീഡിയോയിൽ മാളവിക ഉൾപ്പെടുത്തിയിരുന്നു. എന്നാൽ വീഡിയോയിൽ സംസാരിക്കുന്നതിനിടെ പതിവായി തങ്ങളുടെ വീഡിയോയ്ക്ക് വരാറുള്ള ചില കമന്റുകൾക്ക് ഇരുവരും മറുപടി നൽകി.

Malavika Krishnadas Thejus Jyothi

അമ്മായിയമ്മയെ സഹായിക്കാൻ പോലും കൂട്ടാക്കാതെ മാളവിക ഭർതൃവീട്ടിൽ സുഖിക്കുന്നുവെന്ന തരത്തിൽ കമന്റുകൾ കാണാറുണ്ടെന്നതിനാലാണ് ഇരുവരും അതിന് വ്യക്തമായ മറുപടി നൽകിയത്. ഭർത്താവിന്റെ വീട്ടിൽ നിൽക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന് പല പെൺകുട്ടികളും പറയാറുണ്ട്. മാളു അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ സത്യസന്ധമായി പറയൂവെന്ന് മാളവികയോട് പറഞ്ഞാണ് തേജസ് സംസാരിച്ച് തുടങ്ങിയത്.

അതിന് മാളവികയുടെ മറുപടി ഇങ്ങനെയായിരുന്നു. എല്ലാ പെൺകുട്ടികളും ഭർത്താവിന്റെ വീട്ടിൽ ബു​ദ്ധിമുട്ടാണെന്ന് പറയാറില്ല. ചിലർ മാത്രമാണ് പറയാറുള്ളത്. എനിക്ക് പക്ഷെ ഭാ​​ഗ്യത്തിന് കുഴപ്പമൊന്നുമില്ല. കാരണം എന്റെ അമ്മയുടേയും തേജസേട്ടന്റെ അമ്മയുടെയും രീതികളൊക്കെ സെയിമാണ്. അതുകൊണ്ട് തന്നെ പെരുത്തപ്പെടാൻ പറ്റാത്ത അവസ്ഥയൊന്നുമില്ല.

അതുകൊണ്ട് തന്നെ എന്റെ വീട്ടിൽ വന്ന് നിൽക്കുമ്പോൾ തേജസേട്ടനും ഡിഫറൻസ് ഫീൽ‌ ചെയ്യാറില്ലെന്ന് തോന്നിയിട്ടുണ്ടെന്നാണ് മാളവിക പറഞ്ഞത്. ഞാനും മാളുവും മാളുവിന്റെ അമ്മയും കൂടി ഇരിക്കുമ്പോൾ പലരും വന്ന് എന്റെ അമ്മയാണെന്ന് മാളുവിന്റെ അമ്മയെ തെറ്റിദ്ധരിച്ച് ചോദിക്കാറുണ്ടെന്നും തേജസ് പറഞ്ഞു.

അത് തനിക്ക് അത്ര ഇഷ്ടപ്പെടാറില്ലെന്ന് അതിനിടയിൽ മാളവികയുടെ കൗണ്ടറും വന്നു. പിന്നീട് തേജസാണ് സംസാരിച്ചത്. എത്ര മോഡേണാണെന്ന് പറഞ്ഞാലും പലരും ഇപ്പോഴും കമന്റ് ബോക്സിൽ വന്ന് മാളു എന്താണ് അടുക്കളയിൽ പോയി ജോലി ചെയ്യാത്തത് എന്നൊക്കെ കമന്റിട്ട് കാണാറുണ്ട്.

സ്ത്രീശാക്തീകരണം എന്നൊക്കെ എല്ലാവരും പറഞ്ഞ് നടന്നിട്ട് സ്ത്രീകൾ തന്നെ മറ്റൊരു സ്ത്രീയെ കുറ്റപ്പെടുത്തി കമന്റിടുന്നത് കാണുമ്പോൾ അതൊരു വിരോധാഭാസമായി എനിക്ക് തോന്നാറുണ്ടെന്നും തേജസ് പറഞ്ഞു. തനിക്ക് അതിൽ നോ കമന്റ്സ് എന്നാണ് മാളവിക പറഞ്ഞത്.

Malavika Krishnadas Thejus Jyothi

എന്റെ വീട്ടിൽ അമ്മയെ അടുക്കളയിൽ സഹായിക്കാൻ ആളുണ്ട്. പിന്നെ അമ്മയ്ക്ക് ഞാൻ പോലും അടുക്കളയിൽ ഹെൽപ്പ് ചെയ്യാൻ ചെല്ലുന്നത് ഇഷ്ടമല്ല. ഓരോ വീട്ടിലും ഓരോ രീതിയില്ലേ. കമന്റ് കാണുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്. ഈ കമന്റിടുന്നവരുടെ വീട്ടിലെ മരുമക്കളെ നിർബന്ധിപ്പിച്ച് അടുക്കളയിൽ കേറ്റുന്നുണ്ടാവുമല്ലോയെന്ന്. ജോലി ചെയ്യുക എന്നത് മാത്രമല്ലല്ലോ ഭാര്യയാണെങ്കിലും മരുമക്കളാണെങ്കിലും അവരുടെ കടമയെന്നും തേജസ് കൂട്ടിച്ചേർത്തു.

പിന്നീട് മാളവികയാണ് സംസാരിച്ചത്. എന്റെ വീട്ടിലായാലും അടുക്കളയിൽ ഞാൻ സഹായിക്കാൻ ചെല്ലുന്നത് അമ്മയ്ക്കിഷ്ടമല്ല. പാത്രം കഴുകി കൊടുത്താൽ അമ്മയ്ക്ക് സന്തോഷമാണ്. അല്ലാതെ അമ്മയുടെ കുക്കിങിലൊക്കെ ഞാൻ ഇടപെടുന്നത് അമ്മയ്ക്ക് അത്ര താൽപര്യമില്ല. തേജസേട്ടന്റെ അമ്മയ്ക്ക് അമ്മയുടേതായ കുക്കിങ് സ്റ്റൈലാണ്. ഇനിയൊരാൾ വൈകാതെ ഞങ്ങൾക്കിടയിലേക്ക് വരും.

അപ്പോൾ എനിക്ക് എന്തായാലും പണിയെടുക്കേണ്ടി വരും. അതുവരെ സുഖിച്ചോളാനാണ് ഞങ്ങളുടെ അമ്മമാർ പറയാറുള്ളതെന്നാണ് മാളവിക പറഞ്ഞത്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ തേജസിന്റെ മറുപടി പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടുവെന്ന് കമന്റുകളിൽ നിന്നും വ്യക്തമാണ്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X